സൂപ്പർ സ്റ്റാറുകളുടെ പേരുള്ളത് കൊണ്ടാവും ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വിടാത്തത്: കുസുമം ജോസഫ്
എറണാകുളം: ഏതെങ്കിലും സൂപ്പർ സ്റ്റാറുകള്‍ ഉള്‍പ്പടേയുള്ള താരങ്ങള്‍ ഉള്‍പ്പെടുന്നത് കൊണ്ടായിരിക്കും ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വിടാതിരിക്കുന്നതെന്ന് പ്രൊഫസർ കുസുമം ജോസഫ്. ഇക്കാര്യം സ്വാഭാവികമായും സംശയിക്കാവുന്ന കാര്യമാണ്. സിനിമ ലോകത്ത് അധോലോകം പോലെ വലിയൊരു സംഗതി പ്രവർത്തിക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ട് പുറത്ത് വന്നപ്പോള്‍ തന്നെ പലരും പറഞ്ഞ് കേട്ടിരുന്നു. അതിനകത്തെ നടന്‍മാരും നിർമ്മാതാക്കളും സംവിധായകരും ഉള്‍പ്പെടുന്ന പത്ത് പതിനഞ്ച് പേരാണ് സിനിമാ മേഖലയെ നിയന്ത്രിക്കുന്നത്.
അവരുടെ കൊള്ളരുതായ്മകള്‍, ഒരു തരത്തില്‍ പറഞ്ഞാല്‍ അവരുടെ ഗുണ്ടായിസവും ജന്മിത്ത മനോഭാവവും ഇവിടെ വലിയ തോതില്‍ പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. ഈ സംഗതി പുറത്തേക്ക് വന്നാല്‍ ആളുകള്‍ അറിഞ്ഞ് പ്രശ്നമാവും എന്നുള്ള ആശങ്കയില്‍ അവരെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ചെയ്യുന്നത്. സർക്കാർ ചെയ്യുന്ന അങ്ങേയറ്റത്തെ നിരുത്തരവാദപരമായ ഒരു നടപടിയാണിതെന്നും ന്യൂസ് 7 മലയാളം യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തില്‍ കുസുമം ജോസഫ് വ്യക്തമാക്കുന്നു.

വിവരാവകാശ നിയമം പ്രകാരം ഇത്തരം കാര്യങ്ങള്‍ കിട്ടേണ്ടതാണ്. സർക്കാറിന്റെ കാര്യങ്ങളില്‍ സുതാര്യത ഉണ്ടാവണം. ഇത്രയും വലിയ കുറ്റകൃത്യങ്ങള്‍ നടക്കുന്നു എന്നുള്ള കാര്യം ഭരണകൂടത്തിന് അറിയാം. അത് നിയന്ത്രിക്കാന്‍ ഒരു ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്നും വേഗത്തില്‍ നിയമ നടപടികളിലേക്ക് കടക്കണമെന്നും ഹേമ കമ്മീഷന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ മൂന്നാമത്തെ കൊല്ലം എത്തിയിട്ടും ഇതിനെ പറ്റിയിട്ട് ആരും ആലോചിച്ചിട്ടില്ലെന്നും കുസുമം ജോസഫ് അഭിപ്രായപ്പെടുന്നു.
ഇത് പേളി മാണി ഷോ; എന്നാലും ഇതെന്തൊരു മാലയാണ് പേളീ.., വൈറലായി പുതിയ ചിത്രങ്ങള്‍

കമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വിടുക എന്നുള്ളത് സർക്കാർ വളരെ കൃത്യമായി ചെയ്യേണ്ട കാര്യമാണ്. പ്രമുഖരായ നടന്‍മാർ, നിർമ്മാതാക്കള്‍, സംവിധായകർ ഇവർക്കെതിരേയൊക്കെ പറഞ്ഞിട്ടുണ്ടെന്ന് നമുക്ക് അറിയാം. അവരെ സംരക്ഷിക്കാന്‍ വേണ്ടി തന്നെയാണ് സർക്കാർ ഈ റിപ്പോർട്ട് പുറത്ത് വിടാതിരിക്കുന്നത്. നേരത്തെ ഗാഡ്കില്‍ കമ്മിറ്റി റിപ്പോർട്ട് ഇതുപോലെ സൂക്ഷിച്ച് വെച്ചിരുന്നു. അന്ന് സംസ്ഥാനം എതിർത്തെങ്കിലും കേന്ദ്ര വിവരാവകാശ വകുപ്പ് വഴി ആ റിപ്പോർട്ട് പുറത്ത് വന്നു.

പൊതുപണം കൊണ്ട് ഒരു റിപ്പോർട്ട് ഉണ്ടാക്കിയാല്‍ അത് ജനം അറിഞ്ഞിരിക്കണം എന്ന് തന്നെയാണ് പറയുന്നത്. അതിനകത്ത് ജനം അറിയേണ്ടതാത്ത ചില കാര്യങ്ങളുണ്ടെങ്കില്‍ അത് പറയാതിരിക്കാം. പറയാതെ അവരെ സംരക്ഷിക്കുകയല്ല വേണ്ടത്. ആളെ മനസ്സിലാക്കി ശിക്ഷിക്കണം. അല്ലാതെ പൊതുപണം കൊണ്ട് തമാശ കാണിക്കരുത്. കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പറയുന്നത് എല്ലാ പഠനങ്ങളും പൊതുജനത്തിന് മുന്നില്‍ ഉണ്ടാവണമെന്നാണ്. അതിനെതിരെ സർക്കാർ ദില്ലി ഹൈക്കോടതിയെ സമീപിച്ചെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ മാത്രം രഹസ്യമാക്കി വെക്കാമെന്നാണ്. ആ നിലക്ക് മൂന്നാം വർഷമായിട്ടും ഹേമ കമ്മീഷന്‍ റിപ്പോർട്ട് പുറത്ത് വരുന്നില്ല എന്നുള്ളത്. സംസ്ഥാന സർക്കാറിന്റെ നടപടിയിലെ ദുരൂഹത തന്നെയാണെന്നും കുസുമം ജോസഫ് വ്യക്തമാക്കുന്നു.

ഹേമകമ്മീഷന്‍ റിപ്പോർട്ടില്‍ പല പ്രമുഖ താരങ്ങളുടേയും ദുർനടപ്പുകളുടെ റിപ്പോർട്ട് ഉണ്ടെന്നാണ് പറയുന്നത്. സിനിമ മേഖലയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച് പല സ്ത്രീകളും കമ്മീഷന് മുന്നില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ലൈംഗികമായ അതിക്രമങ്ങള്‍ മാത്രമല്ല, അവർക്ക് കിട്ടേട്ടിയിരുന്ന പണത്തില്‍ വന്ന വ്യത്യാസം. പണം കൊടുക്കാതിരുന്നതിനെ പറ്റി, പക്ഷപാതപരമായി പെരുമാറിയതിനെ പറ്റി, വസ്ത്രം മാറാന്‍ ഇടം ഇല്ലാതിരുന്നതിനെ കുറിച്ച്, ടോയിലറ്റ് സൌകര്യം ഒരുക്കാതിരുന്നത്, ഷൂട്ടിങ് സ്ഥലത്ത് നിന്നും തിരികെ കൊണ്ടുപോയി ആക്കാതിരുന്നതിനെ കുറിച്ച്, കാസ്റ്റിന്‍ കൌച്ചിനെ കുറിച്ച്-ഇങ്ങനെ വളരെ വിശദമായി തന്നെ അവർ പറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങളും അതേക്കുളിച്ചുള്ള അന്വേഷണവുമാണ് ഹേമകമ്മീഷന്‍ റിപ്പോർട്ട്

ആ റിപ്പോർട്ടില്‍ തങ്ങളെ ലൈംഗികമായി ആക്രമിച്ചതിനെ പറ്റിയും സ്ത്രീകള്‍ പരാമർശിച്ചിട്ടുണ്ട്. പക്ഷെ ഹേമ കമ്മീഷന്‍ റിപ്പോർട്ടില്‍ അവരാരുടേയും പേരില്ലെന്നാണ് മുന്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. ഇതൊക്കെ രഹസ്യമാക്കി വെക്കും എന്ന് വിചാരിച്ചിട്ടാണ് പലരും കാര്യങ്ങള്‍ തുറന്ന് പറഞ്ഞതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് എന്തുകൊണ്ട് റിപ്പോർട്ട് പുറത്ത് വിടുന്നില്ല എന്ന് ചോദിച്ചപ്പോള്‍ സജി ചെറിയാന്‍ പറഞ്ഞത്.

ഇവിടെ പേരുകള്‍ മാത്രമാണ് രഹസ്യമാക്കി വെക്കേണ്ടതായിട്ടുള്ളു. മുഴുവന്‍ കാര്യങ്ങളും രഹസ്യമാക്കി വെക്കാനാണെങ്കില്‍ ഇങ്ങനെയൊരു കമ്മീഷന്റെ ആവശ്യം ഇല്ലാലോ. പേരുകള്‍ വെളിപ്പെടുത്താതെ തന്നെ ഈ വിവരങ്ങള്‍ പൊതു സമൂഹത്തിന് മുന്നില്‍ വരേണ്ടതായിട്ടുണ്ട്. സ്ത്രീകളെ ആരെങ്കിലും ആക്രമിച്ച കാര്യം അറിയാമെങ്കില്‍ അവർക്കെതിരെ നടപടി എടുക്കേണ്ടതല്ലേ. ഇക്കാര്യം ചോദിക്കുമ്പോള്‍ ആരാണ് എന്ന് കൃത്യമായി ഹേമ കമ്മീഷനില്‍ പറഞ്ഞിട്ടില്ലെന്നാണ് മുന്‍മന്ത്രി പറയുന്നതെന്നും കുസുമം ജോസഫ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications