Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങളെ പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ'; സജീഷ്- പ്രതിഭ വിവാഹത്തിന് നിര്‍മല്‍ പാലാഴിയുടെ കമന്റ്

കോഴിക്കോട്: കേരളം ഒന്നടങ്കം ഇന്നലെ ആശംസിച്ച ഒരു കല്യാണമായിരുന്നു വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ച് നടന്നത്. കേരളത്തിന്റെ നിപ പ്രതിരോധത്തിലെ മുന്നണി പോരാളികളിലൊരാളായി ജീവന്‍ വെടിഞ്ഞ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ പുനര്‍വിവാഹമായിരുന്നു അത്. ലിനിയുടെ മക്കള്‍ക്ക് അമ്മയായി ഒരാള്‍ എത്തുന്നു എന്ന് പറഞ്ഞ് സജീഷ് തന്നെയായിരുന്നു വിവാഹക്കാര്യം അറിയിച്ചത്.

ഇന്നലെ വടകര ലോകനാര്‍ കാവ് ക്ഷേത്രത്തില്‍ വെച്ചായിരുന്നു സജീഷിന്റേയും കൊയിലാണ്ടി സ്വദേശിയും അധ്യാപികയുമായ പ്രതിഭയുടേയും വിവാഹം. സജീഷിന്റെ മക്കളായ റിതുല്‍, സിദ്ധാര്‍ത്ഥ് എന്നിവരും പ്രതിഭയുടെ മകള്‍ ദേവപ്രിയയും ചടങ്ങില്‍ ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങ് തീര്‍ത്തും ലളിതമായിരുന്നു.

1

സോഷ്യല്‍ മീഡിയ വളരെ ആവേശത്തോടെയാണ് സജീഷിന്റെ വിവാഹ വാര്‍ത്ത ഏറ്റെടുത്തത്. ലിനിയുടെ മക്കള്‍ക്ക് അമ്മയെ ലഭിക്കണം എന്നായിരുന്നു എല്ലാവരുടേയും ആഗ്രഹം. അത് സാധ്യമായതില്‍ നിരവധി പേരാണ് സജീഷിനും പ്രതിഭക്കും ആശംസയര്‍പ്പിച്ച് എത്തിയത്. നടന്‍ നിര്‍മല്‍ പാലാഴി വിവാഹത്തിന് ആശംസയര്‍പ്പിച്ച് പങ്കുവെച്ച കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

2

സജീഷ്- പ്രതിഭ വിവാഹത്തിന്റെ ഒരു വീഡിയോയ്ക്ക് താഴെ 'പെങ്ങളെ... ഞങ്ങളെ (മലയാളികളുടെ) പെങ്ങളെ കുട്ടികളെ പൊന്നു പോലെ നോക്കണേ' എന്നാണ് വീഡിയോക്ക് താഴെ നിര്‍മല്‍ പാലാഴി കമന്റ് ചെയ്തത്. സമാനമായാണ് പലരും വിവാഹ ആശംസ അര്‍പ്പിച്ച് കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. സജീഷിന്റെയും ലിനിയുടെയും ഇളയമകന്‍ സിദ്ധാര്‍ഥ് പാലുകുടിക്കുന്ന പ്രായത്തിലാണ് ലിനിയുടെ വേര്‍പാടുണ്ടായത്.

3

ഇപ്പോള്‍ സിദ്ധാര്‍ഥ് ഒന്നാം ക്ലാസിലും റിതുല്‍ നാലാം ക്ലാസിലും പഠിക്കുന്നു. 2018 ല്‍ ലിനിയുടെ മരണശേഷം ബഹ്റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയ സജീഷിന് സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ജോലി നല്‍കിയിരുന്നു. പന്നിക്കോട്ടൂര്‍ പി എച്ച് സിയില്‍ ക്ലാര്‍ക്കാണ് സജീഷ് നിലവില്‍. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് രോഗ ബാധയേറ്റത്.

4

അര്‍പ്പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായിരുന്നു. സജീഷ് - പ്രതിഭ വിവാഹത്തിന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, ആരോഗ്യമന്ത്രി വീണ ജോര്‍ജ് എന്നിവര്‍ ആശംസയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.

ക്യൂട്ട് ചിരി... ഹോട്ട് ലുക്ക്... ഗ്ലാമറസ് ലുക്കില്‍ മഡോണയുടെ വൈറല്‍ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+