Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്നിലവിലും മൂലമറ്റത്തും ഉരുള്‍പ്പൊട്ടല്‍; കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴ

കോട്ടയം: മൂന്ന് ജില്ലകളില്‍ അതിശക്തമായ മഴ. കോട്ടയത്തെ കിഴക്ക മേഖലയിലാണ് അപ്രതീക്ഷിത മഴയുണ്ടായത്. മൂന്നിലവിലും മൂലമറ്റത്തും ഉരുള്‍പ്പൊട്ടലുണ്ടായി. അതേസമയം മൂന്നിലവ് വില്ലേജിലെ ഉരുള്‍പ്പൊട്ടലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടിട്ടില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

1

മൂന്നിലവ് ടൗണില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയിരിക്കുകയാണ്. ശക്തമായ മഴയില്‍ പ്രദേശത്ത് ഉണ്ടായ മലവെള്ള പാച്ചിലിലാണ് റോഡില്‍ വെള്ളം കയറിയത്. നാലോളം വീടുകളിലും വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയിലും മഴയെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി.

കരിനിലത്ത് തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്. പത്തനംതിട്ടയിലും മഴ കനത്തിരിക്കുകയാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയിലാണ് മഴ ശക്തമായത്. അതിശക്തമായ മഴയും പിന്നാലെ വെള്ളപ്പാച്ചിലും ഉണ്ടായി. തോടുകള്‍ കരകവിയുകയും, നദികളിലര്‍ ജലനിരപ്പും ഉയര്‍ന്നു.

അച്ഛന്‍ കോവിലാറിലും, കൂടല്‍, കലഞ്ഞൂര്‍, കോന്നി മേഖലകളിലും നദിയിലെ വെള്ളം ഉയര്‍ന്ന് തുടങ്ങി. കൊച്ചുകോയില്‍ക്കല്‍ തോട് കരകവിഞ്ഞു. ഇത് സീതത്തോടിന് സമീപമാണ്. കൊച്ചുകോയിക്കല്‍ നാലാം ബ്ലോക്കില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നിരിക്കുകയാണ്.

ഇന്ന് വൈകീട്ടോടെയാണ് മഴയുണ്ടായത്. ഇടുക്കം മൂലമറ്റം കണ്ണിക്കല്‍ മലയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടി. മണപ്പാടി, കച്ചിറമറ്റം, പാലങ്ങള്‍ വെള്ളത്തിനടിയിലായി. വൈകീട്ട് ആറ് മണിയോടെയായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്. എന്നാല്‍ സംഭവം നടന്നത് എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് വെള്ളം ഒഴുകിയെത്തി, അത് മണപ്പാടി, കച്ചിറമറ്റം തോടിലൂടെ ഒഴുകി പോവുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷം കച്ചിറമറ്റം പാലത്തിലൂടെ കടന്നുപോയ കാര്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചിരുന്നു.

വലകെട്ടിഭാഗത്തും ഉരുള്‍പ്പൊട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകളും, രണ്ടര സെന്റിമീറ്റര്‍ മഴ കനത്തതിനെ തുടര്‍ന്ന് ഉയര്‍ത്തിയിട്ടുണ്ട്. പൊന്‍മുടി, കല്ലാര്‍, മങ്കയം, വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിലും മാറ്റമുണ്ട്. തീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ കേന്ദ്രം പറയുന്നത്.

ഡിക്യുവിന്റെ ബര്‍ത്ത്‌ഡേ പോസ് കളറാക്കി നസ്രിയ, ഫഹദും ഫ്രെയിമില്‍, ഒന്നൊന്നര ചിത്രങ്ങള്‍

പന്ത്രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ടില്ലാത്തത്. നാളെ മുതല്‍ തീവ്രമഴയ്ക്കാണ് സാധ്യത. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടി തുടര്‍ച്ചയായി മഴ പെയ്യും. മിന്നല്‍ പ്രളയം പ്രാദേശികമായും ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+