Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമ ലംഘിച്ചാല്‍ കര്‍ശന നടപടി: സ്‌കൂള്‍ വാഹനങ്ങളില്‍ ആയമാര്‍ നിര്‍ബന്ധം,

കാക്കനാട്: കുട്ടികളെ കയറ്റി ഇറക്കാന്‍ ആയമാരില്ലാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ആയമാര്‍ നിര്‍ബന്ധമാണെങ്കിലും സ്‌കൂളുകളിലേക്ക് സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ മാത്രമാണ് ഉണ്ടാവുക. തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്ന സ്‌കൂള്‍ വാഹനങ്ങളില്‍ പിന്‍ സീറ്റുകളിലെ വിദ്യാര്‍ഥികള്‍ കൈയും തലയും പുറത്തേക്ക് ഇട്ടാല്‍ പോലും ഡ്രൈവര്‍മാര്‍ അറിയാറില്ല.

കയറുന്നതിന് മുമ്പ് മുന്നോട്ടെടുക്കുന്ന വാഹനങ്ങളില്‍ നിന്ന് വീണ് കുട്ടികള്‍ക്ക് പരിക്കേറ്റ നിരവധി അപകടങ്ങളുണ്ടായ സാഹചര്യത്തിലാണ് സ്‌കൂള്‍ വാഹനങ്ങളില്‍ ആയമാരെ നിര്‍ബന്ധമാക്കിയത്. എന്നാല്‍ പല സ്‌കൂള്‍ വാഹനങ്ങളിലും ആയമാരില്ലെന്ന് വാഹന വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ആയമാരിസല്ലാത്ത സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കയറ്റരുതെന്ന് ആര്‍ടിഒ റെജി പി വര്‍ഗീസ് സ്‌കൂളുകളില്‍ നേരിട്ടെത്തി കര്‍ശന നിര്‍ദേശം നല്‍കി.

schoolbus

മരട് പ്ലേ സ്‌കൂളിലെ വാഹനം അപകടത്തില്‍പ്പെട്ട് സാഹചര്യത്തില്‍ മോട്ടോര്‍ വാഹനവ വകുപ്പ് അധികൃതര്‍ ബുധനാഴ്ചയും പരിശോധന തുടര്‍ന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹന വകുപ്പ് സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ 60 സ്‌കൂള്‍ വാഹനങ്ങള്‍ പിടികൂടി. നഗരത്തിലെ 50 ഓളം സ്‌കൂളുകളിലെ 250ല്‍പ്പരം വാഹനങ്ങളില്‍ പരിശോധന നടത്തി. ഫിറ്റ്‌നസും പെര്‍മിറ്റും ഇന്‍ഷൂറന്‍സും ഇല്ലാതെ സര്‍വീസ് നടത്തിയ സ്‌കൂള്‍ വാഹനം പിടിച്ചെടുത്തു. ജീപ്പ്,ഓട്ടോറിക്ഷകള്‍, ഓമ്നിവാന്‍ വാഹനങ്ങള്‍ വ്യാപകമായി സ്‌കൂള്‍ വാഹനങ്ങളായി ഉപയോഗിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. സീറ്റിങ് കപ്പാസിറ്റിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളുള്ള വാഹനങ്ങളില്‍ കുട്ടികളെ കുത്തി നിറച്ചാണ് യാത്ര. ഇതുമൂലം വാഹനങ്ങള്‍ വളവുകള്‍ തിരിയുമ്പോഴും മറ്റും അപകടം ഉണ്ടാവാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.

ഫിറ്റ്നസുള്ള വാഹനങ്ങളില്‍ മാത്രമേ കുട്ടികളെ കയറ്റാന്‍ പാടുള്ളുവെന്നതും വാഹനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണ മെന്നതും പാലിക്കപ്പെടാറില്ല. ഓട്ടോറിക്ഷയില്‍ 12 - 13 വിദ്യാര്‍ഥികളെ വരെ കയറ്റിയാണ് യാത്ര. ജീപ്പിലാണങ്കില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടും. സി.ബി.എസ്.ഇ ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് സ്‌കൂളുകളില്‍ ബസ്സുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇടത്തരം രക്ഷിതാക്കള്‍ക്കു പോലും താങ്ങാവുന്നതിലും ഏറെയാണ്് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന റോഡുകളില്‍ മാത്രമാണ് സ്‌കൂള്‍ ബസ് സര്‍വീനസ് നടത്തുക. കൊച്ച് കുട്ടികളെ ബസ്സുകളില്‍ കയറ്റി വിടാന്‍ രക്ഷിതാക്കളും തയ്യാറാകില്ല. ഇക്കാരണത്താല്‍ സമാന്തര വാഹനങ്ങളെ ആശ്രയിക്കുകയല്ലാതെ രക്ഷിതാക്കള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല. എന്നാല്‍ സമാന്തര സര്‍വീസ് നടത്തുന്ന സ്‌കൂള്‍ വാഹനങ്ങളില്‍ ആയമാരില്ലാത്ത അവസ്ഥായാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+