Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനമര്‍ദപാത്തിയും ചക്രവാതച്ചുഴിയും, കേരളത്തില്‍ ഇന്ന് അതിതീവ്ര മഴ; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് കനത്ത മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. യെല്ലോ അലര്‍ട്ട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഉള്ളത്. തിങ്കളാഴ്ച്ചയും കേരളത്തില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ തീവ്ര മഴയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിച്ച് കൊണ്ടിരിക്കുന്നത്.

kerala-rain

വടക്കന്‍ കേരള തീരം മുതല്‍ ഗുജറാത്ത് തീരം വരെയായി ന്യൂനമര്‍ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും ഒഡീഷയ്ക്കും മുകളിലായി ചക്രവാച്ചുഴിയും ഉണ്ട്. കേരള തീരത്ത് പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീനഫലമായിട്ടാണ് മഴ തുടരുന്നത്.

കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി, പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല.

കാസര്‍കോട് ജില്ലയില്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. സ്‌കൂളുകള്‍ക്കും, അങ്കണവാടികള്‍ക്കും, മദ്രസകള്‍ക്കും ഇന്ന് അവധിയായിരിക്കും. മാഹിയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ഇന്നും നാളെയും മഴ പെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം ജില്ലയിലും സമാന സാഹചര്യമുണ്ട്.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് സക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കാലവര്‍ഷക്കാറ്റ് ശക്തിപ്രാപിച്ചതായും കാലാവസ്ഥ വകുപ്പ് പറയുന്നു. കേരള-തമിഴ്‌നാട് തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ബീച്ചിലേക്കുള്ള യാത്രകള്‍ക്കും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ക്കും പൂര്‍ണ വിലക്കുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതുണ്ട്. തീരദേശത്ത് താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് കാറ്റോടുകൂടിയ മഴയ്ക്കാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+