അധ്യാപകരില്ലാതെ നട്ടംതിരിഞ്ഞ് മലപ്പുറവും കോഴിക്കോടും, സ്ഥിരാധ്യാപക നിയമനം നടക്കുന്നില്ല
കോഴിക്കോട്: അധ്യാപകരുടെ ക്ഷാമത്തില്‍ പ്രതിസന്ധിയിലായി കോഴിക്കോട്, മലപ്പുറം ജില്ലകള്‍. പഠന നിലവാരത്തിനെ അടക്കം ഇത് ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. അധ്യാപക നിയമനം വേണ്ട രീതിയില്‍ നടക്കാതിരുന്നതോടെയാണ് ഈ പ്രതിസന്ധിയുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് സ്കൂള്‍ തുറന്ന് കുട്ടികളെല്ലാം എത്തുന്നതിനിടെയാണ് ഈ പ്രതിസന്ധി ഈ രണ്ട് ജില്ലകളെയും അലട്ടുന്നത്. താല്‍ക്കാലിക അധ്യാപകര്‍ മാത്രമുള്ള സ്കൂളുകള്‍ മുതല്‍ പ്രധാനാധ്യാപകരൊഴികെ ബാക്കി എല്ലാ താല്‍ക്കാലിക അധ്യാപകരുള്ള സ്കൂളുകളുമുണ്ട്. ഒഴിവിന് ആനുപാതികമായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതാണ് നിയമന കുറവിന് കാരണം.

കോഴിക്കോട് ഓമശ്ശേരി വെണ്ണക്കോട് ജിഎംഎല്‍പി സ്കൂള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന ഒരു സ്ഥിരം അധ്യാപകനുമില്ലാതെയാണ്. സ്ഥിരാധ്യാപകനായിരുന്ന പ്രധാനാധ്യാപിക ലിസ് മേരിയും അറബിക് അധ്യാപകന് അബ്ദുള്‍ റഊഫും ഇന്നലെ പടിയിറങ്ങി. മലപ്പുറം ജില്ലയിലെ എല്‍പി അധ്യാപക തസ്തികയിലേക്കായി 2018 ഡിസംബറില്‍ വന്ന പിഎസ്സി ലിസ്റ്റ് 2019 ഡിസംബറില്‍ തീര്‍ന്നു. അതിന് ശേഷം ഇതുവരെ പുതിയ ലിസ്റ്റൊന്നും വന്നിട്ടില്ല. അതുകൊണ്ട് നിയമനവുമില്ല. എണ്ണൂറിലധികം ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ അനൗദ്യോഗികമായ കണക്ക് രണ്ടായിരത്തോളം വരും.
മലബാര്‍ ജില്ലകളിലെ അധ്യാപക ക്ഷാമം വിചാരിക്കുന്നതിലും അപ്പുറമാണ്. സര്‍ക്കാര്‍ വേഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തത് മറ്റൊരു പ്രതിസന്ധിയാണ്. അധ്യാപക നിയമനം അധ്യയന വര്‍ഷത്തിന്റെ പകുതിക്കുള്ളില് തന്നെ നടത്തേണ്ടി വരും. അതിന് പിഎസ്സി കനിയണം. അതുവഴി അധ്യാപക നിയമനം വേഗത്തില്‍ നടത്തിയില്ലെങ്കില്‍ മലബാര്‍ ജില്ലകളിലെ അധ്യയനം തന്നെ താളം തെറ്റം. ആദ്യം ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്ത് ഇന്ന് സ്കൂളുകള്‍ തുറക്കുകയാണ്. കൊവിഡിനെ തുടര്‍ന്ന് താളം തെറ്റിയ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കുട്ടികള്‍ സ്കൂളിലേക്ക് എത്തി തുടങ്ങും.
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി കഴക്കൂട്ടം ഗവ എച്ച്എസ്എസില്‍ നിര്‍വഹിക്കും. സാധാരണ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് സ്കൂള്‍ വര്‍ഷം ആരംഭിക്കാറുള്ളത്. പക്ഷേ മഴ അടുത്ത ദിവസങ്ങളിലൊന്നും ഉണ്ടാവാന്‍ സാധ്യതയില്ലെന്നാണ് പ്രവചനം. 42.9 ലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാഭ്യാസ മേഖലയിലെ പതിമൂവായിരത്തിലധികം സ്കൂളുകളിലായി പഠിക്കാനെത്തുന്നത്. ഒന്നാം ക്ലാസില്‍ നാല് ലക്ഷം കുട്ടികള്‍ ചേര്‍ന്നതായി പ്രാഥമിക കണക്കുകളുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പിഎസ്സി നിയമനം ലഭിച്ച 353 അധ്യാപകര്‍ ഇന്ന് ജോലിയില്‍ പ്രവേശിക്കും. മുടങ്ങി കിടന്ന സ്കൂളുകളിലെ പരിപാടികളെല്ലാം ഈ വര്‍ഷം നടത്തും.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications