70 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേര്‍ മലപ്പുറത്ത് അറസ്റ്റിൽ
മലപ്പുറം: വാഹനത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 70 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര് കൊണ്ടോട്ടിയില്‍ അറസ്റ്റിലായി.മൊറയൂര്‍ വാലഞ്ചേരി പാറേക്കുത്ത് കാട്ടുപരുത്തി മുഹമ്മദ് ബഷീര്‍(48),കിഴിശ്ശേരി തവനൂര്‍ പേങ്ങാട്ടില്‍ സല്‍മാനുല്‍ ഫാരിസ്(27)എന്നിവരെയാണ് പാലക്കാട് കോഴിക്കോട് ദേശീയ പാത 11-ാം മൈലില്‍ വെച്ച് വാഹന പരിശോധന നടത്തി കൊണ്ടോട്ടി പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് രേഖകളില്ലാത്ത 70 ലക്ഷം രൂപയാണ് കണ്ടെത്തിയത്.ബംഗ്ലൂവുരു,മംഗലാപുരം,കൊണ്ടോട്ടി,പെരിന്തല് മണ്ണ കേന്ദ്രീകരിച്ച് കുഴപ്പണം വിതരണം ചെയ്യുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായവരെന്ന് പൊലിസ് പറഞ്ഞു. ജില്ലക്ക് അകത്തും പല ഇടങ്ങളിലായി ഏറെക്കാലം കുഴല്‍ പണ ഇടപാട് നടത്തുന്ന സംഘത്തെക്കുറിച്ച് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

അറസ്റ്റിലായ ബഷീര്‍
മംഗലാപുരത്ത് നിന്ന് വാഹനത്തില്‍ കുഴല്‍പ്പണവുമായി സംഘം എത്തുന്നതറിഞ്ഞ പോലീസ് ദേശീയ പാതയില്‍ വാഹന പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്.ഇവര്‍ സഞ്ചരിച്ച കാറിന്റെ പിന്‍സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.മംഗലാപുരത്ത് നിന്ന് സ്വര്‍ണം വില്‍പ്പന നടത്തിയാണ് പണം എത്തിച്ചതെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു.വിദേശത്തുനിന്നും വിമാനത്തവളംവഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം ഇത്തരത്തില്‍ വില്പന നടത്തുന്നത് പതിവാണെന്നു പോലീസ് പറഞ്ഞു.

അറസ്റ്റിലായ സല്മാന് ഫാരിസ്
അരലക്ഷം രൂപയുടെ 14 അഞ്ഞൂറിന്റെ കെട്ടുകളായാണ് പണമുണ്ടായിരുന്നത്. പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.പ്രതികളുമായി ബന്ധമുളളവരില്‍ നിന്ന് ആഴ്ചകള്‍ക്ക് മുമ്പ് പൊലീസ് 24 ലക്ഷം രൂപയുടെ പണം പിടികൂടിയിരുന്നു.അറസ്റ്റിലായവരെ പിന്നീട് മലപ്പുറം ജുഡൂഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് കോടതിയില്‍ ഹാജരാക്കി
.കേസില്‍ തുടരന്വേഷണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും,ആദായ നികുതി വകുപ്പും നടത്തും.മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സെപെക്ടര്‍ എം മുഹമ്മദ് ഹനീഫ,എസ്ഐ. രഞ്ജിത്,അഡീഷണല്‍ എസ്ഐ അബ്ദുള്‍ മജീദ്.എഎസ്ഐ സുലൈമാന്‍,സിപിഒമാരായ രതീഷ്,തൗഫീഖുളള മുബാറക്,സെയ്ത് ഫസലുളള,അബ്ദുള്‍ ജബ്ബാര്‍ എന്നിവരടങ്ങുന്ന സംഘവും ഷാഡോ പോലീസുമാണ് കുഴല്‍പ്പണ വേട്ട നടത്തിയത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications