കേരള സര്‍വ്വകലാശാല പരീക്ഷാ ക്രമക്കേട്; കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: അസിസ്റ്റന്റ് നിയമനത്തില്‍ കേരള സര്‍വ്വകലാശാല ക്രമക്കേട് നടത്തിയെന്ന കേസിന്റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. ഏറെ കടമ്പകളോടെ അന്വേഷണം പൂര്‍ത്തിയാക്കാനായ കേസ് ഇതോടെ വീണ്ടും പ്രതിസന്ധിയിലാകും.
കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ബി കമാല്‍ പാഷയുടെ നടപടി. നിയമനപരീക്ഷാ ക്രമക്കേടിന്റെ പേരില്‍ വൈസ് ചാന്‍സിലറും പ്രോ വൈസ് ചാന്‍സിലറും അടക്കം ഉന്നതര്‍ പ്രതിയായ കേസിന്റെ കുറ്റപത്രം വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ശേഷമാണ് കോടതിയിലെത്തിയത്. എന്നാല്‍ പ്രതികള്‍ക്കെതിരായ കുറ്റാരോപണത്തില്‍ വ്യക്തതയില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്.

പ്രതികളോ മാപ്പുസാക്ഷികളോ ആക്കേണ്ടിയിരുന്ന ക്രമക്കേടിലൂടെ സര്‍വ്വകലാശാലയില്‍ നിയമനം നേടിയവരെ വെറും സാക്ഷികളായാണ് ക്രൈം ബ്രാഞ്ച് ചേര്‍ത്തത്. ക്രമക്കേടിന്റെ പ്രധാന തെളിവായ ഒഎംആര്‍ ഉത്തരക്കടലാസുകള്‍ക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications