മലപ്പുറത്ത് വീട്ടമ്മയെ പീഡിപ്പിച്ചവര്‍ കുടുങ്ങിയത് ഇങ്ങനെ; മോഷ്ടാക്കളുടെ ബൈക്ക്, പിന്നെ മൊബൈലും

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: അരീക്കോട് മോഷണത്തിനെത്തിയവര്‍ വീട്ടമ്മയെ ബലാല്‍സംഗ ചെയ്ത സംഭവത്തില്‍ പോലീസ് പ്രതികളെ പിടികൂടിയത് നിര്‍ണായക നീക്കങ്ങളിലൂടെ. ആദ്യം പരാതി നല്‍കാന്‍ മടിച്ച യുവതി പ്രതികളുടെ ഭീഷണിയെ തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. യുവതിയുടെ നഗ്നചിത്രങ്ങളെടുത്ത പ്രതികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കേസെടുത്ത പോലീസിന് അന്വേഷണത്തില്‍ തുണയായത് മൊബൈലും സിസിടിവിയുമാണ്. ഒടുവില്‍ പ്രതികളുടെ ഒളിത്താവളത്തെ കുറിച്ച് രഹസ്യവിവരവും ലഭിച്ചു... സമയം ഒട്ടും കളയാതെ പോലീസ് നടത്തിയ നീക്കത്തില്‍ പ്രതികള്‍ വലയിലാകുകയായിരുന്നു.

ശുഹൈബിനെ കൊന്നവരെ കുറിച്ച് വ്യക്തമായ സൂചന; ജയിലില്‍ നിന്നിറങ്ങിയവര്‍, ജാമ്യം റദ്ദാക്കും

ഇരയായത് ഭര്‍തൃമതി

ഇരയായത് ഭര്‍തൃമതി

അഞ്ചുവയസായ കുട്ടിയോടൊപ്പം താമസിക്കുന്ന ഭര്‍തൃമതിയെ ആണ് രണ്ടു പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. മോഷണത്തിനെത്തിയ പ്രതികള്‍ വീട്ടില്‍ ആരുമില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പീഡിപ്പിച്ചത്.

വടകര സ്വദേശികള്‍

വടകര സ്വദേശികള്‍

കോഴിക്കോട് വടകര സ്വദേശികളായ ഇസ്മാഈല്‍, ഷാനവാസ് എന്നിവരെയാണ് മലപ്പുറം പോലീസ് മുക്കത്ത് വച്ച് പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ക്കെതിരേ വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

കത്തി കാട്ടി ഭീഷണിപ്പെടുത്തി

കത്തി കാട്ടി ഭീഷണിപ്പെടുത്തി

ഇക്കഴിഞ്ഞ ഏഴിനാണ് സംഭവം. മോഷണത്തിന് വേണ്ടി വീടിന്റെ അടുക്കള വാതില്‍ വഴി അകത്തു കടക്കുകയായിരുന്നു പ്രതികള്‍. യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി നഗ്നയാക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു.

സ്വര്‍ണവും രേഖകളും

സ്വര്‍ണവും രേഖകളും

യുവതിയുടെ പേഴ്‌സ്, പാസ്‌പോര്‍ട്ട്, ആഭരണങ്ങള്‍, മൊബൈല്‍ എന്നിവ പ്രതികള്‍ കൈവശപ്പെടുത്തിയിരുന്നു. ക്രൂരമായി പീഡിപ്പിച്ച ശേഷം പ്രതികള്‍ ബൈക്കിലാണ് രക്ഷപ്പെട്ടത്.

സിസിടിവിയില്‍ പതിഞ്ഞു

സിസിടിവിയില്‍ പതിഞ്ഞു

യുവതിയുടെ വീടിനോട് ചേര്‍ന്നുള്ള സിസിടിവിയില്‍ പ്രതികളുടെ ചിത്രം പതിഞ്ഞിരുന്നു. ഇരുവരും ബൈക്കില്‍ എത്തുന്ന രംഗമാണ് സിസിടിവിയിലുള്ളത്. ഇതാണ് പോലീസിന് തുമ്പായത്.

വീണ്ടും വിളിച്ചു

വീണ്ടും വിളിച്ചു

സംഭവദിവസം രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് വീണ്ടും സ്ത്രീയെ ഫോണില്‍ വിളിക്കുകയായിരുന്നു. സ്ത്രീ എടുത്ത പുതിയ മൊബൈല്‍ നമ്പര്‍ തരപ്പെടുത്തിയാണ് പ്രതികള്‍ വീണ്ടും വിളിച്ചത്.

ഫോട്ടോകള്‍ പ്രചരിപ്പിക്കും

ഫോട്ടോകള്‍ പ്രചരിപ്പിക്കും

രണ്ടു ലക്ഷം രൂപ വേണമെന്നും തന്നില്ലെങ്കില്‍ നഗ്നഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് യുവതി നേരിട്ട് പരാതി സമര്‍പ്പിച്ചത്.

രഹസ്യവിവരം

രഹസ്യവിവരം

എസ്പി ഉടന്‍ വിവരം കീഴുദ്യോഗസ്ഥര്‍ക്ക് കൈമാറി. ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ ഷൈജു, അരീക്കോട് എസ്‌ഐ ഷിനോദ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കവെയാണ് പ്രതികളെ കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചത്.

മൊബൈല്‍ നമ്പര്‍

മൊബൈല്‍ നമ്പര്‍

പ്രതികള്‍ യുവതിയെ വിളിച്ച ഫോണ്‍ നമ്പര്‍ പോലീസ് പിന്തുടര്‍ന്നിരുന്നു. കൂടാതെ യുവതിയില്‍ നിന്ന് തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ പ്രതികള്‍ ഓണ്‍ ചെയ്തതും പോലീസിന് ഗുണമായി. സൈബര്‍ സെല്ലിന്റെ സഹായവും പോലീസ് തേടിയിയിരുന്നു.

ബൈക്കിന്റെ നമ്പര്‍

ബൈക്കിന്റെ നമ്പര്‍

മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പറും പോലീസ് പരിശോധിച്ച് വരികായിരുന്നു. പ്രതികള്‍ വന്ന ബൈക്കിന്റെ നമ്പര്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതെല്ലാം പ്രതികളെ തിരിച്ചറിയുന്നത് എളുപ്പമാക്കി.

മുക്കത്ത് വച്ച് അറസ്റ്റ്

മുക്കത്ത് വച്ച് അറസ്റ്റ്

എങ്കിലും പ്രതികളെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. ഈ വേളയിലാണ് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചത്. പ്രതികള്‍ മുക്കത്തുണ്ട് എന്നായിരുന്നു വിവരം. ഉടനെ പോലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ പോലീസ് കണ്ടെടുത്തു.

English summary
House Wife attacked at midnight in Malappuram: cctv footage helped Police for arrest

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്