സെക്രട്ടേറിയേറ്റ് സിസിടിവി ദൃശ്യങ്ങളില്‍ ഹരിദാസും ബാസിതും മാത്രം, അഖിൽ മാത്യുവിന് പണം കൈമാറുന്ന ദൃശ്യങ്ങളില്ല
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കോഴ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ്. ഹരിദാസും ബാസിതും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. വീണാ ജോർജിന്റെ പിഎ ആയ അഖിൽ മാത്യുവിന് പണം കൈമാറുന്ന ദൃശ്യങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കൈമാറിയിരുന്നു. പണം കൈമാറുന്നത് ഇതില്‍ നിന്ന് കണ്ടെത്താനായില്ല.
അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് പോലീസ് പൊതുഭരണ വകുപ്പിനോട് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. ഗേറ്റിന് സമീപം ഹരിദാസും ബാസിതും നില്‍ക്കുന്നതും, പിന്നീട് മടങ്ങുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അതേസമയം സത്യം പോലീസ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പ്രതികരിച്ചു. പോലീസിന്റെ മൊഴിയെടുപ്പില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് പരാതിക്കാരനായ ഹരിദാസ്.

ബോക്‌സോഫീസില്‍ ഏറ്റുമുട്ടാന്‍ ഷാരൂഖ് ഖാനും പ്രഭാസും, ഉയര്‍ന്ന പ്രതിഫലം ആര്‍ക്ക്?
മൊഴിയെടുപ്പില്‍ ഹരിദാസന്‍ തെളിവുകള്‍ കൈമാറിയിട്ടുണ്ട്. ഫോണ്‍ രേഖകള്‍ കൈമാറിയെന്നും പോലീസ് അറിയിച്ചു. അഖില്‍ മാത്യുവിന്റെ ചിത്രം കാണിച്ചും പോലീസ് മൊഴി എടുത്തിട്ടുണ്ട്. എട്ടേമുക്കാല്‍ മണിക്കൂര്‍ നേരം നീണ്ട മൊഴിയെടുപ്പാണ് നടന്നത്. അതേസമയം അഖില്‍ മാത്യുവിന്റെ പേരില്‍ ആള്‍മാറാട്ടം നടന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്.
അഖില്‍ മാത്യുവിന് പരാതിക്കാരന്‍ ഹരിദാസ് പണം കൊടുത്തുവെന്ന് പറയുന്ന ഏപ്രില്‍ പത്തിന് അഖില്‍ പത്തനംതിട്ടയിലാണെന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ആദ്യം കണ്ട അഖില്‍ മാത്യുവിന്റെ ഫോട്ടോയും, പോലീസ് കാണിച്ച ഫോട്ടോയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഹരിദാസന്‍ പറഞ്ഞു.അതേസമയം മൊഴിയെടുപ്പിന് ശേഷം മാധ്യമങ്ങളെ കണ്ട പരാതിക്കാരന്‍ ഹരിദാസന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കി.
പോലീസ് വിശദമായി മൊഴി രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയത് അഖില്‍ മാത്യു തന്നെയെന്ന് വിശ്വസിക്കുന്നതായും ഹരിദാസന്‍ പറയുന്നു. അഖില്‍ മാത്യുവിന്റെ ഫോട്ടോ അഖില്‍ സജീവ് കാണിച്ച് തന്നുള്ള പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും, ബാസിത്തിനെ കുറിച്ചും, ലെനിനെ കുറിച്ചും പോലീസ് ചോദിച്ചുവെന്നും ഹരിദാസന്‍ പറഞ്ഞു.
ഏപ്രില്‍ പത്തിന് അഖില്‍ മാത്യുവിന് സെക്രട്ടേറിയേറ്റിലെ ആരോഗ്യ മന്ത്രിയുടെ ഓഫീസിന് തൊട്ടടുത്ത് വെച്ച് ഒരു ലക്ഷം കൊടുത്തുവെന്ന പരാതിയായിരുന്നു നിയമന കോഴയിലെ നിര്‍ണായക വിവരം. ഹരിദാസ് ഈ പറഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്തുണ്ടെന്ന് ടവര്‍ ലൊക്കേഷന്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ അഖില്‍ മാത്യു ഈ ദിവസങ്ങളില്‍ തിരുവനന്തപുരത്തില്ല. പത്തനംതിട്ടയിലാണ് ടവര്‍ലൊക്കേഷന്‍ കാണിക്കുന്നത്.
പത്തനംതിട്ടയിലെ വിവാഹത്തില്‍ അഖില്‍ മാത്യു പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിന് പിന്നാലെ പുറത്തുവന്നിരുന്നു. അഖില്‍ മാത്യുവെന്ന് പറഞ്ഞ് മറ്റൊരാളെ ഹരിദാസന്റെ മുന്നിലെത്തിച്ചതാണോ എന്നാണ് പോലീസിന്റെ സംശയം. പണം നല്‍കിയെന്ന മൊഴിയില്‍ ഹരിദാസന്‍ ഉറച്ച് നില്‍ക്കുന്നുണ്ട്. ഇത് അഖില്‍ മാത്യുവിന് തന്നെയാണോ എന്നാണ് കണ്ടെത്താനുള്ളത്.












Click it and Unblock the Notifications