കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂനിയർ എന്‍ടിആറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമോ ബിജെപി? നിർണ്ണായകമായി ഷായുമായുള്ള കൂടിക്കാഴ്ച

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി മുന്‍ ദേശീയ അധ്യക്ഷനുമായ അമിത് ഷാ പ്രശസ്ത നടൻ ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച വൈകീട്ട് ഹൈദരാബാദില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. തെലങ്കാനയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അമിത് ഷാ കൂടിക്കാഴ്ചയ്ക്ക് ശേഷം താരത്തെ "തെലുങ്ക് സിനിമയുടെ രത്നം" എന്നും "വളരെ കഴിവുള്ള നടൻ" എന്നും വിശേഷിപ്പിച്ചു.

"ഹൈദരാബാദിൽ വച്ച് വളരെ കഴിവുള്ള ഒരു നടനും നമ്മുടെ തെലുങ്ക് സിനിമയുടെ രത്നവുമായ ജൂനിയർ എൻ‌ടി‌ആറുമായി നല്ലരീതിയിലുള്ള ആശയവിനിമയം നടത്തി''- അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

'ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മില്‍ ബന്ധമെന്ന് അതിജീവിത': ദിലീപിന് ഇന്ന് കോടതിയില്‍ നിർണ്ണായകം'ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മില്‍ ബന്ധമെന്ന് അതിജീവിത': ദിലീപിന് ഇന്ന് കോടതിയില്‍ നിർണ്ണായകം

വലിയ തോതിലുള്ള രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കൂടി

വലിയ തോതിലുള്ള രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് കൂടി വഴി തുറന്ന് കൊണ്ടാണ് എന്‍ടിആറും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചിരിക്കുന്നത്. . ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി എത്തിയപ്പോഴാണ് അമിത് ഷായുടെ കൂടിക്കാഴ്ച എന്നുള്ളതും ശ്രദ്ധേയമാണ്.

എന്താ റിതൂ... വെയിലത്ത് കിടന്ന് ഉറങ്ങിപ്പോയോ: വ്യത്യസ്ത ചിത്രങ്ങളുമായി റിതു മന്ത്ര

ബി ജെ പി മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ്

ബി ജെ പി മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപി നേതാക്കൾ വിശദീകരിക്കുന്നത്. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ബി ജെ പി ദക്ഷിണേന്ത്യയില്‍ പ്രധാനമായും ലക്ഷ്യം വെക്കുന്ന സംസ്ഥാനമാണ് തെലങ്കാന. അവിഭക്ത ആന്ധ്രാപ്രദേശിൻ്റെ മുഖ്യമന്ത്രിയും സൂപ്പര്‍ സ്റ്റാറുമായിരുന്ന എൻടിആറിൻ്റെ പേരമകനാണ് ജൂനിയര്‍ എൻടിആര്‍

എൻ ടി ആര്‍ സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി

എൻ ടി ആര്‍ സ്ഥാപിച്ച തെലുങ്ക് ദേശം പാര്‍ട്ടിക്ക് വേണ്ടി 2009-ലെ പൊതുതെരഞ്ഞെടുപ്പിൽ ജൂനിയര്‍ എൻടിആര്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം രാഷ്ട്രീയ വേദികളില്‍ നിന്നും അകലം പാലിക്കുകയായിരുന്നു അദ്ദേഹം. ജുനിയർ എന്‍ടിആർ ബി ജെ പിയില്‍ എത്തുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും കുടുംബപരമായി തന്നെ ടി ഡി പിയുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്.

ജുനിയർ എന്‍ടിആറിന്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടി ഡി പി

ജുനിയർ എന്‍ടിആറിന്റെ പിതാവ് നന്ദാമുറി ഹരികൃഷ്ണ ടി ഡി പിയുടെ രാജ്യസഭാ അംഗമായിരുന്നു. പിതൃസഹോദരനും തെലുങ്ക് സൂപ്പര്‍സ്റ്റാറുമായ നന്ദാമുറി ബാലകൃഷ്ണ നിലവിൽ ഹിന്ദ്പുര്‍ മണ്ഡലത്തിൽ നിന്നുള്ള ടി ഡി പി എം എൽ എയുമാണ്. ജനകീയ മുഖങ്ങളുമായി ബന്ധം സ്ഥാപിച്ച് തെലങ്കാനയില്‍ സ്വാധീനം ചെലുത്തുകയെന്ന ബി ജെ പി തന്ത്രത്തിന്റെ ഭാഗമായിട്ടാണ് അമിത്-ഷാ ജൂനിയർ എന്‍ടിആർ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്. ജൂനിയർ എന്‍ടിആറിനെ ബി ജെ പി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയേക്കുമെന്ന തരത്തിലുള്ള ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത്

തെലങ്കനായിൽ ബി ജെ പി അധികാരത്തിൽ എത്തുമെന്ന്

തെലങ്കനായിൽ ബി ജെ പി അധികാരത്തിൽ എത്തുമെന്ന് ഹൈദരാബാദിൽ നടത്തിയ റോഡ് ഷോയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ബി ജെ പിയുടെ "മിഷൻ സൗത്ത് ഇന്ത്യ" എന്ന സ്വപ്നത്തിനുള്ള വലിയ അഗ്നിപരീക്ഷണമായും തെലങ്കാന തിരഞ്ഞെടുപ്പ് മാറും എന്നാണ് വിലയിരുത്തപ്പെടുന്നത്. തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 119 സീറ്റുകളിൽ 88 സീറ്റുകൾ നേടിയാണ് ഭരണത്തിലെത്തിയത്.

 കോൺഗ്രസ് 19, എ ഐ എം ഐ എം ഏഴ്, ടി ഡി പി

കോൺഗ്രസ് 19, എ ഐ എം ഐ എം ഏഴ്, ടി ഡി പി രണ്ടും സീറ്റി നേടിയപ്പോള്‍ ബി ജെ പിക്ക് ഒരു സീറ്റ് മാത്രമായിരുന്നു കരസ്ഥമാക്കാന്‍ സാധിച്ചത്. ഇതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെട നിരവധി എം എല്‍ എമാർ ഭരണകക്ഷിയായ ടി ആർ എസിലേക്ക് കൂടുമാറുകയും ചെയ്തു. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 17ൽ നാല് സീറ്റുകൾ നേടിയ ബിജെപി തെലങ്കാനയിൽ വലിയ രാഷ്ട്രീയ മുന്നേറ്റം കാഴ്ചവെച്ചു. ഇതാണ് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.

Recommended Video

cmsvideo
ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

English summary
home minister Amit Shah meets actor Jr. NTR: A decisive political move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X