വീട്ടമ്മയെ കാമുകന്‍ ശ്വാസം മുട്ടിച്ച് കൊന്ന് കനാലില്‍ തള്ളിയ സംഭവം; മൃതദേഹം കണ്ടെടുത്തു
പോലീസ് സാഹസികമായാണ് ഇരച്ചില്‍പാലത്തിനടിയിലെ ദുര്‍ഘട പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മൃതദേഹത്തിനരികില്‍ എത്തിയത്.
അടിമാലി: കാമുകന്‍ ശ്വാസം മുട്ടിച്ച കൊന്ന പൊന്നെടുത്തുംപാറയില്‍ ബാബുവിന്റെ ഭാര്യ സാലുവിന്റെ (42) മൃതദേഹം സംസ്ഥാന അതിര്‍ത്തിയിലെ മുല്ലപ്പെരിയാര്‍ ജലം ഒഴുകുന്ന പാറക്കെട്ടുകള്‍ക്കിടയില്‍നിന്ന് കണ്ടെടുത്തു. സാലുവിന്റെ കാമുകന്‍ ഉപ്പുതറ ചപ്പാത്ത് കരുന്തരുവി സ്വദേശി അമ്പലാനപുരം സലിനെ (39) കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
കാറില്‍വെച്ച് ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം സംസ്ഥാന അതിര്‍ത്തിയിലെ ഇരച്ചില്‍പ്പാലം കനാലില്‍ തള്ളിയെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

തിരച്ചില്‍
മുല്ലപ്പെരിയാര്‍ ജലം ഒഴുകുന്ന തേക്കടി, ഫോര്‍ബേ ഡാമുകളുടെ ഷട്ടറുകള്‍ അടച്ച ശേഷമായിരുന്നു തിരച്ചില്‍ നടത്തിയത്.

പാറക്കെട്ടുകള്‍
പോലീസ് സാഹസികമായാണ് ഇരച്ചില്‍പാലത്തിനടിയിലെ ദുര്‍ഘട പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മൃതദേഹത്തിനരികില്‍ എത്തിയത്.

മൃതദേഹം
മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. മ-തദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്ഥിരീകരിച്ചിട്ടില്ല
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. എന്നാല്‍, പോലീസ് സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications