Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ വെട്ടിമാറ്റിയ പേജുകളിൽ എന്തൊക്കെ? ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കൂടുതൽ ഉള്ളടക്കം പുറത്തേക്ക്

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിൽ കോളിളക്കം സൃഷ്‌ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കൂടുതൽ ഭാഗങ്ങൾ നാളെ പുറത്ത് വിട്ടേക്കുമെന്ന് സൂചന. നേരത്തെ സർക്കാർ പുറത്തുവിടരുതെന്ന് നിർദ്ദേശിച്ച ഭാഗങ്ങളാവും പുറത്തുവിടുക. റിപ്പോർട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകളിലെ വിവരങ്ങളാവും പുറംലോകം കാണുക. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നാളെ പുറത്തിറങ്ങും.

ഏറെനാളത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ഈ ഭാഗങ്ങൾ പുറത്ത് വരുന്നത്. നേരത്തെ വെട്ടിമാറ്റിയ ഭാഗങ്ങൾ ഉൾപ്പെടെ നൽകണമെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകർ അപ്പീൽ നൽകിയിരുന്നു. വിവരാവകാശ കമ്മീഷൻ ഒഴിവാക്കാണമെന്ന് നിര്‍ദ്ദേശിച്ചതിന് പുറമേ ചില പാരഗ്രാഫുകള്‍ സര്‍ക്കാര്‍ സ്വന്തം നിലയിൽ നീക്കിയിരുന്നു. ഇവയാണ് ഇപ്പോൾ [പുറത്തേക്ക് വരുന്നത്.

hemacommitteereportmorepage

റിപ്പോർട്ട് പുറത്തുവിടുന്നതിന് മുന്നോടിയായി വ്യക്തിപരമായ വിവരങ്ങൾ അടങ്ങിയ ഭാഗങ്ങൾ നീക്കണം എന്നായിരുന്നു വിവരാവകാശ കമ്മീഷന്റെ നിർദ്ദേശം. ഇത് കണക്കിലെടുത്ത് 49 മുതൽ 53 വരെയുള്ള പേജുകൾ സർക്കാർ നീക്കുകയായിരുന്നു. എന്നാൽ ഇവ പുറത്തുവിടണമെന്ന് കാട്ടി മാധ്യമ പ്രവർത്തകർ നൽകിയ അപ്പീലിൽ ഹിയറിംഗ് നടന്നിരുന്നു.

ഇതിലാണ് വിവരാവകാശ കമ്മീഷണർ നാളെ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കരുതുന്നത്. അപ്പീൽ നൽകിയ മാധ്യമ പ്രവർത്തകർക്ക് വിവരങ്ങൾ നാളെ കൈമാറിയേക്കും എന്നാണ് സൂചന. ഇതിൽ ഏതെങ്കിലും താരങ്ങളുടെയോ സിനിമാ പ്രവർത്തകരുടെയോ പേരുണ്ടോ എന്നത് അതിന് ശേഷം മാത്രമേ വ്യക്തമാവൂ. സർക്കാരിന് തന്നെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടെന്നായിരുന്നു പ്രധാനമായും മാധ്യമപ്രവർത്തകർ ഉന്നയിച്ച വാദം.

നേരത്തെ ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ വൈകിയത് സർക്കാരിന്റെ നിസംഗതയാണ് എന്നായിരുന്നു പ്രധാനമായും ഉയർന്ന ആക്ഷേപം. ഇതിന് പിന്നാലെ വ്യക്തിഗത വിവരങ്ങൾ എന്ന പേരിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ നീക്കിയത് കൂടുതൽ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഉന്നതരുടെ ഇടപെടൽ ഇതിനിടയിൽ ഉണ്ടായോ എന്ന ചോദ്യമായിരുന്നു പ്രധാനമായും ഉയർന്നത്.

അതേസമയം, ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന്റെ അലയൊലികൾ മലയാള സിനിമയിൽ ഇതുവരെ അവസാനിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൂടുതൽ പേരാണ് മുതിർന്ന നടൻമാർക്ക് എതിരെയുൾപ്പെടെ പരാതിയുമായി രംഗത്ത് വന്നത്. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, ബാബുരാജ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്ക് എതിരെയും സംവിധായകരായ രഞ്ജിത്ത്, വികെ പ്രകാശ്, ബാലചന്ദ്ര മേനോൻ എന്നിവർക്കെതിരെയും പരാതി ഉയർന്നിരുന്നു.

നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസുകൾ അന്വേഷിക്കുന്നത്. ഇതിനിടെ മുകേഷിനും ജയസൂര്യയ്ക്കും എതിരെ പരാതി നൽകി നടി ഇത് പിൻവലിക്കുകയാണ് എന്ന് അറിയിച്ചെങ്കിലും പിന്നീട് കേസുമായി മുന്നോട്ട് പോവുമെന്ന് അറിയിച്ചിരുന്നു. അതിനിടെ യുവനടിയുടെ പീഡന പരാതിയിൽ മുതിർന്ന നടൻ സിദ്ദിഖിന് ഇന്ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+