മഴ തുടരും: ഇന്ന് ഓറഞ്ച് അലര്‍ട്ട് മൂന്ന് ജില്ലകളില്‍: കല്ലാര്‍ അണക്കെട്ട് തുറന്നു
കോഴിക്കോടിന് പുറമെ 10 ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളാണ് ഒറഞ്ച് അലര്‍ട്ടില്‍ നിന്നും ഒഴിവായിട്ടുള്ളത്. ഈ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ഇടുക്കി അണക്കെട്ട് ഉള്‍പ്പടേയുള്ള പ്രധാന അണക്കെട്ടുകള്‍ എല്ലാം തുറന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതിയിലാണ് കേരളം. റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കമാണ് എല്ലായിടത്തും തയ്യാറാക്കിയിട്ടുള്ളത്. ളെ 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ടാണ്.
READ MORE
കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ തുടരുന്നു. പല ജില്ലകളിലും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. ഗതാഗതവും തടസ്സപ്പെട്ടു. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്നാണ് രണ്ട് കുട്ടികള്‍ മരിച്ചത്.

കൊണ്ടോട്ടി ടൗണില്‍ ദേശീയ പാതയില്‍ അടക്കം വെള്ളംകയറി. ഇടമലയാര്‍ വൈശാലി ഗുഹയ്ക്ക് സമീപം മണ്ണിടിഞ്ഞ് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. തീരദേശ മേഖലയിലുള്ളവരെല്ലാം ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പും നിര്‍ദേശിച്ചിരിക്കുകയാണ്. കഴിഞ്ഞ രാത്രിയില്‍ ആരംഭിച്ച മഴ പലയിടത്തും ഇന്ന് രാവിലെയും ശക്തമായി തുടരുകയാണ്.
{document1}












Click it and Unblock the Notifications