Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യരക്ഷാ സാമഗ്രികള്‍ സംസ്ഥാനത്തിനകത്ത് നിന്ന് വങ്ങും: പി രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും ആരോഗ്യരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ വ്യവസായ, ആരോഗ്യ വകുപ്പുകൾ ചേർന്ന് സംയുക്ത പരിപാടി തയ്യാറാക്കുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവി. ഇതിനായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും കെ.എം.എസ്.സി.എല്‍., കെ.എസ്.ഡി.പി.എല്‍. മാനേജിംഗ് ഡയറക്ടര്‍മാരും ചേര്‍ന്ന കമ്മിറ്റിക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കൊച്ചു നര്‍ത്തകിയായി വരവ്, ക്വീനിലൂടെ മനം കവര്‍ന്ന സാനിയ ഇയ്യപ്പന്‍; വൈറലായ ഗ്ലാമര്‍ ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്. കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനും വ്യവസായ വകുപ്പിന് കീഴിലുള്ള ഏജൻസികളും ചേർന്ന സംയുക്ത സംരംഭത്തെക്കുറിച്ചാണ് ആലോചിക്കുന്നത്. കുറഞ്ഞ നിരക്കിൽ ആരോഗ്യ മേഖലക്കാവശ്യമായ ഉൽപന്നങ്ങൾ ലഭ്യമാക്കുകയും ആഭ്യന്തര വ്യവസായങ്ങൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.

പ്രേക്ഷകരെ ഞെട്ടിച്ച് മെറീന മൈക്കിൾ; ഫോട്ടോസ് വൈറലാകുന്നു

 kalamassery-

സംസ്ഥാനത്തെ പൊതുമേഖലാ, ചെറുകിട വ്യവസായ യൂണിറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കെ.എം.എസ്.സി.എല്ലിന് നിലവിൽ തന്നെ മുൻഗണനാ നയമുണ്ട്. ഇത് കൂടുതൽ കാര്യക്ഷമമാക്കാനാണ് സംയുക്ത സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഫാർമ പാർക്കിൽ ഒട്ടേറെ വ്യവസായികൾ നിക്ഷേപത്തിന് താൽപര്യമറിയിച്ചിട്ടുണ്ട്.

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

അവർക്കാവശ്യമായ പ്രോത്സാഹന പദ്ധതികളും തയ്യാറാക്കും. പുതുതായി ആരംഭിക്കുന്ന ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഉപകരണ നിർമ്മാതാക്കളും നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ഇത്തരം സംരംഭകരുടെ ഉൽപന്നങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മഞ്ഞുമലകളെ തൊട്ട്; വെക്കേഷൻ മൂഡിൽ ഷഫ്ന നിസാം

Recommended Video

cmsvideo
    Minister Mohammed Riyas PA Press meet | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+