ചെന്നിത്തലയ്ക്ക് ദേശീയ തലത്തിൽ പദവി ലഭിക്കില്ല? ഹൈക്കമാന്റ് തീരുമാനം ഇങ്ങനെ..ഉടൻ നടപടി
തിരുവനന്തപുരം; ഗ്രൂപ്പ് സമവാക്യങ്ങൾ പൊളിച്ചെഴുതികൊണ്ടുള്ള ഡിസിസി അധ്യക്ഷ പ്രഖ്യാപനം കോൺഗ്രസിൽ വലിയ കലാപങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. പുതിയ പട്ടികയിൽ കെപിസിസി നേതൃത്വത്തെ പരസ്യമായി വിമർശിച്ച് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ചിലരാകട്ടെ കോൺഗ്രസ് വിടുമെന്ന ഭീഷണിയും മുഴുക്കുന്നു. അതേസമയം ഇത്തരം പ്രതിഷേധങ്ങളൊന്നും മുഖവിലയ്ക്കെടുക്കേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാന്റ് നിലപാട്.

നിയമസഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തന്നെ സംസ്ഥാന നേതൃത്വത്തെ അടിമുടി ഉടച്ച് വാർക്കുമെന്ന സൂചന കോൺഗ്രസ് ഹൈക്കമാന്റ് നേതൃത്വം വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പ് കളികളും വീതം വെയ്പ്പുകളുമാണ് കോൺഗ്രസിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് നയിച്ചതെന്ന വിമർശനമായിരുന്നു പരാജയം പഠിക്കാൻ നിയോഗിച്ച അന്വേഷണ സമിതിയുടേയും കണ്ടെത്തൽ. ഇതോടെ തോൽവിക്ക് പിന്നാലെ ഗ്രൂപ്പുകൾക്കെതിരെ ഉയർന്ന വികാരം നേതൃത്വം മുതലെടുത്തു. അതുവരെയുണ്ടായിരുന്ന ഗ്രൂപ്പ് നേതാക്കളുടെ കണക്ക് കൂട്ടലുകൾ പാടെ തെറ്റിച്ച് കൊണ്ട് കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും നിയമിച്ചു.

അന്ന് 'ഗ്രൂപ്പ് മാനേജർമാരായ' ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും തിരുമാനത്തിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഹൈക്കമാന്റ് അതിന് ചെവി കൊടുത്തിരുന്നില്ല. മാത്രമല്ല ഗ്രൂപ്പ് അതീതമായി തന്നെ ഡിസിസി അധ്യക്ഷൻമാരെ കണ്ടെത്താൻ പുതിയ കെപിസിസി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് പ്രകാരം ഗ്രൂപ്പുകളിൽ നിന്ന് തന്നെ ഗ്രൂപ്പില്ലാത്ത നേതാക്കളെ കണ്ടെത്തിയായിരുന്നു ഡിസിസി പട്ടിക നേതൃത്വം പ്രഖ്യാപിച്ചത്. എ,ഐ ഗ്രൂപ്പ് നേതാക്കളുമായി ആദ്യം വിശദമായ ചർച്ച നടത്തിയിരുന്നു. പിന്നാലെ ജില്ലാ നേതാക്കളുമായും എംപിമാരുമായെല്ലാം ചർച്ച ചെയ്തു. എന്നാൽ വലിയ പൊട്ടിത്തെറിക്കാണ് നടപടി വഴിവെച്ചിരികുന്നത്. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തി.

പുതുപ്പളളിയിൽ ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ ഉമ്മൻചാണ്ടി പൊട്ടിത്തെറിച്ചു. കെപിസിസി അധ്യക്ഷൻ ഫലപ്രദമായ ചർച്ചയ്ക്ക് തയ്യാറായില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ ആരോപണം. രണ്ട് തവണ വിശദമായ ചർച്ച നടത്തിയെന്ന സുധാകരന്റെ പ്രതികരണം ശരിയല്ല. ആദ്യം ചർച്ച ചെയ്തപ്പോൾ സമർപ്പിച്ച ലിസ്റ്റാണ് പരിഗണിക്കപ്പെട്ടത്. അതിൽ വിശദമായ ചർച്ച നടതന്നിരുന്ന്ല്ല. വിശദമായ ചർച്ച നടത്തിയിരുന്നെങ്കിൽ ഇതിലും മികച്ച പട്ടിക തയ്യാറാക്കാൻ സാധിക്കുമായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം അതൃപ്തി ഉയർത്തുന്നവർക്കെതിരെ നടപടിയെടുക്കുന്നുവെങ്കിൽ തനിക്ക് എതിരേയും നടപടിയെടുക്കാൻ നേതൃത്വം തയ്യാറാകുമോയെന്നും ഉമ്മൻചാണ്ടി ചോദിച്ചു. അതേസമയം പുതിയ പട്ടികയെ ചൊല്ലി എ, ഐ ഗ്രൂപ്പുകൾക്കുള്ളിലും ഭിന്നത നിലനിൽക്കുന്നുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. ഉമ്മൻചാണ്ടി പട്ടികയ്ക്കെതിരെ പരസ്യമായി രംഗത്തെത്തിയപ്പോൾ നേതൃത്വത്തെ ന്യായീകരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്തെത്തിയത് ഇതിന്റെ പശ്ചാത്തലത്തിലെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം തങ്ങളുടെ നിർദ്ദേശങ്ങൾ പാടെ അവഗണിച്ചുള്ള നിയമനത്തോടെ കെ സുധാകരൻ-വിഡി സതീശൻ അച്ചുതണ്ടിനെതിരെ ഒറ്റക്കെട്ടായി നീങ്ങാനാണ് ഐ,ഐ ഗ്രൂപ്പുകളുടെ തിരുമാനം. അതേസമയം പ്രതിഷേധങ്ങളെ മുഖവിലയ്ക്കെടുക്കാതെ കെപിസിസി പുന;സംഘടനയ്ക്ക് തയ്യാറെടുക്കാനാണ് ഹൈക്കമാന്റ് നിർദ്ദേശം. ഇനി മുതിർന്ന നേതാക്കളേയെല്ല,പുതിയ കെപിസിസി നേതൃത്വത്തെ അംഗീകരിക്കണം എന്നും ഹൈക്കമാന്റ് വ്യക്തമാക്കുന്നത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സമുന്നതരായ നേതാക്കൾ തന്നെയാണ്. ഇരുവരുമായും ഇനിയും കോൺഗ്രസിലെ സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും നിലപാട് തേടുകയും വേണം. എന്നാൽ ഇവരല്ല ഇനി തിരുമാനങ്ങൾ കൈക്കോണ്ടത്. അവരുടെ കൂടി തിരുമാനത്തോടെ കാര്യങ്ങളിൽ തിരുമാനം എടുക്കുന്ന രീതി ഇനിയുണ്ടാകില്ലെന്നാണ് ഹൈക്കമാന്റ് വൃത്തങ്ങൾ അറിയിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.

