പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലേ..? എങ്ങനെ ചെയ്യും..; നിങ്ങള്‍ക്കറിയേണ്ടതെല്ലാം

പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആണ് എന്ന് അറിയാമല്ലോ. മാര്‍ച്ച് 31 ന് അകം ലിങ്ക് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പാന്‍കാര്‍ഡ് അസാധുവാകും. നികുതി അടക്കുന്നവര്‍ക്ക് മാത്രമല്ല, മറ്റനേകം ദൈനംദിന ആവശ്യങ്ങള്‍ക്കും ഇപ്പോള്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ് എന്നിരിക്കെ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നവര്‍ക്ക് ഭാവിയില്‍ വലിയ പ്രയാസം നേരിടേണ്ടി വന്നേക്കാം.
പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ പലതവണ സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് 31 ന് ശേഷം ആധാര്‍ ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും. ആയിരം രൂപ പിഴയും നല്‍കേണ്ടി വരും. പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പ്രധാനപ്പെട്ട പല സേവനങ്ങളും ലഭിക്കാതെ വരും. ബാങ്ക് ഇടപാടുകള്‍ സാധിക്കില്ല എന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാന്‍ ഒരു കെവൈസി സംവിധാനമാണ്.
അതുപോലെ ആദായ നികുതി അടക്കാനും സാധിക്കില്ല. അസം, ജമ്മു കശ്മീര്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍, പ്രവാസികള്‍, 80 വയസോ അതില്‍ കൂടുതല്‍ പ്രായമുള്ളവര്‍, ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവര്‍ എന്നിവരെ പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റെല്ലാ പൗരന്‍മാര്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ ഇത് ബാധകമാണ്.

പാന്‍ ആധാര്‍ ലിങ്ക് ചെയ്‌തോ എന്ന് എങ്ങനെ അറിയാം?
ഇന്‍ര്‍നെറ്റ് സൗകര്യം ഉണ്ടെങ്കില്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് വീട്ടിലിരുന്ന് തന്നെ അറിയാന്‍ സാധിക്കും. ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ലിങ്ക് ആധാര്‍ സ്റ്റാറ്റസ് എന്ന ടാബ് ക്ലിക്ക് ചെയ്ത് ആധാര്‍ നമ്പറും പാന്‍കാര്‍ഡ് നമ്പറും നല്‍കുക. വീട്ടില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കില്‍ ഇന്റര്‍നെറ്റ് കഫേയിലോ അക്ഷയ കേന്ദ്രത്തിലോ ഒക്കെ ഇത് പരിശോധിക്കാവുന്നതാണ്.
പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതെങ്ങനെ
പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നതിന് പല മാര്‍ഗങ്ങളുണ്ട്. https://eportal.incometax.gov.in/iec/foservices/#/login എന്ന ലിങ്കില്‍ ക്ലിക്ക് ചെ.യ്് ഇതില്‍ പറയുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ലിങ്ക് ചെയ്യാവുന്നതാണ്. പാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്ന് ലഭിക്കുന്ന ഫോം ഫില്‍ ചെയ്ത് നല്‍കിയാലും മതി. അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ നിന്ന് 567678 എന്ന നമ്പറിലേക്കോ 56161 എന്ന നമ്പറിലേക്കോ എസ്എംഎസ് ചെയ്താലും പാന്‍ ആധാര്‍ ലിങ്ക് ചെയ്യാനുള്ള വഴി അറിയാം.
Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം
പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം
ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റായി www.incometax.gov.in ലോഗിന്‍ ചെയ്യുക, ലിങ്ക് ആധാര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് തുറന്ന് വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുക. അതിന് ശേഷം I agree to validate my Aadhaar detaisl എന്ന ഓപ്ഷന്‍ ടിക്ക് ചെയ്യുക. എന്നിട്ട് കണ്ടിന്യൂ എന്നതില്‍ ക്ലിക്ക് ചെയ്യാം. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കും. അത് നല്‍കി സബ്മിറ്റ് ചെയ്യുക. പിഴ അടച്ച ശേഷം പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്.












Click it and Unblock the Notifications