''നേരേ പോടാ കുരങ്ങാ''... നാട്ടുകാര്‍ കേള്‍ക്കെ യുവാവിന് ഹോംഗാര്‍ഡിന്റെ തെറിവിളി
കൊച്ചി: തിരക്കേറിയ നഗരങ്ങളില്‍ ട്രാഫിക് നിയന്ത്രിക്കാനാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹോം ഗാര്‍ഡ് എന്ന സംവിധാനം ഏര്‍പ്പെടുത്തിയത്. പട്ടാളത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന നല്‍കിയായിരുന്നു ഹോം ഗാര്‍ഡുകളുടെ നിയമനം. എന്നാല്‍ മിക്കയിടത്തും ഹോം ഗാര്‍ഡുകള്‍ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. മോശം പെരുമാറ്റമാണത്രേ ഇവരുടെ ഭാഗത്ത് നിന്നുണ്ടാകാറ്.
കൊച്ചിയിലെ സൗത്ത് പാലത്തിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ യുവാവിനെ ഒരു ഹോം ഗാര്‍ഡ് വിളിച്ചത് കുരങ്ങനെന്നാണ്. നാട്ടുകാര്‍ കേള്‍ക്കെ ചീത്ത് വിളിച്ച് അപമാനിച്ചതിനെതിരെ യുവാവ് നിയമനടപടിക്കൊരുങ്ങുകയാണ്. സൗത്ത് ലൈവ് പാലത്തിനടത്തുവച്ചാണ് സംഭവം.
Read More: അഴിമതി നടത്തിയതിന് പുറത്താക്കി; കൃഷിമന്ത്രിക്ക് പത്രപരസ്യത്തിലൂടെ മറുപടി !!!

കടവന്ത്രയില്‍ നിന്ന് വരുകയായിരുന്ന യുവാവ് പാലമിറങ്ങി ഇടത് വശത്തേക്ക് ബൈക്ക് തിരിക്കുമ്പാഴാണ് ചീത്തവിളി കിട്ടിയത്. പാല്ലത്തിന് സമീപത്ത് ട്രാഫിക് നിയന്ത്രിക്കുകയായിരുന്ന ബെന്നി പി എല്‍ എന്ന ഹോം ഗാര്‍ഡ് നേരേ പോടാ കുരങ്ങാ എന്ന് ആക്രോശിച്ചത്രേ.
ഒരു കാര്യവുമില്ലാതെ ചീത്തവിളിച്ചതെന്താനാണെന്ന് ചോദിച്ച യുവാവിന് പിന്നെയും തെറിവിളി കേട്ടെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നത്. എനിക്ക് സൗകര്യമുള്ളത് പോലെ വിളിക്കുമെന്ന് പറഞ്ഞ ഹോം ഗാര്‍ഡ് വളരെ മോശമായാണത്രേ യുവാവിനോട് പെരുമാറിയത്. പരിചയാക്കാരായ ചിലരെ റോംഗ് സൈഡില്‍ തിരിച്ച് വിടാനും ഇയാല്‍ മടിച്ചില്ലെന്നാണ് ചീത്തവിളി കേട്ട യുവാവ് ആരോപിക്കുന്നത്. ഹോം ഗാര്‍ഡിനെതിരെ യുവാവ് പോലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നാണ് വിവരം.
ട്രാഫിക് ഡ്യൂട്ടിക്കാണ് നിയമിച്ചിട്ടുള്ളതെങ്കിലും സൂപ്പര്‍ ഡിജിപിമാരെ പോലെ ആണത്രേ ചില ഹോം ഗാര്‍ഡുകള്‍ പെരുമാറുന്നത്. സ്ത്രീകളോടും കാല്നടയാത്രക്കാരോടുമെല്ലാം മോശമായി പെരുമാറുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ബൈക്ക് യാത്രികരോട് പോലീസ് മുറയിലാണത്രേ ചിലര്‍ പെരുമാറുന്നത്. ഹോം ഗാര്‍ഡുകളെ നിലയ്ക്ക് നിര്ത്തണമെനാനവശ്യപ്പെട്ട് സോഷ്യല്‍ മിഡിയയില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.
ട്രാഫിക് ഡ്യൂട്ടിക്ക് ആളെകിട്ടാത്തതിനാല്‍ പോലീസും ഹോം ഗാര്‍ഡുകളുടെ മോശം പെരുമാറ്റം കണ്ടില്ലെന്ന് നടിക്കും. പെറ്റി എഴുതാനോ വാഹന പരിശോധന നടത്താനോ ഒന്നും ഹോം ഗാര്‍ഡുകള്‍ക്ക് അധികാരമില്ല. എന്നാല്‍ പലയിടങ്ങളിലും വാഹനപരിശോധന നടത്തി കൈക്കൂലി ആവശ്യപ്പെടാറുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പോലീസിന് മാത്രം ഉപയോഗിക്കാന്‍ അധികാരമുള്ള വയര്‍ലെസ് സെറ്റുകള്‍ വരെ ചില ഹോംഗാര്‍ഡുകള്‍ കൈവശം വയ്ക്കാറുണ്ടത്രേ.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി












Click it and Unblock the Notifications