'എല്ലാ വകുപ്പുകളും നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി'; സിപിഐ സമ്മേളനത്തിൽ കാനത്തിനും വിമർശനം
എറണാകുളം: സി പി ഐ ജില്ലാ സമ്മേളനത്തിൽ രണ്ടാം പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനം. എല്ലാ വകുപ്പുകളുടേയും നിയന്ത്രണം മുഖ്യമന്ത്രി കയ്യടക്കിയിരിക്കുകയാണെന്നും സി പി എമ്മും മുഖ്യമന്ത്രിയും മാത്രം തീരുമാനിച്ച് ഉന്നത ഉദ്യോഗസ്ഥ നിയമനങ്ങൾ അടക്കം നടത്തുന്നുവെന്നും സി പി ഐ കുറ്റപ്പെടുത്തി.

വിവിധ വകുപ്പുകളെ കുറിച്ച് നിരവധി പരാതികൾ ജനങ്ങൾക്കിടയിൽ ഉണ്ട്. എല്ലാ കക്ഷികളേയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കേണ്ടതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മന്ത്രിമാരെ കുറിച്ചും ജനങ്ങൾക്ക് വ്യാപക പരാതിയുണ്ടെന്ന് റിപ്പോർട്ട് വിലയിരുത്തി. സി പി ഐ ഭരിക്കുന്ന റവന്യൂ വകുപ്പിനെതിരെയും വിമർശനം ഉണ്ടായി. വന്യൂ ഓഫീസിൽ ചെന്നാൽ എല്ലാത്തിനും കാലതാമസമുണ്ടാകുന്നുവെന്നും ഭൂമി തരം മാറ്റൽ വിഷയത്തിലും പട്ടയ വിതരണത്തിലും നിരവധി പോരായ്മകളുണ്ടെന്നും യോഗം കുറ്റപ്പെടുത്തി.
സിൽവർ ലൈൻ പദ്ധതിക്കെതിരേയും കടുത്ത വിമർശനമായിരുന്നു ഉയർന്നത്. പദ്ധതി നടപ്പാക്കിയ രീതി ശരിയല്ലെന്നും ഇത് ജനങ്ങൾക്കിടയിൽ പ്രതിഷേധം ക്ഷണിച്ചുവരുത്തിയെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കെ വി തോമസിന്റെ കടന്ന് വരവ് തിരിച്ചടിയായെന്നും യോഗത്തിൽ വിമർശനം ഉയർന്നു. എൽ ഡി എഫിന്റെ മൂല്യധിഷ്ഠിത രാഷ്ട്രീയത്തിന് എതിരായ തീരുമാനമായിരുന്നു കെ വി തോമസിനെ ക്ഷണിച്ചത്. ഇത് തിരഞ്ഞെടുപ്പിൽ മുന്നണിക്ക് തലവേദനയായി. തൃക്കാക്കരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സഭാസ്ഥാനാര്‍ഥിയാണെന്ന പ്രചാരണവും തിരിച്ചടിയായെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനത്തിനെതിരേയും കടുത്ത വിമർശനമായിരുന്നു സമ്മേളന റിപ്പോർട്ടിൽ ഉണ്ടായത്. കൊച്ചിയില്‍ ഡി ഐ ജി ഓഫീസിലേക്ക് സി പി ഐ നടത്തിയ മാർച്ചിന് നേരെ പോലീസ് ലാത്തി വീശിയ സംഭവവും അതിനെ കുറിച്ച് കാനം നടത്തിയ പ്രതികരണവും വിവാദമായിരുന്നു. സംഭവത്തിൽ മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാമിന് പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജില്ലാ നൃത്വത്തെ സംരക്ഷിക്കുന്ന നിലപാടല്ല പാർട്ടി സെക്രട്ടറി സ്വീകരിച്ചതെന്നാണ് ആക്ഷേപം.
റെഡിൽ ചുമ്മാ ഫയർ; എങ്ങനെ കണ്ണെടുക്കും?.. മാളവികയുടെ കിടിൽ ചിത്രങ്ങൾ വൈറൽ
അതേസമയം സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നതായി സമ്മേളനം ഉദ്ഘാനം ചെയ്ത് കൊണ്ട് കാനം രാജേന്ദ്രൻ പറഞ്ഞു.കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അന്വേഷണ കുരുക്കിലേക്ക് വലിച്ചിടാനാണ് ശ്രമം. എൻഫോഴ്സ്മെന്റ് അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഇതിന്വേണ്ടി കേന്ദ്രം ഉപയോഗിക്കുന്നതായും കാനം ആരോപിച്ചു.












Click it and Unblock the Notifications