പൊന്നാനിയില്‍ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍വെട്ടി, വലതു കൈപ്പത്തി ഭാഗികമായി അറ്റു, എല്ല് പൊട്ടി, പൊന്നാനിയില്‍ നാളെ ഹര്‍ത്താല്‍
മലപ്പുറം: പൊന്നാനി ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് ഇ. സിജിത്തിനെ ഒരു സംഘം മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ചു. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.
ഇരുമ്പു ദണ്ഡു കൊണ്ടുള്ള മര്‍ദ്ദനവുമേറ്റു. ഗുരുതര പരുക്കേറ്റ സിജിത്തിനെ എടപ്പാള്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് ആറാം തവണയാണ് ശ്രീജിത്തിനു നേരെ ആക്രമണം. വെട്ടേറ്റ ശ്രീജിത്ത് ഓട്ടോറിക്ഷാ തൊഴിലാളിയാണ്. ഇദ്ദേഹത്തെ ഒരു സംഘം കുറ്റിപ്പുറത്തേക്ക് ഓട്ടം വിളിച്ച് കൊണ്ടു പോകും വഴി നരിപ്പറമ്പില്‍ വച്ച് ആക്രമിക്കുകയായിരുന്നു.

പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പൊന്നാനി ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹ് ഇ. സിജിത്ത്.
സംഭവത്തെ തുടര്‍ന്ന്ു പൊന്നാനി നഗരസഭയില്‍ ശനിയാഴ്ച ബി.ജെ.പി.ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പൊന്നാനി കുറ്റിപ്പുറം ദേശീയ പാതയില്‍ പഴശ്ശി നഗറില്‍ വെച്ചാണ് ആര്‍.എസ്.എസ്.പൊന്നാനി മണ്ഡല്‍ കാര്യവാഹക് പൊന്നാനി പള്ളപ്രം സ്വദേശിയായ എണ്ണഴിയില്‍ സിജിത്തിന് വെട്ടേറ്റത്.
ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. ഓട്ടോറിക്ഷാ െ്രെഡവറായ സിജിത്തിന്റെ ഓട്ടോയില്‍ കുറ്റിപ്പുറത്തേക്ക് വാടകയുണ്ടെന്ന് പറഞ്ഞ് ഒരാള്‍ കയറുകയും ദേശീയ പാതയിലെ പഴശ്ശി നഗറില്‍ വെച്ച് ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെടുകയും, രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ സംഘം സിജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിജിത്ത് പറഞ്ഞു.
അക്രമത്തില്‍ സിജിത്തിന്റെ വലതു കൈപ്പത്തി ഭാഗികമായി അറ്റു.ഇതേ സമയം ഓട്ടോയിലുണ്ടായിരുന്ന ആള്‍ ബാഗില്‍ നിന്നും ഇരുമ്പുവടി കൊണ്ട് അടിക്കുകയും, ഇടതു കൈയ്യിന്റെ എല്ല് പൊട്ടുകയും ചെയ്തു.
താമരശേരി ചുരത്തില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം; കോഴിക്കോട് നഗരത്തില്‍ ബസുകളില്‍ ചെക്കിങ്
സിജിത്ത് ബഹളം വെച്ചതോടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് സിജിത്തിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications