Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേഷ്യപ്പെട്ട് നരേന്ദ്ര മോദി, കയര്‍ത്തു സംസാരിച്ചു; പ്രധാനമന്ത്രിക്ക് ഇരട്ടമുഖമെന്ന് രാജിവച്ച എംപി

നാഗ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രാജിവച്ച ബിജെപി എംപി നാനാ പട്ടോളി രംഗത്ത്. മോദി ഒബിസി കാര്‍ഡ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പല നിലപാടുകളോടും വിയോജിപ്പ് പ്രകടിപ്പിച്ച് വെള്ളിയാഴ്ചയാണ് പട്ടോളി രാജിവച്ചത്. എംപി സ്ഥാനവും ബിജെപി അംഗത്വവും അദ്ദേഹം രാജിവച്ചിരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനവും ബിജെപിക്ക് പാലിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി.

Nanapatole

പ്രധാനമന്ത്രിക്ക് ഇരട്ട നിലപാടാണെന്ന് പട്ടോളി കുറപ്പെടുത്തി. തിരഞ്ഞെടുപ്പ്, രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് അദ്ദേഹം ഒബിസി കാര്‍ഡ് ഉപയോഗിക്കുകയാണ്. എന്നാല്‍ ഒബിസിക്കാര്‍ക്കോ കര്‍ഷകര്‍ക്ക് വേണ്ടിയോ ഒന്നും മോദി ചെയ്യുന്നില്ല. പ്രധാനമന്ത്രിയെ കീഴാളന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ വിളിച്ചത് മോദി തന്നെ വിളിച്ചുപറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ മോദിയുടെ ഇരട്ടനിലപാട് പ്രകടമാണെന്നും പട്ടോളി പറഞ്ഞു. മഹാരാഷ്ട്രയിലെ ബന്താര ഗോണ്ടിയ മണ്ഡലത്തില്‍ നിന്നു ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് നാന പട്ടോളി.

ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ താന്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ഒബിസിക്കാര്‍ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്നോട് മോദി ഒച്ചവയ്ക്കുകയാണ് ചെയ്തത്. മന്ത്രാലയത്തിന്റെ ആവശ്യമില്ലെന്നും മോദി പറഞ്ഞുവെന്നും പട്ടോളി കൂട്ടിച്ചേര്‍ത്തു.

ഒബിസിക്കാരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്ന മോദി ഒബിസിക്കാരാനാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ താന്‍ ഉയര്‍ത്തിയപ്പോഴും തന്നോട് അദ്ദേഹം ദേഷ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരോ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരോ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നില്ലെന്നും നാനാ പട്ടോളി കുറ്റപ്പെടുത്തി.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി തിങ്കളാഴ്ച അഹ്മദാബാദില്‍ പോകുമെന്ന് പട്ടോളി അറിയിച്ചു. മോദിയുടെ ഇരട്ടമുഖം പരസ്യമാക്കാനാണ് തീരുമാനം. തന്റെ സ്വന്തം മണ്ഡലത്തിലും ജനങ്ങളെ അഭിസംബോധന ചെയ്യും. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും പട്ടോളി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+