Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് വയോധികൻ മനുഷ്യബോംബായി പൊട്ടിത്തെറിച്ചു; കൊല്ലാൻ വന്ന ചാവേറിന് ദാരുണാന്ത്യം...

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വാണിയമ്പലത്താണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്.

മലപ്പുറം: മനുഷ്യബോംബായി വന്ന് ബന്ധുവിനെ ആക്രമിക്കാൻ ശ്രമിച്ച വയോധികൻ ദാരുണമായി കൊല്ലപ്പെട്ടു. ഏമങ്ങാട് ചേനപ്പടി തണ്ടുപാറ ആയിഷക്കുട്ടിയുടെ ഭർത്താവ് മുഹമ്മദ് സലീ(62)മാണ് മരിച്ചത്. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ബന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൗദിയിൽ കവർച്ചക്കാരുടെ ആക്രമണം; വെട്ടേറ്റ മലപ്പുറം സ്വദേശി മരിച്ചു...ക്രൂരമായ കൊലപാതകം...

ജൂലായ് 22 ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വാണിയമ്പലത്താണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. കുടുംബവഴക്കിനെ തുടർന്നാണ് കൊല്ലപ്പെട്ട സലീം ഭാര്യയുടെ ബന്ധുവായ ഷറഫുദ്ദീനെ ആക്രമിക്കാനെത്തിയത്. ക്വാറിയിൽ ജോലി ചെയ്യുന്ന സലീം ശരീരത്തിൽ നിറയെ സ്ഫോടക വസ്തുക്കൾ കെട്ടിവെച്ചാണ് ഷറഫുദ്ദീനെ ആക്രമിച്ചത്. ഷറഫുദ്ദീനെ ബൈക്കിൽ നിന്ന് വലിച്ചിറക്കിയ ശേഷം തലയ്ക്കടിച്ചു.

പിന്നീട് കത്തിയെടുത്ത് കുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ബലംപ്രയോഗിച്ച് മാറ്റി. ഈ സമയത്താണ് സലീമിന്റെ ശരീരത്തിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ ഓടിമാറിയ ഉടൻതന്നെ സലീമിന്റെ ശരീരത്തിലെ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.

വാണിയമ്പലത്ത്...

വാണിയമ്പലത്ത്...

മലപ്പുറം വാണിയമ്പലത്തെ പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്.

വയനാട് സ്വദേശി...

വയനാട് സ്വദേശി...

വർഷങ്ങൾക്ക് മുൻപ് വയനാട്ടിൽ നിന്നെത്തിയ സലീം ഏമങ്ങാട് നിന്ന് വിവാഹം കഴിച്ച ശേഷം വാണിയമ്പലത്തായിരുന്നു താമസം. ക്വാറിയിൽ പാറപ്പൊട്ടിക്കലായിരുന്നു അദ്ദേഹത്തിന്റെ ജോലി.

കുടുംബവഴക്ക്...

കുടുംബവഴക്ക്...

ഇതിനിടെ ഭാര്യയുമായി പിണങ്ങിയ സലീം വാണിയമ്പലത്തെ ലോഡ്ജിലേക്ക് താമസം മാറ്റി. ഭാര്യയെയും മക്കളെയും സഹായിക്കുന്ന ബന്ധുക്കളുമായി വഴക്കിടുകയും പതിവായിരുന്നു.

ബന്ധുവിനെ ആക്രമിക്കാൻ...

ബന്ധുവിനെ ആക്രമിക്കാൻ...

ഭാര്യയുടെ ബന്ധുവായ ഷറഫുദ്ദീനെ ആക്രമിക്കാനാണ് സലീം ശനിയാഴ്ച രാവിലെ വാണിയമ്പലത്തെത്തിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരം ശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവെച്ചാണ് സലീം എത്തിയത്.

ബന്ധുവിനെ ആക്രമിച്ചു...

ബന്ധുവിനെ ആക്രമിച്ചു...

വാണിയമ്പലത്ത് ഇൻഡസ്ട്രിയൽ ഷോപ്പ് നടത്തുന്ന ഷറഫുദ്ദീൻ കടയിലെത്തിയ ഉടൻതന്നെ സലീം ചാടിവീണു. ഷറഫുദ്ദീനെ ബൈക്കിൽ നിന്നും വലിച്ചിറക്കിയ ശേഷം തലയ്ക്കടിച്ചു.

പിടിച്ചുമാറ്റി...

പിടിച്ചുമാറ്റി...

സലീമും ഷറഫുദ്ദീനും തമ്മിലുണ്ടായ വഴക്ക് കണ്ട് ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും ബലംപ്രയോഗിച്ച് മാറ്റുകയായിരുന്നു.

ആദ്യം പുക,പിന്നെ...

ആദ്യം പുക,പിന്നെ...

ഇതിനിടെയാണ് സലീമിന്റെ ശരീരത്തിൽ നിന്നും പുകയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതുകണ്ട നാട്ടുകാർ ഉടൻതന്നെ ഓടിമാറി.

പൊട്ടിത്തെറിച്ചു...

പൊട്ടിത്തെറിച്ചു...

നാട്ടുകാർ ഓടിമാറിയ ഉടനാണ് സലീം പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ സലീമിന്റെ അരയുടെ ഭാഗം പൂർണ്ണമായും ചിന്നിച്ചിതറി. സ്ഫോടനത്തിൽ ബന്ധു ഷറഫുദ്ദീനും പരിക്കേറ്റു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+