Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവന് ഭക്ഷണം കഴിക്കാനല്ലേ ഞാൻ‌ 15 വർഷം ഗൾഫിൽ പോയിക്കിടന്നു കഷ്‌ടപ്പെട്ടത്'; സിദ്ധാർത്ഥന്റെ അച്ഛൻ

വയനാട്: തന്റെ മകൻ നേരിടേണ്ടി വന്നത് ക്രൂരപീഡനങ്ങളെന്ന് പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാമ്പസിൽ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ പിതാവ് ടി ജയപ്രകാശ്. അവന്റെ കൂടെ പഠിച്ച 4 പേരും സീനിയേഴ്‌സും ചേർ‌ന്നാണ് മർദ്ദിച്ച് അവശനാക്കി 3 ദിവസം വെള്ളം പോലും കൊടുക്കാതെ പാർപ്പിച്ച ശേഷം കുളിമുറിയിൽ കെട്ടിത്തൂക്കിയതെന്ന് ജയപ്രകാശ് പറയുന്നു.

ഇത് ഞാൻ ആരോപണമായി പറയുന്നതല്ല. കൂടെ പഠിച്ച കുട്ടികൾ ഇവിടെവന്ന് തന്റെ ചെവിയിൽ പറഞ്ഞതാണെന്നും ജയപ്രകാശ് വെളിപ്പെടുത്തി. 'സിദ്ധാർത്ഥന്റെ സംസ്‌കാരത്തിന് എത്തിയ സഹപാഠികളിൽ ചിലർ എന്നോടു സംസാരിക്കണമെന്നു പറഞ്ഞിരുന്നു. എന്നെ മാറ്റിനിർത്തി അവർ പറഞ്ഞ കാര്യങ്ങൾ കേട്ടാൽ സഹിക്കാൻ പറ്റില്ല' അദ്ദേഹം പറഞ്ഞു.

siddarthandeathraging

'പക്ഷേ, ആ കുട്ടികൾക്ക് പേടിയാണ്. എന്തെങ്കിലും കാര്യങ്ങൾ പുറത്തുപറഞ്ഞാൽ വച്ചേക്കില്ല എന്നാണ് അവിടത്തെ കായികാധ്യാപകൻ അവർക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. കുട്ടികളുടെ ജീവന് ഭീഷണിയുള്ളതിനാലാണ് അവരെ ഇതുവരെ ഞങ്ങൾ ഇതിലേക്കു വലിച്ചിഴയ്ക്കാത്തത്. ഇനി ആ കുട്ടികൾ പേടിക്കേണ്ട കാര്യമില്ല. കാരണം ഈ സമൂഹം മുഴുവൻ അവർ‌ക്കൊപ്പം നിൽക്കും.' ജയപ്രകാശ് പറഞ്ഞു.

ഹോസ്‌റ്റലിൽ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ റാഗിങ് നടക്കാറുണ്ടെന്ന് അവൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇത്രത്തോളം ഭീകരമായ അന്തരീക്ഷമാണ് അവിടെയെന്ന് ഇപ്പോഴാണ് മനസിലാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പോസ്‌റ്റുമോർട്ടം റിപ്പോർട്ട് വായിച്ചു പൂർത്തിയാക്കാൻ എനിക്കു കഴിഞ്ഞില്ല. മർദിച്ച് മൃതപ്രായനാക്കിയ ശേഷം 3 ദിവസം അവന് ഭക്ഷണമോ വെള്ളമോ നൽകിയില്ലെന്നാണ് റിപ്പോർട്ട്. അവന് ഭക്ഷണം കഴിക്കാനല്ലേ ഞാൻ‌ 15 വർഷം ഗൾഫിൽ പോയിക്കിടന്നു കഷ്‌ടപ്പെട്ടത്?' ജയപ്രകാശ് ചോദിച്ചു.

അതേസമയം, സംഭവത്തില്‍ ആരോപണ വിധേയരായ 19 വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിലക്ക് ഏർപ്പെടുത്തിയിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ പഠന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഒരിടത്തും ഇവര്‍ക്ക് പഠിക്കാനാകില്ല.

പ്രതി പട്ടികയിലുള്ള 18 പേര്‍ക്ക് പുറമെ ഒരാള്‍ക്ക് കൂടിയാണ് പഠന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിംഗ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫെബ്രുവരി 18നാണ് സിദ്ധാര്‍ത്ഥനെ ഹോസ്‌റ്റലിലെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് കൊടിയ ക്രൂരതകളുടെ കെട്ടഴിഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+