Get Updates
Get notified of breaking news, exclusive insights, and must-see stories!

വി ആര്‍ പ്രൗഡ് ഓഫ് യൂ.... ഹൗഡി മോദിയില്‍ സ്വാഗത ഗാനം പാടി കുട്ടനാട്ടുകാരി, കേരളത്തിന് അഭിമാനം

ആലപ്പുഴ: ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കയില്‍ കിട്ടുന്ന ഏറ്റവും വലിയ ആദരമായിരുന്നു കഴിഞ്ഞ ദിവസം നരേന്ദ്ര മോദിക്ക് ലഭിച്ചത്. ഹൗഡി മോദി ചടങ്ങ് വലിയ ഹിറ്റായി മാറുകയും ചെയ്തു. 50000ത്തോളം അമേരിക്കന്‍ ഇന്ത്യക്കാരാണ് ചടങ്ങിന് സാക്ഷിയാവാന്‍ എത്തിയത്. എന്നാല്‍ ചടങ്ങിലെ മലയാളി ബന്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമായിരിക്കുന്നത്.

ഹൗഡി മോദിയില്‍ സ്വാഗതം ഗാനം പാടിയ ശ്രദ്ധ മോഹനാണ് കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നത്. ഇവര്‍ക്ക് കുട്ടനാടുമായിട്ടാണ് ബന്ധങ്ങള്‍ ഉള്ളത്. അതേസമയം ഇവരുടെ സ്വാഗത ഗാനം ചടങ്ങില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആരാണ് ശ്രദ്ധയെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ തിരഞ്ഞ് കൊണ്ടിരിക്കുന്നത്. ശ്രദ്ധയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം.

വി ആര്‍ പ്രൗഡ് ഓഫ് യൂ

വി ആര്‍ പ്രൗഡ് ഓഫ് യൂ

ഹൗഡി മോദി ചടങ്ങില്‍ ഏറ്റവും ആകര്‍ഷകമായ കാര്യമായിരുന്നു സ്വാഗത ഗാനം. വി ആര്‍ പ്രൗഡ് ഓഫ് യൂ എന്ന ഗാനം വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ഹിന്ദിയിലും ഇംഗ്ലീഷിലും കൂടിയുള്ള ഗാനമാണ് ഇത്. റുഷി പട്ടേലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ശ്രദ്ധ മോഹനടങ്ങുന്ന നാലംഗ സംഘമാണ് ഈ ഗാനം ആലപിച്ചത്. ചടങ്ങില്‍ ഈ ഗാനത്തിന് നൃത്തം വെക്കാന്‍ വലിയൊരു നര്‍ത്തക സംഘവും എത്തിയിരുന്നു.

ആരാണ് ശ്രദ്ധ

ആരാണ് ശ്രദ്ധ

കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രദ്ധ മോഹന്‍. ഇവര്‍ കേരളത്തില്‍ കുട്ടനാട്ടില്‍ നിന്നുള്ള കലാകാരിയാണ്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഗാനമാണ് ഇവര്‍ ആലപിച്ചത്. കുട്ടനാട്ടിലെ മങ്കൊമ്പില്‍ നിന്നാണ് ഇവര്‍ ലോകവേദിയിലേക്കെത്തിയത്. ശ്രദ്ധയുടെ ഭര്‍ത്താവ് വിവേക് സുബ്രഹ്മണ്യം മങ്കൊമ്പിലെ പ്രശസ്തമായ ചെറിമഠം കുടുംബത്തിലെ അംഗമാണ്. കുട്ടനാടിലെ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിആര്‍ വെങ്കിടാചലത്തിന്റെ ചെറുമകനാണ് വിവേക്.

ചടങ്ങിലേക്ക് എത്തിയത് ഇങ്ങനെ

ചടങ്ങിലേക്ക് എത്തിയത് ഇങ്ങനെ

അമേരിക്കയില്‍ ഉടനീളം നടന്ന സംഗീത മത്സരത്തില്‍ വിജയിച്ചാണ് ശ്രദ്ധ ഹൗഡി മോദി ചടങ്ങിലേക്ക് എത്തിയത്. സംഗീത മത്സരത്തില്‍ ടീം ലീഡര്‍ കൂടിയായിരുന്നു ശ്രദ്ധ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അമേരിക്കയിലെ കര്‍ണാടക സംഗീതജ്ഞരുടെ സംഘടനയായ ഇന്ത്യന്‍ രാഗയിലെ അംഗമാണ് ശ്രദ്ധ. ഇതാണ് ടീമിന് നേതൃത്വം നല്‍കുന്നതിനായി ശ്രദ്ധയെ തിരഞ്ഞെടുക്കാന്‍ കാരണം. ഇതാണ് ഇപ്പോള്‍ വലിയ അഭിനന്ദങ്ങളിലേക്ക് ശ്രദ്ധയെ നയിച്ചിരിക്കുന്നത്.

വിവാഹ ജീവിതം

വിവാഹ ജീവിതം

2015ലാണ് വിവേകിനെ ശ്രദ്ധ വിവാഹം ചെയ്യുന്നത്. ഇവര്‍ അഞ്ച് മാസം പ്രായമുള്ള സമരത് എന്ന മകനുണ്ട്. നാല് വയസ്സ് മുതല്‍ സംഗീത അഭ്യസിച്ച് തുടങ്ങിയ ശ്രദ്ധ ചെന്നൈയിലാണ് ജനിച്ചുവളര്‍ന്നത്. വിവാഹ സമയത്ത് മദ്രാസ് സര്‍വകലാശാലയിലെ എംഎ മ്യൂസിക് വിദ്യാര്‍ത്ഥിയായിരുന്നു ശ്രദ്ധ. വിവാഹ ശേഷം യുഎസ്സില്‍ താമസമാക്കുകയായിരുന്നു ഇവര്‍. ശ്രദ്ധയുടെ ഭര്‍ത്താവായ വിവേക് കെമിക്കല്‍ എഞ്ചീനിയറാണ്. അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പായി ശ്രദ്ധ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം മങ്കൊമ്പിലെ കുടുംബവീട്ടിലായിരുന്നു താമസം.

Recommended Video

cmsvideo
    പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജകീയ വരവേൽപ്പ്
    അമ്മയുടെ ശിഷ്യത്വം

    അമ്മയുടെ ശിഷ്യത്വം

    ശ്രദ്ധയുടെ അമ്മ മാലാ സ്വാമി ചെന്നൈ കലാക്ഷേത്തിലെ പ്രിന്‍സിപ്പലായിരുന്നു. വളരെ പ്രശസ്തയായ സംഗീതജ്ഞ കൂടിയായിരുന്നു അവര്‍. സംസ്‌കാരിക മന്ത്രാലയത്തിന്റെ രണ്ട് വര്‍ഷത്തെ സ്‌കോളര്‍ഷിപ്പും ശ്രദ്ധയ്ക്ക് ലഭിച്ചിട്ടുണ്ട്. മദ്രാസ് സംഗീത അക്കാദമിയുടെ എംഎസ് സുബ്ബലക്ഷ്മി അവാര്‍ഡ്, സ്പിരിറ്റ് ഓഫ് യൂത്ത് അവാര്‍ഡ് എന്നിവ ശ്രദ്ധയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രശസ്ത കര്‍ണാടക സംഗീതജ്ഞ സുഗുണ വരദചാരിയുടെ കീഴിലാണ് ശ്രദ്ധ സ്‌കോളര്‍ഷിപ്പ് പൂര്‍ത്തിയാക്കിയത്.

    ഇളയ ദളപതിയുടെ 'ബിഗില്‍' പ്രസംഗം പാരയായി.... കോളേജിന് നോട്ടീസ്, തുറന്നടിച്ച് കോണ്‍ഗ്രസ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+