കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതിന് നിങ്ങള്‍ക്ക് എന്ത് അവകാശം?' ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ ഹൈക്കോടതി. ആനക്കൊമ്പ് പിടിക്കുമ്പോള്‍ മോഹന്‍ലാലിന്റെ കൈയില്‍ ഉടമസ്ഥാവകാശ രേഖ ഉണ്ടായിരുന്നില്ല എന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ ഹര്‍ജി തള്ളിയതിനെതിരെ മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ച നടപടിയേയും കോടതി വിമര്‍ശിച്ചു. ഹര്‍ജി തള്ളിയാല്‍ സര്‍ക്കാരല്ലേ അപ്പീല്‍ നല്‍കേണ്ടത് എന്ന് ഹൈക്കോടതി ആരാഞ്ഞു.

മോഹന്‍ലാലിന് ഹര്‍ജി നല്‍കാന്‍ അവകാശമുണ്ടോ എന്നും ഹൈക്കോടതി ചോദിച്ചു. തനിക്കെതിരായ ആനക്കൊമ്പ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ അനുമതി നല്‍കുന്ന ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അപേക്ഷ നല്‍കിയത് എന്ന് മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറയുന്നു.

'അയാളങ്ങനെ ചെയ്തപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.. അതില്‍ വിഷമമുണ്ട്'; ദുരനുഭവം പങ്കുവെച്ച് അനശ്വര'അയാളങ്ങനെ ചെയ്തപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.. അതില്‍ വിഷമമുണ്ട്'; ദുരനുഭവം പങ്കുവെച്ച് അനശ്വര

1

എന്നാല്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നിലവിലുണ്ടെന്ന കാരണത്താലാണ് അപേക്ഷ തള്ളിയത്. സര്‍ട്ടിഫിക്കറ്റിന്റെ നിയമപരമായ സാധുതയാണു ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് കാത്തിരുന്ന്, പരാതി തള്ളാതെ മരവിപ്പിക്കുകയാണു ചെയ്യേണ്ടിയിരുന്നതെന്നും മോഹന്‍ലാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2

നേരത്തെ കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ആവശ്യം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തായിരുന്നു മോഹന്‍ലാലിന്റെ ഹര്‍ജി. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് എന്ന് മോഹന്‍ലാല്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 2012 ല്‍ തന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയ സംഭവത്തില്‍ തുടര്‍നടപടികള്‍ തടയണം എന്നായിരുന്നു മോഹന്‍ലാല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

'എല്ലാവരോടും എന്തൊരു സ്‌നേഹമാണ് ഗവര്‍ണര്‍ക്ക്.. മാതൃകാപരം'; ഗവര്‍ണറെ പുകഴ്ത്തി പ്രതിഭ എംഎല്‍എ'എല്ലാവരോടും എന്തൊരു സ്‌നേഹമാണ് ഗവര്‍ണര്‍ക്ക്.. മാതൃകാപരം'; ഗവര്‍ണറെ പുകഴ്ത്തി പ്രതിഭ എംഎല്‍എ

3

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം മജിസ്ട്രേറ്റ് കോടതി ഹര്‍ജി തള്ളുകയും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലന്ന് മോഹന്‍ലാല്‍ തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

4

മോഹന്‍ലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 2012 ല്‍ ആണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.

5

മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ നിന്നായിരുന്നു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി മോഹന്‍ലാലിനെതിരെ കേസെടുക്കുകയായിരുന്നു.

ക്യൂട്ട് ചിരി... ഹോട്ട് ലുക്ക്... ഗ്ലാമറസ് ലുക്കില്‍ മഡോണയുടെ വൈറല്‍ ഫോട്ടോഷൂട്ട്

English summary
High Court said that Mohanlal did not have Ownership Certificate when he grabbed the ivory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X