Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ തൃതീയയ്ക്ക് സ്വര്‍ണം വാങ്ങിയാല്‍ നേട്ടം തന്നെ... കഴിഞ്ഞ വര്‍ഷം വാങ്ങിയവര്‍ക്ക് ലാഭം 18%..!!!

സ്വര്‍ണത്തിന് കഴിഞ്ഞ കുറച്ച് നാളുകളായി വില പിടിവിട്ട് ഉയരുകയാണ്. വിഷു, ഈസ്റ്റര്‍, പെരുന്നാള്‍ ആഘോഷങ്ങളും വിവാഹ സീസണും എല്ലാം ആരംഭിച്ചതിനാല്‍ തന്നെ വില റോക്കറ്റ് പോലെ ഉയര്‍ന്നിട്ടും ആളുകള്‍ സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് പിന്നോട്ടില്ല എന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തലില്‍ വ്യക്തമാകുന്നത്. ഇതിനിടെ ഇന്ന് അക്ഷയ തൃതീയ ദിനവും ആണ്.

സ്വര്‍ണം വാങ്ങാന്‍ ഏറ്റവും ഉത്തമമായ ദിനമാണ് ഇത് എന്നാണ് ഹൈന്ദവ വിശ്വാസം. അതിനാല്‍ തന്നെ ഇന്ന് പെരുന്നാളായിട്ടും സ്വര്‍ണ്ണം വാങ്ങാന്‍ ജ്വല്ലറിയില്‍ നല്ല തിരക്കാണ്. എത്ര വില കൂടിയാലും അക്ഷയ തൃതീയയ്ക്ക് ഒരു തരി പൊന്നെങ്കിലും വാങ്ങണം എന്ന നിര്‍ബന്ധ ബുദ്ധി കൂടി വരികയാണ് എന്നാണ് റിപ്പോര്‍ട്ട്. അക്ഷയ തൃതീയയില്‍ സ്വര്‍ണം വാങ്ങിയാല്‍ അളവറ്റ സമ്പത്ത് കുന്നുകൂടും എന്നാണ് വിശ്വാസം.

akshaya tritiya

ഈ വിശ്വാസത്തിന് എതിരെ ഒരുപാട് തര്‍ക്കവിതര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തേയും ഈ വര്‍ഷത്തേയും വില താരതമ്യം ചെയ്യുമ്പോള്‍ ഇത് ശരിയാണ് എന്ന് പറയേണ്ടി വരും. കാരണം കഴിഞ്ഞ വര്‍ഷം അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയവര്‍ക്ക് ഇത്തവണ് അത് വില്‍ക്കുമ്പോള്‍ ലഭിക്കാന്‍ പോകുന്നത് 18 ശതമാനം അധികമാണ്. അതായത് കഴിഞ്ഞ അക്ഷ തൃതീയ ദിനത്തില്‍ നിന്ന് ഈ വര്‍ഷത്തിലേക്ക് എത്തുമ്പോള്‍ 18 ശതമാനം വിലയാണ് സ്വര്‍ണത്തിന് കൂടിയിരിക്കുന്നത്.

മറ്റ് നിക്ഷേപമേഖലകള്‍ ഇക്കാലയളവില്‍ മങ്ങിയ പ്രകടനം കാഴ്ച വെച്ചപ്പോള്‍ ആണ് സ്വര്‍ണത്തിന്റെ ഈ കുതിച്ചുചാട്ടം. നിലവിലെ അവസ്ഥയില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ അര ലക്ഷം രൂപ മുടക്കണം എന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് സ്വര്‍ണ വില ഗ്രാമിന് 4,720 രൂപയും പവന് വില 37,760 രൂപയും ആയിരുന്നു. എന്നാല്‍ ഈ വര്‍ഷമായപ്പോഴേക്കും ഒരു ഗ്രാം സ്വര്‍ണം വാങ്ങാന്‍ 5575 രൂപ കൊടുക്കണം

ഒരു പവന് 44600 രൂപയും കൊടുക്കണം. ആഗോള തലത്തിലെ സാഹചര്യം വിലയിരുത്തുമ്പോള്‍ സ്വര്‍ണ വില ഇനിയും വര്‍ധിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം ഇത്തവണ അക്ഷയ തൃതീയക്ക് കടകളില്‍ നിന്നും സ്വര്‍ണം വാങ്ങുമ്പോള്‍ ആറ് അക്ക ആല്‍ഫാന്യൂമറിക് ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.

Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും

ഇന്നും നാളെയുമാണ് അക്ഷയ തൃതീയ മുഹൂര്‍ത്തം. രണ്ട് ദിവസം ഉള്ളതിനാല്‍ തന്നെ ഇന്ന് പെരുന്നാളിനെ ആലസ്യത്തില്‍ ഇരിക്കുന്നവര്‍ കൂടി നാളെ ജ്വല്ലറികളിലേക്ക് എത്തും എന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. അക്ഷയതൃതീയ ദിനത്തില്‍ 5 ലക്ഷം കുടുംബങ്ങള്‍ കേരളത്തിലെ സ്വര്‍ണാഭരണശാലകളിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് വ്യാപാരികള്‍ പറയുന്നത്.

സംസ്ഥാനത്ത് പൊതുവെ സ്വര്‍ണാഭരണങ്ങള്‍ക്കാണ് പ്രാധാന്യം എങ്കിലും സ്വര്‍ണത്തില്‍ നിക്ഷേപിക്കുക, ഇ ടി എഫ്, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിവ വാങ്ങുന്നതിലും മലയാളികള്‍ മുന്നില്‍ തന്നെയാണ്. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി, നികുതി ഇനത്തില്‍ നല്ലൊരു ശതമാനം നഷ്ടം സംഭവിച്ചേക്കാം. എന്നാല്‍ നാണയമായോ, ബാറുകളായോ വാങ്ങുകയാണെങ്കില്‍ വില്‍ക്കുന്ന സമയത്ത് സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ മൂല്യം ലഭിയ്ക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+