കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ മലവെള്ളപ്പാച്ചില്‍, കനത്ത മഴ നാശം വിതയ്ക്കുന്നു, ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറി

Google Oneindia Malayalam News

ബത്തേരി: സംസ്ഥാനത്തെ അപ്രതീക്ഷിതമായ കനത്ത മഴയില്‍ വ്യാപക നാശം. കണ്ണൂരിന് പിന്നാലെ വയനാട്ടിലും അതിശക്തമായ മഴയാണ് പെയ്യുന്നത്. ബത്തേരിയില്‍ ശക്തമായ മഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ദുരിതം. അമ്പുകുത്തി മലയ്ക്ക് സമീപം മലവയലിലാണ് സംഭവം. തോട് കരകവിഞ്ഞൊഴുകയാണ്.

1

ഇതേ തുടര്‍ന്ന് ജനവാസ മേഖലയില്‍ വെള്ളം കയറിയിരിക്കുകയാണ്. ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. വയലിനോട് ചേര്‍ന്ന സ്ഥലമായതിനാല്‍ വേഗത്തില്‍ വെള്ളം കയറുകയായിരുന്നു. മഴ തുടരുന്നതിനാല്‍ പ്രദേശ് നിന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്ന് വാര്‍ഡ് മെമ്പര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം കണ്ണൂരില്‍ വീണ്ടും ഉരുള്‍പ്പൊട്ടിയിരിക്കുകയാണ്. നെടുംപെയില്‍-മാനന്തവാടി റോഡിലാണ് ഉരുള്‍പ്പൊട്ടിയത്. കാഞ്ഞിരിപുഴയില്‍ വെള്ളം ശശക്തമായി ഉയരുകയാണ്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. ഇതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

നിങ്ങളുടെ വ്യക്തിത്വം സൂപ്പറാണോ? ഈ ഒപ്ടിക്കല്‍ ചിത്രത്തിലെ 4 പേര്‍ പറയും, വൈറല്‍ ചിത്രംനിങ്ങളുടെ വ്യക്തിത്വം സൂപ്പറാണോ? ഈ ഒപ്ടിക്കല്‍ ചിത്രത്തിലെ 4 പേര്‍ പറയും, വൈറല്‍ ചിത്രം

പുഴയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കണ്ണൂരില്‍ ഉരുള്‍പ്പൊട്ടലുണ്ടായിരിക്കുന്നത്. കണ്ണൂര്‍ നെടുംപൊയിലിലാണ് കഴിഞ്ഞ ദിവസം ഉരുള്‍പ്പൊട്ടിയത്. കോഴിക്കോട് വിലങ്ങാട്ട് വനത്തിനുള്ളിലും ഉരുള്‍ പൊട്ടിയിരുന്നു.

കണ്ണൂരിലെ മലയോര മേഖലയായ കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയ്ക്ക് സമീപത്തെ വനത്തിലാണ് ഉരുള്‍പ്പൊട്ടിയത്. വെള്ളം കുത്തിയിറങ്ങി ഒറ്റപ്പെട്ട താഴെ വെള്ളറ കോളനിയിലെ കുടുംബങ്ങളെ അഗ്നിരക്ഷ സേനയെത്തിയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്. മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.

17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍

English summary
heavy rain and landslide in wayanad and kannur, imd says rain will continue next two days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X