ജസ്റ്റിസ് കമാല്‍ പാഷയെ മാറ്റി, ഇനി ക്രിമിനല്‍ കേസ് പരിഗണിക്കും, സര്‍ക്കാരിന്റെ അതൃപ്തിയെന്ന് സൂചന
കമാല്‍ പാഷയ്ക്ക് പകരം ജസ്റ്റിസ് എബ്രഹാം മാത്യു ക്രിമിനകള്‍ കേസുകള്‍ കൈകാര്യം ചെയ്യും
കൊച്ചി: ഹൈക്കോടതി ജഡ്ജി കമാല്‍ പാഷയടക്കം 22 ജഡ്ജിമാര്‍ക്ക് സ്ഥാനചലനം. ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നുമാണ് ഇവരെ മാറ്റിയത്. സിവില്‍ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സര്‍ക്കാരിന്റെ അതൃപ്തിയെ തുടര്‍ന്നാണ് ഇവരെ മാറ്റിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഷുഹൈബ് വധക്കേസിലും സഭാഭൂമിയിടപാട് കേസിലും കമാല്‍ പാഷയായിരുന്നു വിധി പുറപ്പെടുവിച്ചത്. ഇതില്‍ ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതും സര്‍ക്കാരിനെ ചൊടിപ്പിച്ചതായിട്ടാണ് കരുതുന്നത്.

അതേസമയം കമാല്‍ പാഷയ്ക്ക് പകരം ജസ്റ്റിസ് എബ്രഹാം മാത്യു ക്രിമിനള്‍ കേസുകള്‍ കൈകാര്യം ചെയ്യും. ഏപ്രിലില്‍ മധ്യവേനല്‍ അവധിക്ക് കോടതി അടയ്ക്കാനിരിക്കെയാണ് സുപ്രധാന തീരുമാനം വന്നിരിക്കുന്നത്. ഷുഹൈബ് കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ എല്ലാം കമാല്‍ പാഷ തള്ളിയിരുന്നു. തുടര്‍ന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനിരിക്കെയാണ് മാറ്റം. കര്‍ദിനാള്‍ മാര്‍ ആലേഞ്ചേരി ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ അന്വേഷണത്തിന് ഉത്തരവിടുകയും മാര്‍ ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു കമാല്‍ പാഷ.

എന്നാല്‍ സ്ഥാനചലനം പതിവ് നടപടിക്രമം മാത്രമാണെന്ന് ഹൈക്കോടതി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് ചീഫ് ജസ്റ്റിസിന്റെ അധികാര പരിധിയിലുള്ള കാര്യമാണ്. ഇതിന് പ്രത്യേക കാല പരിധിയുമില്ല. അതേസമയം ഇത്തരം കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചുകളില്‍ ഇടയ്ക്കിടെ മാറ്റം വരാറുമുണ്ട്.
-
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
'കോർ ഹിന്ദുവിനെ വിട്ട് ബിജെപി ക്രിസ്ത്യൻ ഔട്ട് റീച്ചിനായി പോയിട്ട് എന്തായി';വിമർശിച്ച് സെൻകുമാർ -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും












Click it and Unblock the Notifications