എംവി ഗോവിന്ദനെ അറിയില്ല, പറഞ്ഞ് കേട്ട കാര്യമാണ് വെളിപ്പെടുത്തിയത്; കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് സ്വപ്ന
കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷിന് എതിരെ കേരളത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. നിലവില്‍ ബെംഗളൂരുവിലാണ് സ്വപ്‌ന സുരേഷ് താമസിക്കുന്നത്

ബെംഗളൂരു: സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടീസ് നിയമപരമായി നേരിടും എന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഒരു കോടി രൂപ നഷ്ടപരിഹാരമോ അല്ലെങ്കില്‍ മാപ്പ് പറയുകയോ വേണം എന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം എന്നും താന്‍ മാപ്പ് പറയില്ല എന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കര്‍ണാടക പൊലീസിന് മൊഴി കൊടുക്കാന്‍ എത്തിയതായിരുന്നു സ്വപ്ന സുരേഷ്.
സ്വപ്‌നയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ആദ്യം മുഖ്യമന്ത്രി അയച്ചത് എന്ന് പറഞ്ഞ് ഷാജ് കിരണ്‍ എന്നൊരാള്‍ വന്നും. പിന്നീട് അയാളുടെ പരാതിയില്‍ കൊച്ചി ക്രൈംബ്രാഞ്ച് എനിക്കെതിരെ കേസെടുത്തു. ഇപ്പോള്‍ വേറൊരാള്‍ വന്നിരിക്കുന്നു. അദ്ദേഹം പറയുന്നു എംവി ഗോവിന്ദന്‍ എന്ന് പറയുന്ന ആരോ, അദ്ദേഹം ആരാണെന്ന് എനിക്കറിയില്ല അയച്ചിട്ടാണ് വന്നത് എന്ന് പറയുന്നു. അദ്ദേഹം നെഗോഷിയേറ്റുമായി 30 കോടിയുടെ കാര്യം പറഞ്ഞ് വെബ്‌സീരീസിന്റെ കഥയുണ്ടാക്കി വന്നു.

എന്തൊക്കെയോ മറയ്ക്കാനുണ്ട്
എന്നിട്ട് ഞാന്‍ നാടുവിട്ട് പോകണം എന്ന് പറഞ്ഞു. ഞാന്‍ എഫ്ബിയില്‍ ലൈവ് വന്നു. കേരളത്തിലെ സാഹചര്യം എന്താണ്. ഇവര്‍ക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ട്. ഇവര്‍ക്ക് എന്തൊക്കയോ അടിയില്‍ ആക്കാനുണ്ട്. അതുകൊണ്ടാണ് ഇവര്‍ എനിക്കെതിരെ ഇങ്ങനെ റിയാക്ട് ചെയ്യുന്നത്. ഇപ്പോള്‍ എനിക്കെതിരെ അടുത്ത കേസ് കേരളത്തില്‍ എടുത്തു. ഇന്നലെ രജിസ്റ്റര്‍ ചെയ്തു.

എനിക്കെതിരെ കേസെടുക്കണോ
എനിക്ക് എതിരെ കേസെടുക്കേണ്ട കാര്യം ഇതിലുണ്ടോ. എന്നെ ഞാനിരിക്കുന്നിടത്ത് പലതും പറഞ്ഞ് വന്നു. ഇന്നാള് വിട്ടു എന്ന് പറഞ്ഞത് അദ്ദേഹം പറഞ്ഞതായിട്ടാണ് ഞാന്‍ പറഞ്ഞത്. ഞാനൊരിക്കലും ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ല. എനിക്ക് ഈ കോവിന്ദനെ അറിയില്ല. അദ്ദേഹത്തെ എനിക്ക് അറിയത്തില്ല. ഐ ഡോണ്ട് നോ ഹിം. പിന്നെന്തിനാണ് എനിക്കെതിരെ കേസെടുത്തത്. ഡിഫമേഷന്‍ നോട്ടീസ് എന്ന് പറഞ്ഞ സാധനം അയച്ചു എന്ന് പറഞ്ഞു.

മാപ്പ് പറയാന്‍ ഒരിക്കല്‍ കൂടി ജനിക്കണം
നോട്ടീസ് കിട്ടുമ്പോള്‍ എന്റെ വക്കീലിനോട് പ്രതികരിക്കാന്‍ പറയും. ഒരു കോടി രൂപ അല്ലെങ്കില്‍ മാപ്പ് പറയണം എന്ന്. ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്‍. കാരണം എന്റെ മനസാക്ഷിക്ക് ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. നിങ്ങളോട് മാപ്പ് പറയാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്റെ ഭാഗത്ത് നിന്ന് നിങ്ങള്‍ക്ക് അത് ഉണ്ടാകും എന്ന് നിങ്ങള്‍ പ്രതീക്ഷിക്കുകയേ വേണ്ട.
Money Tips: എങ്ങനെ പെട്ടെന്ന് സമ്പന്നനാകാം.. അതും നേരായ മാര്‍ഗത്തില്‍?

മുഖ്യമന്ത്രി എന്റെ അച്ഛനോ അമ്മാവനോ അല്ല
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എനിക്ക് എതിരെ കേസെടുത്താലും ഇതിന്റെ അവസാനം കാണാതെ സ്വപ്‌ന സുരേഷ് അടങ്ങില്ല. മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും ഉള്ള സന്ദേശമാണിത്. മുഖ്യമന്ത്രി എന്റെ അച്ഛനോ അമ്മാവനോ അല്ല. അവരെല്ലാം കുറ്റകൃത്യത്തിലെ പങ്കാളികളാണ്. വിജേഷ് പിള്ള എന്ന് പറയുന്ന വ്യക്തി എന്നോട് പറഞ്ഞത് എന്നെ ഏതെങ്കിലും ഒരു കേസില്‍ അകത്താക്കും എന്നാണ്. ഇപ്പോ എന്താണ് സംഭവിച്ചത്. ക്രൈംബ്രാഞ്ച് അതിന്റെ പേരില്‍ കേസെടുത്തു.

എം വി ഗോവിന്ദന്‍ ആരാണ്
എം വി ഗോവിന്ദന്‍ ആരാണ് എന്ന് എനിക്കറിയില്ല. വിജേഷ് പിള്ളയെ എനിക്ക് ഇതിന് മുന്‍പ് അറിയില്ല. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തി എന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇതിന് എം വി ഗോവിന്ദന്‍ ആളെ ഏര്‍പ്പാടാക്കി എന്നും സ്വപ്‌ന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്‌നക്കെതിരെ എം വി ഗോവിന്ദന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications