കള്ളനെ പേടിച്ച് സ്വർണം കുഴിച്ചിട്ടു, സ്ഥലം മറന്നു, ഒടുവിൽ പൊലീസെത്തി സ്വർണം കണ്ടെടുത്തു
കൊല്ലം: മോഷണം പോകുമെന്ന് ഭയന്ന് പുരയിടത്തിൽ സ്വർണവും പണവും ഒളിപ്പിച്ച് ചങ്ങൻകുളങ്ങര സ്വദേശിനി. എന്നാൽ കുഴിച്ചിട്ട സ്ഥലം മറന്നു പോയി. സ്വർണം മോഷണം പോയെന്ന് കരുതി ഒടുക്കം പൊലീസിൽ പരാതി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പുരയിടം ഉഴുതു മറിച്ച് സ്വർണം കണ്ടെടുക്കുകയായിരുന്നു.
ഭർത്താവിനൊപ്പം ബന്ധുവീട്ടിൽ പോകുന്ന സമയത്താണ് ചങ്ങൻകുളങ്ങര സ്വദേശിനി സ്വർണം പുരയിടത്തിൽ കുഴിയെടുത്ത് ഒളിപ്പിച്ചുവെച്ചത്. എന്നാൽ തിരികെയെത്തിയപ്പോൾ സ്വർണവും പണവും കുഴിച്ചിട്ടത് എവിടെയാണെന്ന് ഇവർ മറന്നുപോകുകയായിരുന്നു. തുടർന്നാണ് ഇവർ സ്വർണം മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകിയത്. പ്ലാസ്റ്റിക് കവറിൽ സുരക്ഷിതമായി പൊതിഞ്ഞാണ് സ്വർണം പുരയിടത്തിൽ കുഴിച്ചിട്ടത്. പൊലീസ് എത്തി പുരയിടം ഉഴുന്നു മറിച്ച് 20 പവൻ സ്വർണവും 15,000 രൂപയും കണ്ടെടുക്കുകയായിരുന്നു.
പഞ്ചായത്ത് അംഗം സന്തോഷ് ആനേത്തിന്‍റെ നേതൃത്വത്തിലാണ് സ്വർണം മോഷണം പോയതായി പരാതി നൽകിയത്. ഓച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുരയിടത്തിൽ കുഴിച്ചിട്ടതാണോയെന്ന സംശയമുണരുകയായിരുന്നു. ഓച്ചിറ സ്റ്റേഷൻ പിആർഒ നൗഷാദ്, ഹോംഗാർഡ് സുകുമാരൻ എന്നിവരുടെ നേത്യത്വത്തിലാണ് പുരയിടത്തിൽ ഉഴുതുമറിച്ച് സ്വർണം കണ്ടെടുത്തത്.

കോണ്‍ഗ്രസിന് 'മാനം' മാത്രമല്ല പണവും നഷ്ടം; കെട്ടിവച്ച കാശ് പോയി... ചിരിക്കാനാകാതെ ബിജെപി












Click it and Unblock the Notifications