മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ ഉത്തരവിട്ട് ഹൈക്കോടതി; എസ്എഫ്ഐഒ കുറ്റപത്രത്തിൽ നടപടി തടഞ്ഞു
കൊച്ചി: മാസപ്പടി കേസിൽ തൽസ്ഥിതി തുടരാൻ ഹൈക്കോടതി നിർദ്ദേശം. സിഎംആർഎല്ലിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കേരള ഹൈക്കോടതി രണ്ട് മാസത്തേക്കാണ് തൽസ്ഥിതി തുടരാൻ ഉത്തരവിട്ടത്. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ സമൻസ് അയക്കുന്നത് അടക്കമുള്ള നടപടികളാണ് രണ്ട് മാസത്തേക്ക് തടഞ്ഞത്. സിഎംആർഎല്ലിന്റെ ഹർജി ഫയലിൽ സ്വീകരിച്ച ശേഷമാണ് ഹൈക്കോടതിയുടെ നടപടി.
കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ അടക്കമുള്ളവർക്ക് താൽക്കാലിക ആശ്വാസം നൽകുന്ന വിധിയാണ് ഇപ്പോൾ ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ വിശദമായ വാദം കേൾക്കാൻ സമയം തേടിയിരുന്നു. ഇതോടെയാണ് കോടതി രണ്ട് മാസത്തേക്ക് നടപടികൾ നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചത്. കേസ് ഹൈക്കോടതി പുതിയ ഡിവിഷൻ ബെഞ്ചിലേക്കയക്കാൻ തീരുമാനിച്ചതും ഇക്കാരണത്താലാണ്.

കേസ് ഭാരതീയ ന്യായ സംഹിത പ്രകാരം പരിഗണിക്കണമോ ക്രിമിനൽ നടപടിച്ചട്ട പ്രകാരം പരിഗണിക്കണമോ എന്ന നിയമപ്രശ്‌നവും ഉയർന്നു വന്നിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരം പ്രതികളുടെ മൊഴി എടുക്കണമെന്നാണ് സിഎംആർഎൽ ഉന്നയിച്ചിരിക്കുന്നത്. എന്നാൽ സിഎംആർഎലിന്റെ ഈ വാദത്തെ കേന്ദ്രം എതിർത്തു.
ഇത്തരം കേസുകളിൽ പ്രത്യേക നിയമമാണ് ബാധകമാവുക എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ക്രിമിനൽ നടപടിച്ചട്ടപ്രകാരം പരിഗണിക്കണമെന്നും കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു. വിചാരണക്കോടതി നടപടികളിൽ തെറ്റില്ലെന്നും പോലീസ് റിപ്പോർട്ടായി തന്നെ പരിഗണിക്കണമെന്നും കേന്ദ്രം ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ശേഷമാണ് മറുപടി നൽകാൻ കേന്ദ്രം സമയം തേടിയത്.
കേസ് മധ്യവേനൽ അവധി കഴിഞ്ഞ ശേഷമായിരിക്കും ഇനി പരിഗണിക്കുക. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസയച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ എസ്എഫ്ഐഒ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികളോട് അഞ്ചാഴ്‌ചയ്ക്കകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിചേര്‍ക്കപ്പെട്ടവരുടെ വാദം കേള്‍ക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത് എന്നായിരുന്നു ഹര്‍ജിയില്‍ സിഎംആര്‍എൽ ഉന്നയിച്ച പ്രധാന വാദങ്ങളിൽ ഒന്ന്. പ്രതിപ്പട്ടികയിലുള്ളവരുടെ ഭാഗം വിചാരണക്കോടതി കേട്ടിട്ടേയില്ലെന്നും, ക്രിമിനല്‍ നടപടിക്രമത്തിന് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്നും അവർ ഉന്നയിച്ചു.
അതിനിടെ മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രിക്കും മകൾ വീണയ്ക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്.
ആദായ നികുതി വകുപ്പിൻറെ ഇൻട്രിം സെറ്റിൽമെൻറ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യം. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി നേരത്തെ തന്നെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം തേടി മാധ്യമപ്രവർത്തകൻ എംആർ അജയൻ കോടതിയെ സമീപിച്ചത്.
അതേസമയം, മാസപ്പടി കേസ് കള്ളപ്പണ നിരോധന നിയമ പരിധിയില്‍ വരുമെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് കേന്ദ്ര ഏജൻസിയുടെ നീക്കം. എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് നടപടി. എന്നാൽ ആരോപണ വിധേയരെ വിളിച്ചുവരുത്തുന്നതിന് ഹൈക്കോടതി സ്‌റ്റേ നിലവിലുള്ളതിനാല്‍ കേസിലെ ചോദ്യം ചെയ്യല്‍ ഉൾപ്പെടെ വൈകും.
കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച സ്‌റ്റേ ഇനിയും നീക്കിയിട്ടില്ല എന്നതാണ് ഇഡിയെ കുഴക്കുന്നത്. സ്‌റ്റേ നീക്കാന്‍ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നാണ് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നത്. പിന്നീടായിരിക്കും എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ പ്രതികള്‍ക്ക് നോട്ടീസ് നല്‍കുക. എന്നാൽ മാസപ്പടി കേസിൽ നിലവിൽ ഹൈക്കോടതി നടപടികൾ രണ്ട് മാസത്തേക്ക് കൂടി തടഞ്ഞ സാഹചര്യത്തിൽ ഇഡിക്ക് തടസമാവുമോ എന്നത് കണ്ടറിയണം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications