Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി പോലും അറിഞ്ഞില്ല.. വന്ദേഭാരത് വരുന്നത് അതീവരഹസ്യമായി; ലക്ഷ്യം തിരഞ്ഞെടുപ്പ് തന്നെ?

തിരുവനന്തപുരം: കേരളത്തിലേക്കുള്ള വന്ദേഭാരത് ട്രെയിന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാന്റെ ഓഫീസ് പോലും അറിയാതെ എന്ന് റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലേ ബി ജെ പിക്ക് വമ്പന്‍ രാഷ്ട്രീയ മൈലേജ് നല്‍കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

അതിനാല്‍ തന്നെ കേരളത്തിലേക്ക് വന്ദേഭാരത് അനുവദിച്ചതും നടപടി ക്രമങ്ങളുടെ രീതിയും പോലും ഏറെ രാഷ്ട്രീയ മാനം നല്‍കുന്നതാണ്. മാധ്യമങ്ങളിലൂടെയാണ് കേരളത്തിന് വന്ദേഭാരത് അനുവദിച്ച വാര്‍ത്ത അറിഞ്ഞത് എന്നും ഔദ്യോഗിക അറിയിപ്പ് റെയില്‍വേയില്‍നിന്നും ലഭിച്ചിട്ടില്ല എന്നുമാണ് അബ്ദുറഹ്‌മാന്റെ ഓഫീസ് പറയുന്നത്. നേരത്തെ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണവുമായി ബന്ധപ്പെട്ട് റെയില്‍വേ ജനറല്‍ മാനേജര്‍ കേരളത്തിലെത്തിയിരുന്നു.

vande bharat

ഇതിന്റെ അറിയിപ്പും മന്ത്രിയുടെ ഓഫിസില്‍ ലഭിച്ചില്ല എന്നാണ് വിവരം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് പൊതുഭരണവകുപ്പ് നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജറും പങ്കെടുത്തിരുന്നു. എന്നാല്‍ റെയില്‍വേയുടെ പ്രധാന ഉദ്യോഗസ്ഥര്‍ക്ക് പോലും മൂന്ന് ദിവസം മുന്‍പാണ് വന്ദേഭാരത് ട്രെയിനിനെ സംബന്ധിച്ച് വിവരം ലഭിച്ചത്.

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അടക്കം ബി ജെ പിയുടെ ചുരുക്കം ചില നേതാക്കള്‍ക്ക് മാത്രമെ കേരളത്തില്‍ വന്ദേഭാരത് അനുവദിക്കുന്നത് സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. അതിനാല്‍ തന്നെ വന്ദേഭാരത് അനുവദിക്കുന്നതിന് പിന്നിലെ രാഷ്ട്രീയ നീക്കത്തെ കുറിച്ച് ഇതിനോടകം ചര്‍ച്ചകള്‍ വന്നിട്ടുണ്ട്. ഇത്തവണ കേരളത്തില്‍ നിന്ന് ഒരു ലോക്‌സഭാ സീറ്റിലെങ്കിലും വിജയിക്കുന്നതിന് ബൃഹദ് പദ്ധതികളാണ് ബി ജെ പി തയ്യാറാക്കിയിരിക്കുന്നത്.

Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്

അതിനാല്‍ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം വോട്ടാക്കി മാറ്റുക എന്നതാണ് ബി ജെ പി ഉദ്ദേശിക്കുന്നത്. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ഉടന്‍ വന്ദേഭാരത് അനുവദിച്ചതിലൂടെ കേന്ദ്രം നടപ്പാക്കുന്ന തന്ത്രം. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന എന്ന എല്‍ ഡി എഫിന്റെ മുദ്രാവാക്യത്തെ പൊളിക്കാന്‍ ഇത് വഴി ബി ജെ പിക്ക് സാധിക്കും.

ഇതിനോടൊപ്പം തന്നെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയില്‍ ഇനി നടക്കില്ല എന്ന പ്രതീതി സൃഷ്ടിക്കാനും സാധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനാണ് ബി ജെ പി ശ്രമിക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന് ഊര്‍ജം നല്‍കുന്നതാണ് വന്ദേഭാരതിന്റെ കേരളത്തിലേക്കുള്ള വരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+