രണ്ട് മക്കളെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തി; ബിസിനസുകാരന്‍ ആത്മഹത്യ ചെയ്തു
ചണ്ഡീഗഡ്: രണ്ട് ആണ്‍ കുട്ടികളെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഹരിയാണയിലെ സോനെപത് ജില്ലയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം അരങ്ങേറിത്. സെക്ടര്‍ 15ലെ സതീഷ് ദാഹിയയാണ് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ബിസിനസുകാരനാണ് ഇയാള്‍.
ഭാര്യ ജ്യോതി(37), മക്കള്‍ ലക്ഷയ്(14), ആര്യന്‍(11) എന്നിവര്‍ക്കൊപ്പം വാടയ്ക്ക് താമസിക്കുകയായിരുന്നു സതീഷ്. ശനിയാഴ്ച രാവിലെ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ താഴെയിറങ്ങാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട വാടകക്കാരന്‍ മുകളില്‍ ചെന്ന് വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് അയല്‍ക്കാരും പോലീസും സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറുകയായിരുന്നു.

സതീഷിനെ ആത്മഹത്യ ചെയ്ത നിലയിലും ഭാര്യയെയും മക്കളെയും വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന് പോലീസ് പിന്നീട് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും കത്തിയും കണ്ടെത്തിയിട്ടുണ്ട്. സതീഷിന്റെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തി. എന്നാല്‍, ആത്മഹത്യയ്ക്കുള്ള കാരണം ഇതില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.












Click it and Unblock the Notifications