ലോട്ടറിയടിച്ചാല്‍ ഭൂരിഭാഗവും നികുതിക്ക് പോവുമോ? ഒരു കോടിയടിച്ചാല്‍ എത്ര അടയ്ക്കണം, ഇതാ നിരക്കുകള്‍
തിരുവനന്തപുരം: ലോട്ടറിയടിക്കുക എന്നാല്‍ വലിയൊരു ഭാഗ്യം തന്നെയാണ്. പക്ഷേ അതുകൊണ്ട് നമ്മുടെ ജീവിതം തന്നെ മാറിയേക്കും. പക്ഷേ നമ്മുടെ ജീവിതത്തില്‍ ലോട്ടറിയുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഏറ്റവും വലിയ ആശയക്കുഴപ്പം നികുതി നിരക്കുകളാണ്. ഇക്കാര്യത്തില്‍ കൃത്യമായ ബോധവത്കരണം നമുക്ക് ആവശ്യമാണ്. പലര്‍ക്കും എത്ര നികുതി ലോട്ടറി തുകയില്‍ നിന്ന് പിടിക്കുമെന്ന് അറിയുകയേയില്ല.
ചിലര്‍ നികുതി അടയ്ക്കാനും മെനക്കെടാറില്ല. ഇത് പിന്നീട് വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. വലിയ നികുതി ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ കൃത്യമായി ലോട്ടറി നികുതി അടയ്ക്കുന്നത് ഗുണകരമായ കാര്യമാണ്. എത്രയാണ് നികുതി വരുന്നത് എന്ന് പരിശോധിക്കാം.

എന്താണ് ആദായനികുതി
എല്ലാ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്നതാണ് ആദായനികുതി. ഒരാളുടെ വരുമാനത്തെ ആധാരമാക്കിയാണ് ആദായ നികുതി കണക്കാക്കുക. ആദായനികുതിയുടെ നിയമങ്ങള്‍ 1961ലെ ആദായനികുതി നിയമപ്രകാരം നടപ്പാക്കും.
വരുമാനമുള്ള ഏതൊരു വ്യക്തിയില്‍ നിന്നും സര്‍ക്കാരിന് ടാക്സ് വാങ്ങിക്കാം. സ്വാഭാവികമായ വ്യക്തിയോ, ആര്‍ട്ടിഫിഷ്യലായിട്ടുള്ള വ്യക്തിയോ ആയിരിക്കട്ടെ ആദായനികുതി അടച്ചിരിക്കണമെന്നാണ് കേന്ദ്ര നിയമത്തില്‍ പറയുന്നത്.
ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യും
ലോട്ടറി അടിക്കുകയാണെങ്കില്‍ ആദ്യം അറിയേണ്ട കാര്യം, നമ്മള് നികുതി അടയ്ക്കാറുണ്ട് എന്നതാണ്. ലോട്ടറി അടിക്കുന്ന തുക എത്ര വലുതായാലും ചെറുതായാലും നികുതി നല്‍കേണ്ടി വരും. മുപ്പത് ശതമാനമാണ് അത്തരം ലോട്ടറി തുകകള്‍ക്ക് നല്‍കേണ്ടി വരുന്ന നികുതി നിരക്ക്.
ഇത് റെസിഡെന്റുകള്ക്കും, നൊണ് റെസിഡെന്ഡുകള്ക്കും ബാധകമാണ്. അതേസമയം ഏതെങ്കിലും സംഘടനകള്‍ ലോട്ടറി അടിച്ചതിന്റെ പണം നല്കുകയാണെങ്കില്, അവര്‍ ആദ്യമേ നികുതി കുറച്ചിട്ടാണ് നല്‍കുക. കൃത്യമായ നിരക്കില്‍ തന്നെ അവര്‍ നികുതി കുറച്ചിട്ടുണ്ടാവും.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
നികുതി നിരക്കുകള്‍ ഇങ്ങനെ
ലോട്ടറി കാര്‍ഡ് ഗെയിം വിന്നിംഗ്സ്, ടിവി പ്രോഗ്രാം വിന്നിംഗ്സ്, ക്രോസ് വേര്‍ഡ് പസില്‍ വിന്നിംഗ്സ്, എന്നിവ അടക്കമുള്ള ലോട്ടറികളില്‍ ടിഡിഎസ് പിടിക്കുക 1961 ആദായനികുതി വകുപ്പ് നിയമപ്രകാരമാണ്. ഇതിനായി 194ബി വകുപ്പാണ് ഉപയോഗിക്കുക.
മുപ്പത് ശതമാനം നിരത്തില്‍ ടിഡിഎസ് കുറച്ചാണ് നമുക്ക് തുക ലഭിക്കുക. അതേസമയം തുക പതിനായിരം രൂപയില്‍ കൂടുതലാണെങ്കില്‍ ടിഡിഎസ് 31.2 ശതമാനമായി ഉയരും. ഇതിനൊപ്പം സര്‍ചാര്‍ജും സെസ്സും പ്രത്യേകം ചേര്‍ക്കണം.
നികുതി നിര്‍ബന്ധമായും അടയ്ക്കണം
ലോട്ടറി അടിച്ചാല്‍ ലഭിക്കുന്ന തുകയ്ക്ക് തീര്‍ച്ചയായും നികുതി അടച്ചിരിക്കണം. ഇത് പിഴകളും, മറ്റ് നിയമനടപടികളും ഒഴിവാക്കാന്‍ വേണ്ടിയാണ്. നികുതി അടയ്ക്കേണ്ട സമയത്ത് തന്നെ അത് അടയ്ക്കാന്‍ ശ്രമിക്കുക.
അതിന് മുമ്പ് നികുതി സംബന്ധിച്ച അറിവുകളുള്ള നല്ലൊരു ടാക്സ് പ്രൊഫഷണലിനെ കാണാന്‍ ശ്രമിക്കുക. ഇക്കാര്യത്തില്‍ വേണ്ടത്ര ഉപദേശം തേടുക. അങ്ങനെ ചെയ്താല്‍ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകാം.
മൂന്ന് മാര്‍ഗങ്ങള്‍
ആദായനികതി പിരിച്ചെടുക്കാന്‍ മൂന്ന് മാര്‍ഗങ്ങളാണ് കേന്ദ്ര സര്ക്കാരനുള്ളത്. ടാക്സ് ഡിഡക്ട് അറ്റ് സോഴ്സ്. പണം ലഭിക്കുന്നയാളില്‍ നിന്ന് ഈടാക്കുന്ന രീതിയാണിത്. മറ്റൊന്ന് ടാക്സ് ഗാഥേര്ഡ് അറ്റ് സോഴ്സാണ്. വളണ്ടറി പേമെന്റ് സംവിധാനങ്ങളും ഇതില്‍ വരും.
അഡ്വാന്‍സ് ടാക്സ്, സെല്‍ഫ് അസസ്മെന്റ് ടാക്സ് എന്നിവയിലൂടെയും കേന്ദ്രം നിങ്ങളില്‍ നിന്ന് നികുതി പിരിക്കാം. തനിക്ക് ലഭിക്കുന്ന പണം എത്രയാണെന്ന് അറിയാനും, അതിനനുസരിച്ച് നികുതി അടയ്ക്കാനുമുള്ള ബാധ്യത ഓരോ വ്യക്തിക്കുമുണ്ട്. അതുകൊണ്ട് അവ പാലിക്കാന്‍ ശ്രമിക്കുക.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications