മലയോര മേഖലയില്‍ കനത്തമഴ; എരുമേലിയിലും കുരുമ്പന്‍മൂഴി കാട്ടിലും ഉരുള്‍പൊട്ടി
തിരുവനന്തപുരം: കേരളത്തിന്റെ മലയോരമേഖലയിലടക്കം പലയിടത്തും ശക്തമായ മഴ. പല ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ട മഴ ശക്തമായിരുന്നു. പത്തനംതിട്ട കുരുമ്പൻമൂഴിയിൽ കാടിനുള്ളിൽ ഉരുൾപൊട്ടി. ഇത് കാരണം കുരുമ്പൻമൂഴി കോസ് വേ മുങ്ങി.
നാശനഷ്ട്ടങ്ങൾ ഒന്നും ഇല്ലെന്നാണ് വ്യക്തമാകുന്നത്. എന്നാൽ ശക്തിയായി വെള്ളം ഒലിച്ചുവരുന്നുണ്ട്. നേരത്തെ പത്തനംതിട്ടയിൽ എരുമേലിയിലും ഉരുൾപൊട്ടിയിരുന്നു. എന്നാൽ ആളപായമടക്കം മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ശക്തമായ മഴയിൽ പാലക്കാട് മുടപ്പല്ലൂർ ടൗൺ വെള്ളത്തിൽ മുങ്ങിയതായാണ് വിവരം. നിർത്താതെ പെയ്ത മഴയിലാണ് മുടപ്പല്ലൂർ ടൗൺ വെള്ളത്തിൽ മുങ്ങിയത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. അടുത്തുണ്ടായിരുന്ന ചാലുകൾ വൃത്തിയാക്കാത്തത് ടൗണിൽ വെള്ളക്കെട്ട് ഉണ്ടാക്കാവൻ കാരണമെന്ന് വ്യാപാരികൾ ആരോചിച്ചു.
കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഉച്ചയ്ക്ക് ശേഷമായിരുന്നു മലവെള്ളപ്പാച്ചിൽ ഉണ്ടായത്. താഴ്ന്ന പ്രദേശത്തും പുഴയുടെ തീരത്തുള്ളവരോടും ജാഗ്രതപാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമഘട്ടത്തിൽ എവിടെയെങ്കിലും ശക്തമായ മഴപെയ്തതിന്റെ സാഹചര്യത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായിരിക്കാം എന്നുള്ള നിഗമനത്തിലാണ് റവന്യൂ വകുപ്പ്. തീരത്തേക്ക് വെള്ളം കയറിയിട്ടില്ല. നിലവിൽ ആരെയും മാറ്റിപാർപ്പിച്ചിട്ടില്ല.
ഇന്ത്യൻ വ്യോമയാനത്തിന്റെ പിതാവ് ജെആർഡി ടാറ്റയെക്കുറിച്ച് നിങ്ങളറിയാത്തതും രസകരവുമായ ചില വസ്തുതകൾ
നേരത്തെ പ്രഖ്യാപിച്ച പ്രകാരം സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് തുടരുകയാണ്. മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതാണ് കേരളത്തിൽ മഴ ശക്തമാകാനുള്ള കാരണം. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2, വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് 1 മുതൽ 3 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications