'ടോൾ പ്ലാസയിലെ ക്യൂ 100 മീറ്റർ കടന്നാൽ ടോളില്ലാതെ വാഹനങ്ങൾ കടത്തിവിടണം'; ഹൈക്കോടതി

കൊച്ചി ∙ ടോൾ പ്ലാസയിലെ ഏതെങ്കിലും ലെയിനിൽ വാഹനങ്ങളുടെ ക്യൂ 100 മീറ്ററിലേറെ ആയാൽ ആ ലെയിനിലെ വാഹനങ്ങൾ ടോൾ വാങ്ങാതെ കടത്തിവിടണം എന്ന ദേശീയപാത അതോറിറ്റിയുടെ മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കണം എന്നു ഹൈക്കോടതി നിർദ്ദേശിച്ചു
തൃശൂരിലെ പാലിയേക്കര ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സവും വാഹനങ്ങളുടെ ക്യൂ നീക്കം ചെയ്യാനെടുക്കുന്ന താമസവും ചൂണ്ടിക്കാട്ടിയ അപ്പീലിലായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.
ക്യൂ 100 മീറ്ററിലേറെ ആയാൽ ടോൾ ഇല്ലാതെ വാഹനങ്ങൾ കടത്തിവിടണം. 100 മീറ്ററിനുള്ളിൽ ക്യൂ എത്തുന്നതുവരെ ഇത് ചെയ്യണം. ഇതിനായി എല്ലാ ടോൾ ലെയിനിലും ടോൾ ബൂത്തിൽനിന്ന് 100 മീറ്റർ അകലെ മഞ്ഞ വര അടയാളപ്പെടുത്തണം. വ്യവസ്ഥകൾ നന്നായി കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കണം.
Hair care: താരന്റെ പൊടിപോലും ഉണ്ടാവില്ല, ഈ പൊടിക്കൈകൾ പരീക്ഷിക്കാം..












Click it and Unblock the Notifications