കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ലാഭംകൊയ്ത് കേരളത്തിലെ കഞ്ചാവ് വിപണി, ആന്ധ്രയില്‍ കിലോക്ക് മൂവായിരം രൂപയുള്ള കഞ്ചാവിന് തമിഴ്‌നാട്ടില്‍ ഒമ്പതിനായിരം, ഇതെ ഇനത്തിന് കേരളത്തിലെ മൊത്ത വിപണിയില്‍ 25,000, ചില്ലറ വിപണിയില്‍ 70,000

  • By Desk
Google Oneindia Malayalam News

മലപ്പുറം: വന്‍ലാഭംകൊയ്തു വില്‍പന നടക്കുകയാണ് കേരളത്തിലെ കഞ്ചാവ് വിപണികള്‍. ആന്ധ്രയില്‍ കിലോക്ക് മൂവായിരംരൂപയുള്ള കഞ്ചാവിന് തമിഴ്‌നാട്ടില്‍ ഒമ്പതിനായിരം രൂപക്ക് വില്‍ക്കുമ്പോള്‍ ഇതെ ഇനത്തിന് കേരളത്തിലെ മൊത്ത വപണിയില്‍ 25,000 രൂപയും ചില്ലറ വിപണിയില്‍ 70,000 രൂപയുമാണ്. ഏറ്റവും കുറഞ്ഞ വിലക്കു ലഭിക്കുന്ന ആന്ധ്രയില്‍നിന്നും ഇത്തരത്തില്‍ എത്തിക്കുന്ന കഞ്ചാവ് വില്‍പനക്കാരനെ കഴിഞ്ഞ ദിവസം പിടികൂടി ചോദ്യംചെയ്തപ്പോഴാണ് പോലീസിനോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. വന്‍ലാഭമാണു ഇത്തരത്തില്‍ വില്‍പന നടത്തുന്ന കഞ്ചാവ് ലോബികള്‍ ഈടാക്കുന്നത്.

ദേഷ്യപ്പെട്ട് നരേന്ദ്ര മോദി, കയര്‍ത്തു സംസാരിച്ചു; പ്രധാനമന്ത്രിക്ക് ഇരട്ടമുഖമെന്ന് രാജിവച്ച എംപി
കരുവാരക്കുണ്ടില്‍ കഴിഞ്ഞ ദിവസം പിടികൂടിയ കഞ്ചാവ് മൊത്ത വിതരണക്കാരനായ പാണ്ടിക്കാട് അത്താണിപ്പടിയിലെ മുഹമ്മദ് കുട്ടി എന്ന മമ്മുക്കുട്ടി (42)യാണ് പോലീസിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കരുവാരക്കുണ്ട് എസ്.ഐ.പി.ജോതീന്ദ്രകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

kanjav

കരുവാരക്കുണ്ടില്‍ പിടിയിലായ കഞ്ചാവ് മൊത്ത വിതരണക്കാരനായ പാണ്ടിക്കാട് അത്താണിപ്പടിയിലെ മുഹമ്മദ് കുട്ടി

മലയോര പ്രദേശങ്ങളായ കരുവാരകുണ്ട് ,കാളികാവ് എന്നിവിടങ്ങളിലും മഞ്ചേരി ,വണ്ടൂര്‍, പാണ്ടിക്കാട് എന്നിവിടങ്ങളിലും വിദ്യാത്ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വിതരണം നടത്തുകയും, ചില്ലറകഞ്ചാവ് വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചു നല്‍കുയും ചെയ്യുന്ന കഞ്ചാവ് മൊത്ത വിതരണ ശൃീഖലയിലെ പ്രധാനിയാണ് പാണ്ടിക്കാട് അത്താണി പടിയിലെ മുഹമ്മത് കുട്ടി . ഒന്നര കിലോയോളം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു .

പോലീസിന് ലഭിച്ച രഹസ്യ നിര്‍ദ്ദേശത്തെ തുടര്‍ നടത്തിയ പരിശോധനയില്‍ കേരള എസ്റ്റേറ്റിലെപാന്ത്ര യില്‍ വെച്ചാണ് ഇയാളെ പോലീസ് സംഘം അറസ്റ്റ് ചെയ്തത് . പ്രതി മുമ്പും സമാനമായ കുറ്റം ചെയ്തയാളാണ്. 2016 ഫെബ്രുവരിയില്‍ 2.600 കി.ഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണ പോലീസ് പിടിച്ച മുഹമ്മത് കുട്ടി വടകര എന്‍ ഡി പി എസ്സ് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം നടത്തി വരുന്നതിനിടെയാണ് ഇപ്പോള്‍ പിടിയിലായത് . പിടിച്ചെടുത്ത കഞ്ചാവിന് കിലോഗ്രാമിന് ആന്ധ്രയില്‍ 3000 മുതല്‍5000 രൂപ വരെയും, തമിഴ്‌നാട്ടില്‍ അത് 9000 മുതല്‍ 11000 രൂപ വരെകേരളത്തില്‍ മൊത്ത വിപണിയില്‍ 25000 മുതല്‍ 30000 രൂപ വരെയും ചില്ലറ വിപണിയില്‍ 70,000 മുതല്‍ 75,000രൂപയും വില വരുമെന്ന് പോലീസ് പറഞ്ഞു.

ആന്ധ്രയില്‍ നിന്നും കോയമ്പത്തൂര്‍ വഴിയാണ് കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നത്.മലപ്പുറത്തെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ചില്ലറ വില്‍പന പൊടിപൊടിക്കുന്നത്. ഒരു കിലോ കഞ്ചാവ് 140 മുതല്‍ 150 വരെ ചെറുപാക്കറ്റുകളാക്കി ഒരു ചെറിയ പാക്കറ്റ് കഞ്ചാവിന് 500 രൂപയാണ് വില ഈടാക്കുന്നത്. ഇതിന്റെ ഉപയോഗം വഴി നിരവധി വിദ്യാര്‍ത്ഥികളാണ് കഞ്ചാവിന് അടിമകളായി മാറുന്നത്.

English summary
High profit from Ganja sale in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X