കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിപ്പാ': വിവരങ്ങള്‍ കൈമാറാന്‍ ആരോഗ്യവകുപ്പിന്റെ വിലക്ക്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: നിപ വൈറസ് ബാധയുടെ വിശദവിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്നതില്‍ അപ്രഖ്യാപിത വിലക്ക്. ആരോഗ്യവകുപ്പ് ഉന്നതരാണ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന എന്ന പേരില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. പല രീതിയില്‍ വിവരങ്ങള്‍ പൊതുസമൂഹത്തിലേക്ക് എത്തുന്നതിനു പകരം കേന്ദ്രീകരിച്ചു നല്‍കാനാണെന്നാണ് വിശദീകരണം. ഇതനുസരിച്ച് ജില്ലാതല വിവരങ്ങള്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ക്കു അപ്പോഴപ്പോള്‍ നല്‍കണം.

മുമ്പ് പനി ബാധയുടെ അടക്കമുള്ള വിവരങ്ങള്‍ ജില്ലാതലത്തില്‍ നല്‍കിയിരുന്നു. ആശയക്കുഴപ്പമുണ്ടാക്കുന്ന നിലയിലാണ് പല വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ വരുന്നതെന്ന വിലയിരുത്തലുണ്ട്. ഇതു ജനത്തെ ഭീതിയിലാക്കുന്നു. വിവരങ്ങള്‍ നല്‍കരുതെന്ന കര്‍ശന നിര്‍ദേശം വന്നതോടെ ജില്ലാ ഓഫീസുകളിലെ ജീവനക്കാര്‍ കൈമലര്‍ത്തുകയാണ്.

nipah

തൃശൂര്‍ ജില്ലയില്‍ നിപ പനി ഭീതിയുടെ ആവശ്യമില്ലെന്നു ആരോഗ്യവകുപ്പു വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസം കുന്നംകുളത്ത് ബംഗാള്‍ സ്വദേശി മരിച്ചതു നിപ പനിബാധ മൂലമാണെന്നു ച്രചാരണം നടന്നിരുന്നുവെങ്കിലും ആരോഗ്യവകുപ്പ് അതു നിഷേധിച്ചു. ലോകാരോഗ്യസംഘടനയുടെ പ്രതിനിധികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞദിവസം എത്തിയിരുന്നു. നിപ പനിബാധയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന യുവതിയെ പരിശോധിച്ചു. യുവതിയെ പ്രത്യേകമായി സജ്ജീകരിച്ച മുറിയിലാണ് കിടത്തിയിരിക്കുന്നത്.

നിപ പനി അയല്‍ജില്ലകളില്‍ ബാധിച്ച സാഹചര്യത്തില്‍ പ്രത്യേക മുന്‍കരുതലാണ് അതിര്‍ത്തി ഭാഗങ്ങളില്‍ സ്വീകരിച്ചിട്ടുള്ളത്. പനിബാധയുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മഴ പെയ്തു അന്തരീക്ഷ ഊഷ്മാവു കുറയുന്നതോടെ നിപ പനി നിയന്ത്രണവിധേയമാകുമെന്നാണ് കരുതുന്നത്.

English summary
Health department; Dont pass Nipah nformations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X