നേരത്തേ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന കാലങ്ങളിൽ പാർട്ടി ഇരുനേതാക്കളുടേയും നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുകയും തിരുമാനിക്കുകയും ചെയ്തത്. എന്നാൽ പുതിയ നേതൃത്വം എത്തിയതോടെ ഇനി അവരുടെ തിരുമാനങ്ങളാണ് പാർട്ടിയിൽ നടപ്പാക്കേണ്ടത്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവിനും സംസ്ഥാനത്തെ മുഴുവൻ കാര്യങ്ങളിലും തിരുമാനം എടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം നൽകും. നേതൃത്വത്തെ അംഗീകരിക്കാൻ ചെന്നിത്തലയും ഉമ്മൻചാണ്ടിയും തയ്യാറായേ മതിയാകൂവെന്നും നേതൃത്വം വ്യക്തമാക്കുന്നു.

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പിടി തോമസ്,ടി സിദ്ധിഖ് തുടങ്ങിയ നേതാക്കളെല്ലാം ഗ്രൂപ്പ് അതീതമായി പ്രവർത്തിക്കുന്നവരാണെന്നാണ് ഹൈക്കമാന്റ് നിലപാട്. അതിനിടെ ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിക്കെതിരെ പരസ്യമായി വിമർശനം ഉയർത്തുന്ന നേതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോൾ ഹൈക്കമാന്റ് നൽകുന്നത്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയ കെപി അനിൽ കുമാറിന്റേയും ശിവദാസൻ നായരുടേയും പ്രസ്താവനകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരസ്യ പ്രസ്താവന നടത്തുന്ന മുതിർന്ന നേതാക്കൾക്കെതിരെ അടക്കം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഹൈക്കമാന്റ് മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്ക് ഇതുവരെ പ്രത്യേക പദവികളൊന്നും ലഭിച്ചിരുന്നില്ല. നേരത്തേ തഴയപ്പെട്ടതിൽ അദ്ദേഹം ഹൈക്കമാന്റിനെ അതൃപ്തി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന് ദേശീയ പദവികൾ നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പുതിയ നേതൃത്വത്തിനെതിരായ പരസ്യ പ്രസ്താവന കടുത്താൽ ചെന്നിത്തലയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ ഉൾപ്പെടെ പുന; പരിശോധിച്ചേക്കുമെന്നാണ് ഹൈക്കമാന്റിന്റെ മുന്നറിയിപ്പ് മാത്രമല്ല മ്മൻചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും ദേശീയ നേതൃത്വം നൽകിയിട്ടുണ്ട്.
Recommended Video

അതേസമയം ഗ്രൂപ്പുകൾ ഒറ്റക്കെട്ടായി രംഗത്തെത്തിയാൽ കെപിസിസി പുന;സംഘടനയും നേതൃത്വത്തിന് വലിയ വെല്ലുവിളിയാകും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ ഗ്രൂപ്പ് ഭീഷണികൾ വിലപ്പോവില്ലെന്ന് കെപിസിസി നേതൃത്വം കരുതുന്നു. നിലവിൽ തിരുവഞ്ചൂർ ഉൾപ്പെടെയുള്ള ഗ്രൂപ്പ് നേതാക്കൾ ഗ്രൂപ്പ് നേതൃത്വവുമായി അകലം പാലിക്കുകയാണ്. ഹൈക്കമാന്റിന്റെ പിന്തുണ കൂടി ഉള്ള സാഹചര്യത്തിൽ കൂടുതൽ നേതാക്കൾ ഇത്തരത്തിൽ പുറത്തേക്ക് വരുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ കെപിസിസി പുന;സംഘടന സംബന്ധിച്ച് ഗ്രൂപ്പ് നേതാക്കൾ ഭീഷണി ഉയർത്തിയാൽ അതിനെ മറികടക്കാൻ എളുപ്പം സാധിക്കുമെന്നും പുതിയ നേതൃത്വം പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications