സൗദിയിൽ കവർച്ചക്കാരുടെ ആക്രമണം; വെട്ടേറ്റ മലപ്പുറം സ്വദേശി മരിച്ചു...ക്രൂരമായ കൊലപാതകം...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

മലപ്പുറം/റിയാദ്: സൗദി അറേബ്യയിൽ കവർച്ചക്കാരുടെ വെട്ടേറ്റ് മലയാളി യുവാവ് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരയ്ക്കൽ സിദ്ദീഖാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ റിയാദിലായിരുന്നു ദാരുണമായ സംഭവം.

എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ...

റിയാദ് അസീസിയ എക്സിറ്റ് 22ലെ കടയിലെ മോഷണശ്രമം തടയുന്നതിനിടെയാണ് സിദ്ദീഖിനെ കവർച്ചാസംഘം ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കടയിലെത്തിയ രണ്ട് കവർച്ചക്കാർ ആദ്യം സിദ്ദീഖിനെ ആക്രമിക്കുകയായിരുന്നു.

saudimurder

സംഭവം നടക്കുന്ന സമയത്ത് കടയിൽ സിദ്ദീഖല്ലാതെ മറ്റു ജീവനക്കാരുണ്ടായിരുന്നില്ല. സിദ്ദീഖിനെ ആക്രമിച്ച് കവർച്ച നടത്താനായിരുന്നു ആക്രമികളുടെ ലക്ഷ്യം. എന്നാൽ കവർച്ചാശ്രമം സിദ്ദീഖ് തടയാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് വെട്ടേറ്റത്.

രക്തം വാർന്ന നിലയിൽ അവശനായി കണ്ട സിദ്ദീഖിനെ സംഭവം നടന്ന് അരമണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ഉടൻതന്നെ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. 20 വർഷമായി റിയാദ് അസീസിയ എക്സിറ്റ് 22ലെ കടയിലെ ജീവനക്കാരനാണ് സിദ്ദീഖ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വിദേശ പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
malappuram native killed in riyadh,saudi arabia.
Please Wait while comments are loading...