Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ഭാടജീവിതം നയിച്ച് കടത്തിലായി, കടം വീട്ടാന്‍ ഹണിട്രാപ്പ്; വൈറല്‍ ദമ്പതികള്‍ പിടിയിലായതിങ്ങനെ

പാലക്കാട്: ഹണി ട്രാപ്പ് കേസില്‍ പിടിയിലായ ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ ദമ്പതികളായ ദേവുവും ഗോകുല്‍ ദീപും പ്രവര്‍ത്തിച്ചത് ഇടനിലക്കാരായി. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് വീഡിയോകള്‍ ചെയ്താണ് ദമ്പതിമാരായ ദേവുവും ഗോകുല്‍ ദീപും പ്രശസ്തരാകുന്നത്. ആര്‍ഭാട ജീവിതം നയിച്ചിരുന്ന ഇവര്‍ പിന്നീട് കടം കയറിയതോടെയാണ് പണത്തിനായി ഹണി ട്രാപ്പിലേക്ക് തിരിഞ്ഞത്.

കെണിയിലാക്കുന്ന ഇരയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചാല്‍ 40,000 രൂപ കമ്മിഷന്‍ കിട്ടും എന്നാണ് ദേവുവും ഗോകുല്‍ ദീപും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൊല്ലം പെരുന്നാട് സ്വദേശിയാണ് ദേവു ( 24 ). കണ്ണൂര്‍ മേലെ ചൊവ്വ വലിയന്നൂര്‍ സ്വദേശിയാണ് ഭര്‍ത്താവ് ഗോകുല്‍ ദീപ് ( 29 ). ഇവരെ കൂടാതെ നാല് പേരാണ് അറസ്റ്റിലായത്.

1

പാലാ രാമപുരം സ്വദേശി ശരത് (24), ഇരിങ്ങാലക്കുട സ്വദേശികളായ വിനയ്(24), കാക്കേരി ജിഷ്ണു (20), അജിത് (20) എന്നിവരാണ് അറസ്റ്റിലായ മറ്റ് നാല് പേര്‍. ഇതില്‍ ശരത് ആണ് ഹണിട്രാപ്പിന്റെ മുഖ്യസൂത്രധാരന്‍. കേസിലെ പരാതിക്കാരനായ ഇരിങ്ങാലക്കുടയിലെ ധനകാര്യ സ്ഥാപന ഉടമയെ സംഘം ആറ് മാസം നിരീക്ഷിച്ച് പിന്തുടരുകയായിരുന്നു.

2

പ്രതികളില്‍ ഒരാള്‍ പ്രളയകാലത്ത് പരാതിക്കാരന്റെ വീടിന് മുകളില്‍ താമസിച്ചിരുന്നു. ഈ കാലത്താണ് ഇയാള്‍ കെണിയില്‍ വീഴാന്‍ സാധ്യതയുള്ള ആളാണെന്ന് മനസിലാക്കിയത്. പിന്നാലെ ശരത് സ്ത്രീയുടെ പേരില്‍ പ്രൊഫൈല്‍ തയാറാക്കി സോഷ്യല്‍ മീഡിയ വഴി പരാതിക്കാരനുമായി അടുപ്പമുണ്ടാക്കി. തട്ടിപ്പിലേക്കുള്ള ആദ്യപടിയായിരുന്നു ഇത്.

3

പിന്നാലെ പരാതിക്കാരന്‍ സ്ത്രീയെ നേരില്‍ കാണണം എന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ദേവുവിനെ ഉപയോഗപ്പെടുത്തി പരാതിക്കാരനെ യാക്കരയിലേക്കു വിളിച്ച് വരുത്തുകയായിരുന്നു. ഭര്‍ത്താവ് വിദേശത്താണ് എന്നും അമ്മ ആശുപത്രിയിലാണ് എന്നുമാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. നേരില്‍ കാണാമെന്ന 'ആഗ്രഹത്തില്‍' പരാതിക്കാരന്‍ 28 ന് പകല്‍ പാലക്കാട് എത്തി.

4

ഒലവക്കോട് വെച്ചാണ് ഇവര്‍ ആദ്യം കാണുന്നത്. പിന്നീട് രാത്രിയോടെ സംഘം പരാതിക്കാരനെ യാക്കരയിലെ വാടക വീട്ടിലെത്തിച്ചു. ഇവിടേക്ക് ശരത് ഉള്‍പ്പടെയുള്ള മറ്റ് പ്രതികള്‍ സദാചാര ഗുണ്ടകള്‍ എന്ന വ്യാജേന എത്തുകയും ദേവുവിനെ മര്‍ദിക്കുന്നതായി കാണിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരന്റെ 4 പവന്‍ സ്വര്‍ണമാല, മൊബൈല്‍ ഫോണ്‍, 1000 രൂപ, എടിഎം കാര്‍ഡുകള്‍ എന്നിവ തട്ടിയെടുത്തു.

5

അതിന് ശേഷം ഇയാളെ കണ്ണുകെട്ടി ബന്ധിച്ച് കാറില്‍ കയറ്റി കൊടുങ്ങല്ലൂരിലേക്കു കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ കൊടുങ്ങല്ലൂരില്‍ എത്തുന്നതിന് മുന്‍പു മൂത്രമൊഴിക്കണം എന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. ഇതിനായി വാഹനം നിര്‍ത്തിയപ്പോള്‍ പരാതിക്കാരന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിടികൂടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ശ്രദ്ധിച്ച് തുടങ്ങിയതോടെ സംഘം കടന്നുകളഞ്ഞു.

6

പിന്നീട്, പരാതിക്കാരന്റെ ഭാര്യയുടെ ഫോണിലേക്ക് സംഭവം ഒത്തു തീര്‍പ്പാക്കണം എന്നാവശ്യപ്പെട്ടു വിളി വന്നു. ഇതോടെയാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചത്. ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടര്‍ ടി ഷിജു എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആറ് പേരെയും അറസ്റ്റ് ചെയ്തത്. ആറ് പേരെയും കാലടിയിലെ ഒളിത്താവളത്തിലെത്തിച്ചാണ് പൊലീസ് പിടികൂടിയത്. ദേവുവിനും ഗോകുല്‍ ദീപിനും ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുണ്ട്. ഇവര്‍ നേരത്തെയും സമാന രീതിയില്‍ തട്ടിപ്പു നടത്തിയിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട് എന്നും പൊലീസ് അറിയിച്ചു.

ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+