കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ശക്തമായ മഴ.... കാസര്‍കോട് വീശിയടിച്ച് ചുഴലിക്കാറ്റ്... നഗരം ഭീതിയില്‍!!

Google Oneindia Malayalam News

കോഴിക്കോട്: പ്രളയഭീതിക്ക് ശേഷം കേരളത്തില്‍ വീണ്ടും കനത്ത മഴ. കോഴിക്കോട് ഭേദപ്പെട്ട മഴ ലഭിച്ചപ്പോള്‍ ഇടുക്കിയിലും പത്തനംതിട്ടയിലും കനത്ത മഴ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം കാസര്‍കോട് ചുഴലിക്കാറ്റ് വീശിയടിച്ചു. കാസര്‍കോട് നഗരത്തില്‍ 15 മിനുട്ടോളമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. കാലാവസ്ഥാ പ്രവചനം മുന്‍നിര്‍ത്തി അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കാനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. പത്തനംതിട്ടയില്‍ ചില സ്ഥലങ്ങളില്‍ ഉരുള്‍പ്പൊട്ടിയിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് കേരളം സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

1

ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാസര്‍കോട് മഴയും കാറ്റും ശക്തമായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റാണ് വീശിയത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ വരെ പറന്നുപോയി. മൊബൈല്‍ ടവറുകള്‍ വരെ തകര്‍ന്ന് വീണു. അതേസമയം ജില്ല ഇപ്പോഴും ഭീതിയിലാണ്. പത്തനംതിട്ടയിലും മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയില്‍ ഉരുള്‍പ്പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ മുപ്പത് സെന്റി മീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ്. കല്‍പ്പാത്തിയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മംഗലംഡാം, പോത്തുണ്ടി അണക്കെട്ടുകള്‍ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുപത്ത് നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളുടെ വിലക്ക് തുടരും. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. നീലക്കുറിഞ്ഞിയിലും സന്ദര്‍ശക വിലക്കുണ്ട്. ട്രെയിനുകള്‍ക്കും വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെഎസ്ഇബിയുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും യെല്ലോ അലര്‍ട്ട് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്.

ഞായറാഴ്ച്ച ശക്തമായ കാറ്റിനും മഴക്കും സാധ്യത, റെഡ്അലര്‍ട്ട്, സ്ഥിതിഗതികള്‍ ഗുരതരമായേക്കുമെന്ന് സൂചനഞായറാഴ്ച്ച ശക്തമായ കാറ്റിനും മഴക്കും സാധ്യത, റെഡ്അലര്‍ട്ട്, സ്ഥിതിഗതികള്‍ ഗുരതരമായേക്കുമെന്ന് സൂചന

പ്രതിരോധ ഇടപാടിനായി പുടിന്‍ ഇന്ത്യയിലേക്ക്..... അഞ്ച് മില്യണിന്റെ പദ്ധതികള്‍ ഒപ്പുവെക്കും!!പ്രതിരോധ ഇടപാടിനായി പുടിന്‍ ഇന്ത്യയിലേക്ക്..... അഞ്ച് മില്യണിന്റെ പദ്ധതികള്‍ ഒപ്പുവെക്കും!!

English summary
heavy wind in kasarkode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X