താമരശേരി ചുരത്തില്‍ ടിപ്പര്‍ ലോറികള്‍ക്ക് നിയന്ത്രണം; കോഴിക്കോട് നഗരത്തില്‍ ബസുകളില്‍ ചെക്കിങ്
കോഴിക്കോട്: താമരശേരി ചുരം റോഡില്‍ ടിപ്പര്‍ ലോറികളുടെ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത് പരിഗണിച്ചാണ് തീരുമാനം. രാവിലെ 8 മുതല്‍ 10.30 വരെയും വൈകിട്ട് 4 മുതല്‍ 6 വരെയും ടീപ്പര്‍ ലോറികള്‍ക്ക് ചുരത്തില്‍ പ്രവേശനം ഉണ്ടാവില്ല.
ഒപിഎസിനെതിരെ കൈക്കൂലി ആരോപണം, എന്നാൽ സത്യം ഇങ്ങനെ... വ്യാവസായയിയുടെ വെളിപ്പെടുത്തൽ
റോഡ് തകരുതിന് കാരണമാകുന്നതിനാല്‍ 25 ടണ്ണും അതിന് മുകളിലുമുളള ചരക്ക് വാഹനങ്ങളുടെ ഗതാഗതം നിരോധിക്കുവാനും തീരുമാനമായി. ഈ വാഹനങ്ങള്‍ക്ക് ബദല്‍ റോഡുകളായ പക്രംതളം, നാടുകാണി ചുരം റോഡുകളിലൂടെ പോകാവുന്നതാണ്.

കോഴിക്കോട് നഗര റോഡുകളില്‍ വാഹനാപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ബസ്സുകളുടെ മത്സര ഓട്ടം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസ്, ആര്‍.ടി.ഒ അധികാരികള്‍ക്ക് യോഗം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ ബസ്സുകളിലെ സ്പീഡ് ഗവേണറുകള്‍ പരിശോധിക്കും. കൃത്രിമം കണ്ടെത്തിയാല്‍ ബസ്സിന്റെ ഗതാഗതം തടയും. അമിത വേഗതയ്ക്ക് പിടിക്കുന്ന ബസ്സുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യുതിനും തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് അധ്യക്ഷത വഹിച്ചു. ആര്‍.ടി.ഒ സി.ജെ പോള്‍സ, അസി. കമ്മീഷണര്‍ മെറിന്‍ ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍ പി.പി കൃഷ്ണന്‍കുട്ടി എിവര്‍ പങ്കെടുത്തു.


Click it and Unblock the Notifications