ഡോ.ഉന്‍മേഷിനെതിരെ കേസെടുക്കാമെന്ന് കോടതി
കൊച്ചി: സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായി മൊഴി കൊടുത്ത ഡോക്ടര്‍ക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിദഗ്ധനായ ഡോ.ഉന്‍മേഷ് ആണ് പ്രതിക്ക് അനുകൂലമായി മൊഴി നല്‍കിയത്. ഇത് വന്‍ വിവാദത്തിന് വഴി വച്ചിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തിന് വിരുദ്ധമായാണ് ഡോ. ഉന്‍മേഷ് വിചാരണ കോടതിയില്‍ മൊഴി നല്‍കിയത്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതിനുള്ള ശ്രമമായിട്ടാണ് കോടതി വിലയിരുത്തിയത്. ഇക്കാര്യം വിചാരണ കോടതി വിധിയില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ ഡോ.ഉന്‍മേഷിനെ ആരോഗ്യവകുപ്പ് ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കള്ള സാക്ഷി പറഞ്ഞതിന് ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനെതിരെ ഡോക്ടര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്.
മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെ തര്‍ക്കങ്ങളാണ് വിവാദത്തിന് വഴിവച്ചത്. ഫോറന്‍സിക് വകുപ്പിന്റെ മേധാവി ഡോ. ഷേര്‍ളി വാസുവും ഡോ. ഉന്‍മേഷും തമ്മിലുള്ള വടംവലി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ സാധുതവരെ ചോദ്യം ചെയ്യുന്ന അവസ്ഥയില്‍ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പേര്‍ട്ട് സമര്‍പ്പിച്ച ഷേര്‍ളി വാസു പോസ്റ്റ്‌മോര്‍ട്ടത്തില്‍ പങ്കെടുത്തിട്ടേ ഇല്ല എന്നായിരുന്നു ഡോ. ഉന്‍മേഷ് കോടതിയില്‍ മൊഴി നല്‍കിയത്.












Click it and Unblock the Notifications