യൂത്ത് കോണ്‍ഗ്രസിലും അടി, കുതികാൽ വെട്ടാതെ ഉമ്മൻചാണ്ടിക്കൊപ്പം നിന്നതാണ് യോഗ്യതയെന്ന് അഖിൽ

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ആരോപണങ്ങളുടെ ചുവട് പിടിച്ച് യൂത്ത് കോണ്‍ഗ്രസിലും അടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത് ജെഎസ് അഖിലിനെ ആയിരുന്നുവെന്നും ഷാഫി പറമ്പില്‍ ആ തീരുമാനം അട്ടിമറിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രസിഡണ്ടാക്കിയെന്നും ഉണ്ണിത്താന്‍ ആരോപിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് താനാണ് മനസ്സിലുളളതെന്ന് ഉമ്മന്‍ചാണ്ടി നേരിട്ട് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി ജെഎസ് അഖിലും രംഗത്ത് വന്നു. അതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ കറങ്ങി നടന്നത് മാത്രമാണ് അഖിലിന്റെ യോഗ്യതയെന്നും ഒരു സമരത്തിലും അഖിലിനെ കണ്ടിട്ടില്ലെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് നേമം ഷജീറും രംഗത്ത് എത്തി.

നേമം ഷജീറിന് മറുപടിയുമായി താന്‍ സമരത്തില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ജെഎസ് അഖില്‍. ജെഎസ് അഖിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം; '' ആളെ കൂട്ടിയും നന്നായി അടി കൊണ്ടും നന്നായി ജലപീരങ്കി നനഞ്ഞുമൊക്കെ തന്നെയാണ് ഇവിടം വരെ എത്തിയത്. ഞാൻ സമരങ്ങളിൽ പങ്കെടുക്കുന്നതും ഞാൻ പോലീസിന്റെ അടി കൊണ്ടതും ഞാൻ ജയിലിൽ കിടന്നതും എന്റെ പേരിൽ എത്ര പോലിസ് കേസുകൾ ഉണ്ടെന്നും തെളിയിച്ചാൽ ഈ ആരോപണം ഉന്നയിക്കുന്ന വ്യക്തിയും അതിന് കുടപിടിക്കുന്ന വ്യക്തിയും പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണോ?

JS Akhil

ഉമ്മൻ‌ചാണ്ടി സാറിന്റെ കുടുംബത്തെ ആക്ഷേപിക്കാനൊന്നും ആരോപണം ഉന്നയിക്കുന്നവർ ഉൾപ്പെടെ ആരും വളർന്നിട്ടില്ല. മാറ്റാരേക്കാൾ യോഗ്യത എനിക്കുണ്ട് എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് പ്രിയപ്പെട്ട ഉമ്മൻ‌ചാണ്ടി സാർ എന്നെ പരിഗണിച്ചതും കൂടെ നിർത്തിയതും പല ഇടങ്ങളിൽ എന്റെ പേര് നിർദേശിച്ചതും. അതുകൊണ്ട് ആ മനുഷ്യന്റെ പരിഗണന തന്നെയാണ് എന്റെ യോഗ്യത. കുതികാൽ വെട്ടാതെ ആ മനുഷ്യനൊപ്പം അവസാനം വരെ നിന്നതും എന്റെ യോഗ്യത തന്നെയാണ്.

'ഉമ്മൻചാണ്ടിയുടെ മനസ്സിലുളളത് താനെന്ന് പറഞ്ഞിട്ടുണ്ട്', കിട്ടേണ്ട ഇടം ഇല്ലാതാക്കിയെന്ന് ജെഎസ് അഖിൽ
'ഉമ്മൻചാണ്ടിയുടെ മനസ്സിലുളളത് താനെന്ന് പറഞ്ഞിട്ടുണ്ട്', കിട്ടേണ്ട ഇടം ഇല്ലാതാക്കിയെന്ന് ജെഎസ് അഖിൽ

മറഞ്ഞിരുന്ന് ഈ വ്യക്തിയെ കൊണ്ട് ആരോപണം ഉന്നയിപ്പിക്കുന്നവർക്കൊക്കെ ഉമ്മൻ‌ചാണ്ടിയുടെ വീട്ടിലെ അടുക്കളയിൽ വരെ ബന്ധം ഉണ്ടായിരുന്നവർ തന്നെയാണ്.
ഉമ്മൻ‌ചാണ്ടിയുടെ വീട്ടിൽ കറങ്ങി നടക്കാൻ എല്ലാവർക്കും പറ്റില്ല. ഉമ്മൻ‌ചാണ്ടിയുടെ കൂടെ സ്നേഹം കിട്ടുന്നവർക്കും അദ്ദേഹത്തോട് ആത്മാർത്ഥത ഉള്ളവർക്കും മാത്രമേ അദേഹത്തിന്റെ വീട്ടിൽ കയറി ചെല്ലുന്നതിനും മരണം വരെ അദ്ദേഹത്തിനൊപ്പം നിൽക്കുന്നതിനും കഴിഞ്ഞിട്ടുമുള്ളു. ഉമ്മൻ‌ചാണ്ടിയെ കല്ലെറിഞ്ഞവർക്കും തള്ളിപറഞ്ഞവർക്കും ആ വീട്ടിലേക്ക് കയറി ചെല്ലാൻ ഒട്ടും പറ്റില്ല എന്ന ഒരു വസ്തുത കൂടിയുണ്ടല്ലോ.

പിന്നെ സ്വന്തം നാട്ടിലും ഈ ജില്ലയിലും ഞാൻ എത്ര പൊതുപരിപാടികളിൽ പങ്കെടുക്കുന്നു, ഈ കഴിഞ്ഞ കാലങ്ങളിൽ എത്ര പാർട്ടി, സമര പരിപാടികളിൽ പങ്കെടുത്തിരുന്നു എന്നെല്ലാം എന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നോക്കിയാൽ മനസിലാകും. KSU ഭാരവാഹിത്വത്തിലൂടെ സെനറ്റ് മെമ്പറയും സിന്ഡിക്കേറ്റ് മെമ്പാറയും, സംസ്ഥാന KSU വിന്റെ ജനറൽ സെക്രട്ടറിയയും ഞാൻ തെരുവിൽ സമരങ്ങളിൽ പങ്കെടുക്കുന്ന കാലത്ത് ഈ ആരോപണം ഉന്നയിക്കുന്ന വ്യക്തി ഏത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എന്നത് ചോദ്യം ചെയ്യേണ്ട മറ്റൊരു വസ്തുതയാണ്.

വർഗീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്ന് ഏത് കാലത്താണ് യൂത്ത് കോൺഗ്രസ്സിലേക്ക് വന്നതെന്നും വളരെ പെട്ടെന്ന് എങ്ങനെ ജില്ലാ പ്രസിഡന്റ് ആയെന്നും അത് ആരുടെ പെട്ടി താങ്ങി ആണെന്നും ഈ പ്രസ്ഥാനത്തിലെ സാമാന്യ ബോധമുള്ളവർക്ക് നന്നായി അറിയാം എന്തായാലും കുറച്ചു ചിത്രങ്ങൾ താഴെ കൊടുക്കുന്നു. ഒരു 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് വിവരാവകാശമിട്ടാൽ ഞാൻ ജയിലിൽ കിടന്നതിന്റെയും എന്റെ പേരിലുള്ള പോലിസ് കേസുകളുടെയും വിവരങ്ങൾ കിട്ടും''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma