ഇത് എന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോ? അശ്ലീല കമന്റിന് മാളവികയുടെ കലക്കന്‍ മറുപടി
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ എപ്പോഴും സൈബര്‍ ആക്രമണത്തിന് വിധേയരാകുന്നവരാണ് സെലിബ്രിറ്റികള്‍. വിശേഷിച്ച് സ്ത്രീ സെലിബ്രിറ്റികള്‍. പലപ്പോഴും താരങ്ങളുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്തിയും അശ്ലീലചുവയോടയും എല്ലാം പലരും കമന്റ് ചെയ്യാറുണ്ട്. ചിലരൊക്കെ ഇതിന് തക്കതായ മറുപടിയും കൊടുക്കും. ചിലരാകട്ടെ നിയമനടപടിയും സ്വീകരിക്കും.
അടുത്തിടെ മുന്‍കാല നടിയും ജയറാമിന്റെ ഭാര്യയുമായ പാര്‍വതി ഇത്തരത്തില്‍ ബോഡി ഷെയ്മിംഗിന് ഇരയാക്കപ്പെട്ടിരുന്നു. പാര്‍വതിയുടെ മെലിഞ്ഞ ശരീരത്തെ കളിയാക്കിയായിരുന്നു പലരുടേയും കമന്റ്. ഇപ്പോഴിതാ ജയറാമിന്റെ കുടുംബത്തെ ലക്ഷ്യമാക്കി വീണ്ടും ഒരു മോശം കമന്റ് വന്നിരിക്കുകയാണ്. ജയറാമിന്റെ മകള്‍ മാളവികയുടെ ചിത്രത്തിന് താഴെയാണ് മോശം കമന്റ്.

ഇതിന് മാളവിക തക്കതായ മറുപടിയും കൊടുത്തിട്ടുണ്ട്. മാളവിക മാസങ്ങള്‍ക്ക് മുന്‍പ് ചെറുപ്പകാലത്തെ ഒരു ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ജയറാമിന്റെ മുതുകില്‍ സഹോദരന്‍ കാളിദാസിനാപ്പം മാളവികയും ആന കളിക്കുന്ന ചിത്രമായിരുന്നു ഇത്. ഇതിന് താഴെയാണ് കഴിഞ്ഞ ദിവസം ഒരാള്‍ മോശം കമന്റുമായി രംഗത്തെത്തിയത്.

ഈ ചിത്രത്തിന് 'ഇതേ വസ്ത്രത്തില്‍ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഇതിന് ഉടന്‍ തന്നെ തക്ക മറുപടിയും മാളവിക കൊടുത്തു. ഒരു കള്ളപ്പേരിന് പിന്നില്‍ ഒളിച്ചിരുന്ന് അനുചിതമായ/ അസ്വസ്ഥപ്പെടുത്തുന്ന കമന്റുകള്‍ പറയാന്‍ എളുപ്പമാണ്. ഐഡന്റിറ്റി വെളിപ്പെടുത്തി ഇത് എന്റെ മുഖത്ത് നോക്കി പറയാന്‍ ധൈര്യപ്പെടുമോ,'എന്നായിരുന്നു മാളവിക ചോദിച്ചത്.
ഐവ.. നീറ്റ് ആന്റ് സ്വീറ്റ്... വീണ്ടും ഞെട്ടിച്ച് അദിതി രവി, വൈറല്‍ ചിത്രങ്ങള്‍

മാളവികയുടെ മറുപടിക്ക് നിരവധി പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. ഫേക്ക് ഐഡിയില്‍ നിന്നാണ് പലരും ഇത്തം അശ്ലീ കമന്റുകളുമായ എത്താറുള്ളത്. ദിവസങ്ങള്‍ക്ക് മുന്‍പ് നടിമാരായ അനിഖ സുരേന്ദ്രനും അനശ്വര രാജനും എതിരെയും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. ഇരുവരുടേയും വസ്ത്രധാരണം ചൂണ്ടിക്കാട്ടിയായിരുന്നു അശ്ലീല പ്രതികരണം.

അതേസമയം മാളവികയുടെ സിനിമ അരങ്ങേറ്റം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാക്കിയിരുന്നു. മാളവിക അഭിനയിച്ച് ഈയിടെ പുറത്തിറങ്ങിയ 'മായം സെയ്തായ് പൂവേ' എന്ന തമിഴ് വീഡിയോ സോങ്ങിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മാളവിക












Click it and Unblock the Notifications