ശ്രീനിവാസന്റെ ആരോഗ്യനില എങ്ങനെ? താരത്തിന്റെ വീട്ടിലെത്തി നടി സ്മിനു സിജോ, ആശ്വാസ വാർത്ത
കൊച്ചി: മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരം പങ്കുവെച്ച് നടി സ്മിനു സിജോ. ശ്രീനിവാസനെ വീട്ടിലെത്തി കണ്ടതിന് ശേഷമാണ് സ്മിനു ഫോട്ടോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
ശ്രീനിവാസന്റെ ആരോഗ്യ നില സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വളരെ ക്ഷീണിതനായിരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പരന്നു. ഇതോടെ ആശങ്കയിലായ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

അടുത്തിടെ ഇരുപത് ദിവസത്തോളം ശ്രീനിവാസന്‍ കൊച്ചി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മാര്‍ച്ച് 30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ഡിസ്ചാര്‍ജ് ചെയ്യുന്നത് ഏപ്രില്‍ 19ന് ആണ്. അതിനിടെ അദ്ദേഹത്തെ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആയിരുന്നു ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസ്സമുളളതായി ( ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ്) കണ്ടെത്തി. ഇതേ തുടര്‍ന്നായിരുന്നു ബൈപ്പാസ് ശസ്ത്രക്രിയ. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ഏപ്രിലില്‍ ആശുപത്രി വിട്ടു. എന്നാല്‍ ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച് പല വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയുണ്ടായി.

ശ്രീനിവാസന്‍ മരണപ്പെട്ടതായി അടക്കം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടു. ശ്രീനിവാസന്റെ കുടുംബവും സുഹൃത്തുക്കളും ഇത്തരം വാര്‍ത്തകള്‍ തളളി രംഗത്ത് വന്നിരുന്നു. അതിനിടെ ശ്രീനിവാസന്‍ വളരെ അവശനായി ഇരിക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ഭാര്യ വിമലയ്‌ക്കൊപ്പമുളള ചിത്രമാണ് വൈറലായത്. ഇതോടെ അഭ്യൂഹങ്ങള്‍ക്കും ശക്തി കൂടി. ശ്രീനിവാസന് ആദരാജ്ഞലി പോസ്റ്റുകള്‍ പരന്നതോടെ സുഹൃത്തും നിര്‍മ്മാതാവുമായ മനോജ് രാംസിഗ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

മനോജ് രാംസിഗ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: "ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം" മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല'.

ശ്രീനിവാസനെ വീട്ടിലെത്തി കണ്ടതിന് ശേഷം നടി സ്മിനു സിജോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: ' ഈ സന്തോഷം എന്നും മായാതിരിക്കട്ടെ ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത് ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ്ണ ആരോഗ്യവാനാണ്.

ഇന്ന് ഞാൻ ശ്രീനിയേട്ടൻ്റെ വീട്ടിൽ പോയി സന്തോഷത്തോടെ എന്നെ കെട്ടിപിടിച്ച് സ്വീകരിച്ച വിമലാൻ്റിയും ,കണ്ട ഉടന്നെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാൻൻ്റെ ഇൻറ്റർവ്യൂ തമാശകൾ പറയുമ്പോൾ മതി മറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിക്കളുടെ സന്തോഷവും , ധ്യാൻ ഇൻറ്റർവ്യൂവിൽ പറയാൻ മറന്നതൊ അതൊ അടുത്ത ഇൻറ്റർവ്യുവിൽ പറയാൻ മാറ്റിവച്ചതൊ അറിയില്ല.
ഹോ... മഡോണ എത്ര സുന്ദരി: സാരിയില്‍ പൊളിച്ചടുക്കി ആരാധകരുടെ സ്വന്തം മഡോണ സെബാസ്റ്റ്യന്‍

എന്തായാലും പഴയ നർമ്മത്തിന് ഒട്ടും മങ്ങൽ ഏൽപിക്കാതെ ധ്യാൻമോൻ്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും, ശ്രീനിയേട്ടൻ്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാൻ്റിയുടെയും കൂടെ ചിലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ എൻ്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്. പൂർണ്ണ ആരോഗ്യവാനായി എഴുതാൻ പോവുന്ന അടുത്ത മനസ്സിലുള്ള തിരകഥയെ പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം ആത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടൻ്റെ തിരിച്ചു വരവിന്'.












Click it and Unblock the Notifications