ഗുണ്ട ബിനുവിനെ കണ്ടാൽ ഇനി പോലീസ് വെടിവെക്കില്ല; കീഴടങ്ങി, ഇനി ഗുണ്ടകൾക്കൊപ്പം ജയിലിൽ!

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്നാടിനെ വിറപ്പിച്ച മലയാളി ഗുണ്ട ബിനു കോടതിയിൽ കീഴടങ്ങി. കുറച്ച് ദിവസമായി ഇയാളെ പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. കണ്ടാലുടൻ വെടിവെക്കാനുള്ള ഉത്തരവും പോലീസ് പുറപ്പെടുവിച്ചിരുന്നു. കൊലപാതക കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഗുണ്ട ബിനു.

കഴിഞ്ഞ ആറാം തീയ്യതി ഗുണ്ട ബിനുവിന്റെ പിറന്നാളാഘോഷത്തിന് നിരവധി ഗുണ്ടകൾ ഒത്തു ചേർന്നിരുന്നു. ഇവിടെ നിന്നും 73 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിനുവും മറ്റ് രണ്ട് ഗുണ്ടകളും ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഗുണ്ട ബിനുവിനെ കണ്ടയുടൻ വെടിവെക്കാൻ ചെന്നൈ പോലീസ് ഉത്തരവിട്ടത്. പോലീസ് നേരത്തെ അറസ്റ്റ് ചെയ്കത 73 പേരിൽ രണ്ട് പേർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 71 പേരും ഇപ്പോൾ പുഴൽ ജയിലിലാണ്.

തൃശ്ശൂർ സ്വദേശി

തൃശ്ശൂർ സ്വദേശി

തൃശ്ശൂർ സ്വദേശിയായ ചുളമേട് ബിന്നി പാപ്പച്ചൻ(45) ആണ് ഗുണ്ട ബിനു എന്ന പേരിൽ തമിഴ്നാട്ടിൽ അറിയപ്പെടുന്നത്. കേരള്തതിനു പുറമെ തമിഴ് നാട്ടിലെ സേലം, കൃഷ്ണഗിരി, വെല്ലൂർ തുടങ്ങിയ പ്രദേശങ്ങലിൽ പോലീസ് തിരച്ചിൽ നടത്തുന്നതിനിടയിലാണ് ബിനു കേടതിയിൽ കീഴടങ്ങിയത്. ഇനി മറ്റ് ഗുണ്ടകൾക്കൊപ്പം പുഴൽ ജയിലിലായിരിക്കും ബിനുവിന്റെ വാസം.

തമിഴ്നാട്ടിലെത്തിയത് 1994ൽ

തമിഴ്നാട്ടിലെത്തിയത് 1994ൽ

1944ലാണ് ബിനു തമിഴ്നാട്ടിലെത്തിയത്. എട്ട് കൊലപാതക കേസുകളിലടക്കം ഇരുപതോളം ക്രിമനിനൽ കേസുകളിൽ പ്രതിയാണ് ഗുണ്ട ബിനു. അരിവാൾ, കത്തി തുടങ്ങിയ മാരകായുദ്ധങ്ങളുമായായിരുന്നു. ഗുണ്ട ബിനുവിന്റെ പിറന്നാളാഘോഷിക്കാൻ മറ്റ് ഗുണ്ടകൾ എത്തിയത്. അമ്പത്തൂരിന് സമീപം ഔട്ടർ റിങ് റോഡിൽ സംഘം ട്രാഫിക്ക് ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്തിരുന്നു.

വൻ പോലീസ് സന്നാഹം

വൻ പോലീസ് സന്നാഹം

മൂന്ന് അസിസ്റ്റന്റ് കമ്മീഷണർമാർ, രണ്ട് ഇൻസ്പെക്ടർമാർ, 21 സബ് ഇൻസ്പെക്ടർ തുടങ്ങിയ വൻ പോലീസ് സന്നാഹം അമ്പത്തൂർ ഡെപ്യൂട്ടി കമ്മീഷണർ സർവ്വേശ് വേലുവിന്റെ നേതൃത്വത്തിലാണ് ബിനുവിന്റെ പിറന്നാളാഘോഷത്തിനിടെ സാഹസികമായി ഗുണ്ടകളെ അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ‌ക്ക് സോഷ്യൽ മീഡിയയിൽ വൻ അഭിനന്ദന പ്രവാഹമായിരുന്നു ലഭിച്ചിരുന്നത്.

ഡെപ്യൂട്ടി കമ്മീഷണർക്ക് അഭിനന്ദന പ്രവാഹം

ഡെപ്യൂട്ടി കമ്മീഷണർക്ക് അഭിനന്ദന പ്രവാഹം

ഗുണ്ടകളെ പിടിക്കാൻ നേതൃത്വം നൽകിയ ഡെപ്യൂട്ടി കമ്മീഷണർ സർവ്വേശ് വേലുവിനെ പ്രശംസിച്ച് സിനിമ താരങ്ങളായ വിശാല്‍, സിദ്ധാര്‍ത്ഥ്, കരുണാകരന്‍ തുടങ്ങിയവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ഡിസിപിയെ അഭിനന്ദിച്ചിരുന്നു. 38 മോട്ടോര്‍ബൈക്കുകള്‍, 35 കത്തികള്‍, എട്ട് കാറുകള്‍, മൂന്ന് അരിവാള്‍ എന്നിവയായിരുന്നു പോലീസ് ഗുണ്ടകളിൽ നിന്ന് പിടിച്ചെടുത്തത്.

English summary
Gunda Binu surrendered in court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്