Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ്, പൃഥ്വിരാജുമൊത്തുള്ള സിനിമ മുടക്കിയെന്ന് പ്രിയനന്ദനന്‍

തിരുവനന്തപുരം: മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പുണ്ടെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സ്ഥിരീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സിനിമ ഇല്ലാതാക്കിയത് പവര്‍ഗ്രൂപ്പാണ്. 2004ല്‍ പൃഥ്വിരാജും കാവ്യാ മാധവനും ഒന്നിച്ച് അഭിനയിച്ച മന്ദാരപ്പൂവല്ല എന്ന ചിത്രത്തിനെതിരെ ഗ്രൂപ്പ് പ്രവര്‍ത്തിച്ചുവെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

നെയ്ത്തുകാരന് ശേഷം പ്രിയനന്ദനന്‍ ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. സംവിധായകന്റെ രണ്ടാമത്തെ ചിത്രമായി ഇത് മാറുമായിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കും ദുരനുഭവമില്ലാത്തതിനാല്‍ പവര്‍ ഗ്രൂപ്പില്ലെന്ന് അവര്‍ക്ക് പറയാം. പൃഥ്വിരാജ് കരാര്‍ ഒപ്പിട്ട സിനിമകള്‍ ചെയ്യാതിരിപ്പിക്കാന്‍ ഒരു വലിയ ടീം തന്നെ മുന്നിലുണ്ടായിരുന്നു. അതിന്റെ പേര് പവര്‍ഗ്രൂപ്പ് ആണോ എന്നറിയില്ല. ഇനി ആണെങ്കില്‍, അത്തരമൊരു ഗ്രൂപ്പുണ്ടെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കുമെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

director-priyanandanan

സിനിമയുടെ ചിത്രീകരണം ആറ് ദിവസം നടന്നിരുന്നു. ഇതിനിടയിലാണ് വിനയന്റെ സിനിമയില്‍ അഭിനയിച്ചു എന്ന് ചൂണ്ടിക്കാണിച്ച് പൃഥ്വിരാജിനെ വിലക്കുന്നത്. ഇതോടെ തന്റെ ചിത്രം മുടങ്ങി. പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ഒരു പ്രബല ഗ്രൂപ്പ് ആവശ്യപ്പെട്ടുവെന്നും പ്രിയനന്ദനന്‍ പറഞ്ഞു. വിലക്കിന് പിന്നില്‍ ആരൊക്കെയായിരുന്നുവെന്ന് ഊഹിക്കാം. നഷ്ടം സംഭവിച്ചത് എനിക്ക് മാത്രമാണെന്നും പ്രിയനന്ദനന്‍ പറഞ്ഞു.

പവര്‍ ഗ്രൂപ്പ് ഇല്ലായിരുന്നുവെങ്കില്‍ എന്റെ സിനിമ ആറ് ദിവസം ഷൂട്ട് ചെയ്ത് അവസാനിപ്പിക്കേണ്ടി വരില്ലായിരുന്നുവെന്നും പ്രിയനന്ദനന്‍ വ്യക്തമാക്കി. പൃഥ്വിരാജ് അഭിനയിക്കുന്നുണ്ടെങ്കില്‍ നമ്മളുമായി ബന്ധപ്പെട്ട ഒരു നടന്മാരും ഉണ്ടാവില്ലെന്ന് അറിയിപ്പ് കിട്ടിയത്. തകര്‍ന്നുപോയത് എന്റെ കരിയര്‍ ആയിരുന്നു. ചില വലിയവന്‍മാര്‍ അഭിപ്രായം പറയുന്ന വ്യക്തികളെ വെട്ടിമാറ്റുന്നുണ്ടെന്നും സംവിധായകന്‍ പറയുന്നു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് കൊണ്ട് ആളുകള്‍ക്ക് ആത്മബലം കിട്ടിയിട്ടുണ്ട്. അന്യായങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മറ്റ് മേഖലകളിലും നടക്കുന്നുണ്ട് എന്ന താരതമ്യം ഇപ്പോള്‍ വേണ്ട. അതിന് പ്രസക്തിയില്ല. കൂടെ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം സിനിമ പ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും സംവിധായകന്‍ പറഞ്ഞു.

അതേസമയം സംവിധായകന്‍ ജിയോ ബേബിയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരത്തെ പ്രതികരിച്ചിരുന്നു. പരാതി ഉന്നയിക്കുന്നവരുടെ കൂടെ നില്‍ക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മലയാള സിമാ മേഖലയില്‍ വലിയ മാറ്റത്തിന് ഈ റിപ്പോര്‍ട്ട് കാരണമാകും. മാറ്റം കൊണ്ടുവരുന്നത് ഡബ്ല്യുസിസിയാണ്. സ്ത്രീകളാണെന്നുള്ളത് ചരിത്രത്തില്‍ ഓര്‍മിക്കപ്പെടും.

ഈ വിവാദങ്ങളൊന്നും സിനിമാ മേഖലയെ തകര്‍ക്കില്ല. വെളിപ്പെടുത്തല്‍ എന്തുകൊണ്ട് വൈകി എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല. ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയവരുടെ കൂടെ നില്‍ക്കാനാണ് തോന്നുന്നതെന്നും ജിയോ ബേബി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+