ഇടുക്കിയിൽ ഇന്ന് സിപിഎം ഹർത്താൽ; പരീക്ഷകൾ മാറ്റി, വിനോദ സഞ്ചാരികളെ ബാധിക്കുമോ? അറിയാം

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്‌നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് സിപിഎം പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഒക്ടോബർ 16 വെള്ളിയാഴ്‌ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ നടക്കുക. ജില്ലയിലെ ഹർത്താലിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇടുക്കിയിലെ പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഭൂമിയുടെ ഉടമസ്ഥാവകാശം, ഏലമലക്കാടുകളുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയിലാണ് സിപിഎം പ്രധാനമായും പ്രതിഷേധം ഉയർത്തുന്നത്. പരിസ്ഥിതിലോല പ്രദേശങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തിന് നൽകിയ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങളിലെ പിഴവുകൾ തിരുത്തുക, കഡസ്ട്രൽ ഭൂപടം പുറത്തുവിടുക, കാർഡമം ഹിൽ റിസർവ് പ്രദേശങ്ങളെ വനഭൂമിയായി മാറ്റാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്.

hartal

കൂടാതെ ആനത്താരയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പാർട്ടി എതിർപ്പ് വ്യക്തമായി അറിയിച്ചിട്ടുണ്ട്. ചില മേഖലകളിൽ ആനത്താരകൾ സൃഷ്‌ടിക്കുന്നതിനുളള നീക്കം പിൻവലിക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു. ജില്ലയിലെ ജനവാസ മേഖലകളെയും കർഷകരെയും ബാധിക്കുന്ന ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. വിഷയത്തിൽ സർക്കാരും ബന്ധപ്പെട്ട അധികാരികളും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

ഹർത്താൽ പ്രഖ്യാപിച്ചതിന് പിന്നാലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും യാത്രാസൗകര്യത്തെക്കുറിച്ച് ആശങ്ക ഉയർന്നിരുന്നു. വെള്ളിയാഴ്‌ച നടക്കേണ്ടിയിരുന്ന പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചത് ഈ സാഹചര്യം പരിഗണിച്ചാണ്. പുതുക്കിയ പരീക്ഷാ തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരിക്കുന്നത്.

അതേസമയം, കൃഷി പോലെ തന്നെ ഇടുക്കിയുടെ പ്രധാനപ്പെട്ട വരുമാനമായ വിനോദ സഞ്ചാര മേഖലയെ ഹർത്താൽ ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്. എന്നാൽ ഹർത്താലിൽ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് സിപിഎം പ്രഖ്യാപിച്ചിരിക്കുന്നത്. അവിശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന വിനോദ സഞ്ചാരികൾ, റവന്യൂ കായികമേള, പിആർഡിഎസ് എന്നിവയെയാണ് ഒഴിവാക്കിയത്.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെ പിന്തുണയ്ക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. കൂടാതെ പ്ലസ് വൺ പരീക്ഷകൾക്ക് പുറമേ എംജി സർവകലാശാല നടത്താനിരുന്ന പരീക്ഷകളും മാറ്റി വച്ചതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma