കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് നിരോധനം; പിണറായി സര്‍ക്കാര്‍ ഒരു പടികൂടി കടന്ന്... സിഖ് വാര്‍ത്തയുമായി പികെ ഫിറോസ്

Google Oneindia Malayalam News

കോഴിക്കോട്: കലാലയങ്ങളില്‍ ഹിജാബ് നിരോധിച്ച് കര്‍ണാടക ഹൈക്കോടതി വിധി വന്ന പിന്നാലെ സിഖുകാരുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവച്ച് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. വിശ്വാസങ്ങളെ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന രാഷ്ട്രമാണെന്ന് സൂചിപ്പിച്ച ഫിറോസ്, അങ്ങനെയുള്ളതിടത്താണ് ആര്‍ക്കും ഉപദ്രവമില്ലാത്ത മുസ്ലിം സ്ത്രീകളുടെ തലമറയ്ക്കല്‍ അവകാശം ഭരണകൂടം ഇല്ലാതാക്കിയതെന്നും ചൂണ്ടിക്കാട്ടുന്നു.

സിഖുകാര്‍ മതവിശ്വാസത്തിന്റെ ഭാഗമായി കൈയ്യില്‍ സൂക്ഷിക്കുന്ന ആയുധമാണ് കൃപാണ്‍. ഇതുമായി വിമാനത്താവളങ്ങളില്‍ എത്തുന്നതിന് നേരത്തെ വിലക്കുണ്ടായിരുന്നു. വിലക്ക് നീക്കുകയും കൃപാണുമായി വിമാനത്താവളങ്ങളില്‍ പ്രവേശിക്കാമെന്ന് വ്യോമയാന അധികൃതര്‍ അനുമതി നല്‍കുകയും ചെയ്ത വാര്‍ത്തയാണ് ഫിറോസ് പങ്കുവച്ചത്. സിഖുകാര്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

p

കര്‍ണാടകയിലെ ഹിജാബ് വിധി ചൂണ്ടിക്കാട്ടിയ പികെ ഫിറോസ് പിണറായി വിജയന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേരളത്തില്‍ എന്താണ് സംഭവിച്ചതെന്നും പറയുന്നു. കേരളത്തില്‍ എസ്പിസി യൂണിഫോമില്‍ ഹിജാബ് നിരോധിച്ചതും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലവുമാണ് ഫിറോസ് എടുത്തുപറഞ്ഞത്. ഹിജാബ് വിഷയത്തില്‍ സുപ്രീംകോടതി വിധി വരുന്ന വരെ, നീതി പുലരുന്ന നാളേക്കായി കാത്തിരിക്കാമെന്നും അദ്ദേഹം പറയുന്നു.

സോണിയയും മമതയും വീണ്ടും ഒന്നിക്കുന്നു!! കൂടെ സിപിഎം നേതാക്കളും... ഡല്‍ഹി ഒരുങ്ങുന്നുസോണിയയും മമതയും വീണ്ടും ഒന്നിക്കുന്നു!! കൂടെ സിപിഎം നേതാക്കളും... ഡല്‍ഹി ഒരുങ്ങുന്നു

പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം....

ഇന്ന് മാതൃഭൂമിയില്‍ വന്ന വാര്‍ത്തയാണിത്. സുരക്ഷാ കാരണങ്ങളാല്‍ 'നെയില്‍ കട്ടര്‍' പോലും കൊണ്ട് പോകാന്‍ അനുവാദമില്ലാത്ത വിമാനത്താവളങ്ങളില്‍ സിഖുകാര്‍ക്ക് കൃപാണ്‍(ഒരു പ്രത്യേക തരം കത്തി)കൊണ്ടുപോകാന്‍ വ്യോമയാന മന്ത്രി അനുവാദം നല്‍കിയിരിക്കുന്നു. എന്ന് വെച്ചാല്‍ അത്രയേറെ വിശ്വാസങ്ങളെ മാനിക്കുക്കുകയും ആദരിക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് നമ്മുടേത്.
അങ്ങിനെയുള്ളൊരു രാജ്യത്താണ് ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാക്കാന്‍ കഴിയാത്ത വിശ്വാസത്തെ, മുസ്ലിം സ്ത്രീകളുടെ തലമറക്കാനുള്ള അവകാശത്തെ ഭരണകൂടം ഇല്ലാതാക്കുന്നത്. മൗലികാവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട കോടതികള്‍ അതിനു കൂട്ടു നില്‍ക്കുന്നത്.
കര്‍ണ്ണാടകയില്‍ സ്‌കൂള്‍ യൂണിഫോമില്‍ തന്നെ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ കേരളത്തില്‍ എസ്.പി.സി യൂണിഫോമിലാണ് ഹിജാബിന് വിലക്കേര്‍പ്പെടുത്തിയത്. പിണറായി സര്‍ക്കാര്‍ ഒരു പടി കൂടി കടന്ന് ഹിജാബ് ധരിച്ചാല്‍ മതേതരത്വം തകരുമെന്ന് കോടതിയില്‍ അഫിഡവിറ്റും നല്‍കി. ശേഷം കര്‍ണാടകയെ കുറിച്ച് പറഞ്ഞ് വിലപിക്കുകയും ചെയ്തു.
സുപ്രീംകോടതി മാത്രമാണ് ഇനി ബാക്കിയുള്ളത്. ഭരണഘടനാ മൂല്യങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് നീതി പുലരുന്ന നാളുകള്‍ക്കായി നമുക്ക് കാത്തിരിക്കാം.

Recommended Video

cmsvideo
Does Hijab mandatory in Islam? Netizens after karnataka high court verdict | Oneindia Malayalam

English summary
Hijab Ban: Youth League Leader PK Firos Response After Court Verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X